ഉള്ളടക്കത്തിലേക്ക് പോവുക

ആൻ‌ഡ്രൂ ഫയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Andrew Fire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Andrew Zachary Fire
Born (1959-04-27) ഏപ്രിൽ 27, 1959 (age 66) വയസ്സ്)
Alma materUniversity of California, Berkeley
Massachusetts Institute of Technology
Known forRNA interference
AwardsNobel Prize in Physiology or Medicine (2006)
Scientific career
FieldsBiologist
InstitutionsJohns Hopkins University
Stanford University
Doctoral advisorPhillip Allen Sharp

2006ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാവാണ് ആൻ‌ഡ്രൂ ഫയർ (ജനനം: ഏപ്രിൽ 27, 1959 - ). മനുഷ്യശരീരത്തിൽ രോഗങ്ങൾക്കു കാരണമാകുന്ന ജീനുകളെ പ്രവർത്തനരഹിതമാക്കാമെന്ന കണ്ടെത്തലാണ് സഹഗവേഷകൻ ക്രെയ്ഗ് മെല്ലോയുമായ്ക്കൊപ്പം നോബൽ പുരസ്കാരത്തിനർഹനാക്കിയത്. "ആർ.എൻ.എ. ഇടപെടൽ" എന്നു വിശേഷിപ്പിക്കുന്ന ഈ കണ്ടുപിടിത്തം വൈദ്യശാസ്ത്രഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് നോബൽ പുരസ്കാര സമിതി വിലയിരുത്തി. കാർനെഗീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാഷിംഗ്ടണിൽ നടത്തിയ ഈ ഗവേഷണം 1998ലാണു പ്രസിദ്ധീകരിച്ചത്.

അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ഫയർ സ്റ്റാൻഫോർഡ് സർവകലാശാലയിലെ രോഗലക്ഷണശാസ്ത്ര വിഭാഗം പ്രഫസറാണ്. കാലിഫോർണിയ സർവകലാശാല (ബെർക്ൿലി)യിൽ നിന്നും കണക്കിൽ ഏറ്റവും ഉയർന്ന മാർക്കുകളോടെ ബിരുദം നേടിയശേഷം ആൻഡ്രൂ ജനിതകശാസ്ത്രത്തിലേക്കു തിരിയുകയായിരുന്നു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും അദ്ദേഹം ജീവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.

"https://ml.wikipedia.org/w/index.php?title=ആൻ‌ഡ്രൂ_ഫയർ&oldid=3089620" എന്ന താളിൽനിന്ന് ശേഖരിച്ചത്