Jump to content

ജെഫ്രി ഹാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെഫ്രി ഹാൾ
ജനനം
Jeffrey Connor Hall[1]

(1945-05-03) മേയ് 3, 1945  (79 വയസ്സ്)
വിദ്യാഭ്യാസംAmherst College (BS)
University of Washington, Seattle (MS, PhD)
അറിയപ്പെടുന്നത്Cloning the period gene
പുരസ്കാരങ്ങൾGenetics Society of America Medal (2003)
Gruber Prize in Neuroscience (2009)
Louisa Gross Horwitz Prize (2011)
Gairdner Foundation International Award (2012)
Shaw Prize (2013)
Wiley Prize (2013)
Nobel Prize in Physiology or Medicine (2017)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGenetics
സ്ഥാപനങ്ങൾBrandeis University
University of Maine

ജെഫ്രി കോണർ ഹാൾ (1945 മെയ് 3-ന് ജനനം) ഒരു അമേരിക്കൻ ജെനറ്റിസിസ്റ്റും, ക്രോണോബയോളജിസ്റ്റുമാണ്. അദ്ദേഹം ബ്രാൻഡിയസ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്ര വിഭാഗത്തിൽ പ്രൊഫസറാണ്.[2] ഇപ്പോൾ മെയിനിലെ കാമ്പ്രിഡിജിൽ. അദ്ദേഹം ഈച്ചകളുടെ സ്വഭാവസവിശേഷതകളും, അതിന്റെ ന്യൂറോളജിക്കൻ കേന്ദ്രങ്ങളുടേയും, പരീക്ഷണത്തിലായിരുന്നു. അതിലൂടെ ഡ്രോസോഫില്ല മെലാനോഗാസ്റ്റർ എന്ന  പഴയീച്ചകളിലെ ജൈവഘടികാരത്തിന്റെ മെക്കാനിസത്തെ മനസ്സിലാക്കാൻ കഴിഞ്ഞതോടെ, ന്യൂറോണുകളിലെ ലിംഗവ്യത്യാസം എങ്ങനെ സാധ്യമാകുന്നു എന്ന അറിവിലേക്ക് വെളിച്ചം പകർന്നു. ക്രോണോബയോളജിയിലെ ഈ കണ്ടുപിടിത്തത്തിൽ നാഷ്ണൽ അക്കാദമി ഓഫ് സയൻസിലേക്ക് മൈക്കൽ യങ്ങ്, മൈക്കൽ റോസ്ബാഷ് എന്നിവരോടൊപ്പം അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.[3]

സിർക്കാഡിയൻ താളവ്യത്യാസങ്ങളെ നിയന്ത്രിക്കാനാകുന്ന മെക്കാനിസത്തെ വികസിപ്പിച്ചെടുത്തതിന് ജെഫ്രി സി. ഹാൾ, മൈക്കൽ റോസ്ബാഷിനോടൊപ്പം മൈക്കൽ യങ്ങിന് 2017-ലെ ഫിസിയോളജിയിലെ നോബേൽ പുരസ്കാരം നേടി.[4]ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

ജീവിതം[തിരുത്തുക]

ആദ്യകാല ജീവിതവും പഠനവും[തിരുത്തുക]

ജെഫ്രി ഹാൾ നൂയോർക്കിലെ ബൂർക്ക്ലിനിലാണ് ജനിച്ചത്, വളർന്നത് വാഷിങ്ടൺ ഡി.സിയിലും. യു.എസ് സെനറ്റിനെ സംരക്ഷിക്കുന്ന അസോസിയേറ്റഡ് പ്രസ്സിലെ റിപ്പോർട്ടറായിരുന്നു അച്ഛനായ ജോസഫ് ഹാൾ.[5] എന്നും പത്രം വായിക്കാനും സമകാലീന വാർത്തകൾ മനസ്സിലാക്കാനും അച്ഛൻ എന്നും ജെഫ്രിയെ നിർബന്ധിക്കുമായിരുന്നു. ഹൈസ്ക്കൂളിൽ പഠനത്തിൽ മികച്ചതായതുകൊണ്ടുതന്നെ അദ്ദേഹം മെഡിസിൻ എടുക്കാൻ തീരുമാനിച്ചു. 1963-ൽ ആംഹെർസ്റ്റ് കോളേജിൽ ബാച്ചിലർ ഡിഗ്രി നേടി. അപ്പോഴാണ് ജീവശാസ്ത്രത്തിലെ തന്റെ താൽപര്യത്തെ അദ്ദേഹം തിരിച്ചറിയുന്നത്.[3] പിന്നീട് പഴയീച്ചകളിലെ ജീവ സന്തുലനാവസ്ഥയിലും, ഘടനയിലും തൽപരനാകുകയും, അതിലേക്ക് റിസർച്ചുകൾ കേന്ദ്രീകരിക്കുകയും ചെയ്തു. അതിൽ വിജയിച്ചതോടെ അദ്ദേഹത്തെ വാഷിങ്ടണിലെ യൂണിവേഴ്സിറ്റിയിലെ ജെനറ്റിക്സിന് വേണ്ടി കേന്ദ്രീകരിച്ചിരിക്കുന്ന ലാബിലേക്ക് തന്റെ റിസർച്ചുകളെ മാറ്റാനുള്ള അനുമതി ലഭിച്ചു, അതോടെ അദ്ദേഹത്തിന്റെ പഠനങ്ങൾ കൂടുതൽ വിപുലമായി.

അവലംബം[തിരുത്തുക]

  1. "American Men and Women of Science: The physical and biological sciences". Bowker. 2 October 1989. Retrieved 2 October 2017 – via Google Books.
  2. Jeff Hall - Brandeis Faculty Guide
  3. 3.0 3.1 Nuzzo, Regina (15 November 2005). "Profile of Jeffrey C. Hall" (PDF). PNAS. 102: 16547–16549. doi:10.1073/pnas.0508533102. PMC 1283854. PMID 16275901. Archived from the original (PDF) on 2015-09-24.
  4. Cha, Arlene Eujung (2017-10-02). "Nobel in physiology, medicine awarded to three Americans for discovery of 'clock genes'". Washington Post. Retrieved 2017-10-02.
  5. Hall, Jeffrey C. (16 September 2009). "The Stand of the U.S. Army at Gettysburg". Indiana University Press. Retrieved 2 October 2017 – via Google Books.
"https://ml.wikipedia.org/w/index.php?title=ജെഫ്രി_ഹാൾ&oldid=3797249" എന്ന താളിൽനിന്ന് ശേഖരിച്ചത്