ആൻ‌ഡ്രൂ ഫയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Andrew Zachary Fire
ജനനം (1959-04-27) ഏപ്രിൽ 27, 1959 (വയസ്സ് 59)
Palo Alto, California
താമസം Stanford, California
ദേശീയത American
മേഖലകൾ Biologist
സ്ഥാപനങ്ങൾ Johns Hopkins University
Stanford University
ബിരുദം University of California, Berkeley
Massachusetts Institute of Technology
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Phillip Allen Sharp
അറിയപ്പെടുന്നത് RNA interference
പ്രധാന പുരസ്കാരങ്ങൾ Nobel Prize in Physiology or Medicine (2006)

2006ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാവാണ് ആൻ‌ഡ്രൂ ഫയർ (ജനനം: ഏപ്രിൽ 27, 1959 - ). മനുഷ്യശരീരത്തിൽ രോഗങ്ങൾക്കു കാരണമാകുന്ന ജീനുകളെ പ്രവർത്തനരഹിതമാക്കാമെന്ന കണ്ടെത്തലാണ് സഹഗവേഷകൻ ക്രെയ്ഗ് മെല്ലോയുമായ്ക്കൊപ്പം നോബൽ പുരസ്കാരത്തിനർഹനാക്കിയത്. "ആർ.എൻ.എ. ഇടപെടൽ" എന്നു വിശേഷിപ്പിക്കുന്ന ഈ കണ്ടുപിടുത്തം വൈദ്യശാസ്ത്രഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് നോബൽ പുരസ്കാര സമിതി വിലയിരുത്തി. കാർനെഗീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാഷിംഗ്ടണിൽ നടത്തിയ ഈ ഗവേഷണം 1998ലാണു പ്രസിദ്ധീകരിച്ചത്.

അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ഫയർ സ്റ്റാൻഫോർഡ് സർവകലാശാലയിലെ രോഗലക്ഷണശാസ്ത്ര വിഭാഗം പ്രഫസറാണ്. കാലിഫോർണിയ സർവകലാശാല (ബെർക്ൿലി)യിൽ നിന്നും കണക്കിൽ ഏറ്റവും ഉയർന്ന മാർക്കുകളോടെ ബിരുദം നേടിയശേഷം ആൻഡ്രൂ ജനിതകശാസ്ത്രത്തിലേക്കു തിരിയുകയായിരുന്നു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും അദ്ദേഹം ജീവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.

"https://ml.wikipedia.org/w/index.php?title=ആൻ‌ഡ്രൂ_ഫയർ&oldid=2263457" എന്ന താളിൽനിന്നു ശേഖരിച്ചത്