Jump to content

ജെർട്രൂഡ് എലിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gertrude B. Elion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെർട്രൂഡ് എലിയോൺ
ജനനം
ജെർട്രൂഡ് ബെല്ലേ എലിയോൺ

(1918-01-23)ജനുവരി 23, 1918
മരണംഫെബ്രുവരി 21, 1999(1999-02-21) (പ്രായം 81)
ചാപ്പൽ ഹിൽ, വടക്കൻ കരോലിന, അമേരിക്ക
പൗരത്വംഅമേരിക്ക
കലാലയംഹണ്ടർ കോളേജ്
ന്യൂയോർക്ക് യൂണിവേശ്സിറ്റി
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾജൈവസാങ്കേതികവിദ്യ,
വെബ്സൈറ്റ്www.nobelprize.org/nobel_prizes/medicine/laureates/1988/elion-bio.html

അമേരിക്കൻ ജൈവവൈദ്യയും ഫാർമകോളജിസ്റ്റും ആയിരുന്നു ജെർട്രൂഡ് ബെല്ലേ എലിയോൺ (Gertrude Belle Elion). 1988-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജോർജ് എച്ച്. ഹിച്ചിങ്സ് (George H. Hitchings), സർ ജെയിംസ് ബ്ലാക്ക് ( Sir James Black) എന്നിവരോടൊപ്പം പങ്കിട്ടെടുത്തിരുന്നു. 1918 ജനുവരി 23 നായിരുന്നു ജനനം. അന്തരിച്ചത് 1999 ഫെബ്രുവരി 21 ആം തീയതി ആണ്. [1][2] ഹിച്ചിങ്സിനോടും ജെയിംസ് ബ്ലാക്കിനോടും കൂടെ പ്രവർത്തിക്കുമ്പോൾ തന്നെയും ഇവർ സ്വന്തമായും ഗവേഷണങ്ങൾ നടത്തിയിരുന്നു. എലിയോൺ അനേകം പുതിയ മരുന്നുകൾ വികസിപ്പിച്ചെടുത്തിരുന്നു, നൂതന ഗവേഷണ രീതികൾ ഉപയോഗിച്ച് പിന്നീട് എയ്ഡ്സ് മരുന്നായ എ‌ഇസെഡ്‌ടി (AZT) വികസിപ്പിക്കുന്നതിലേക്ക് ഇതു നയിച്ചു. അവയവമാറ്റ ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുന്ന ആദ്യ രോഗപ്രതിരോധ മരുന്ന് അസത്തിയോപ്രൈൻ ( azathioprine) അവർ വികസിപ്പിച്ചെടുത്തു. ഹെർപ്പസ് അണുബാധയുടെ ചികിത്സയ്ക്കായി ആദ്യമായി വിജയകരമായി തീർന്ന ആൻറിവൈറൽ മരുന്ന് എസിക്ലോവിർ (എസിവി - acyclovir) എലിയോൺ വികസിപ്പിച്ചെടുത്തു.[3] 1983 -ൽ ജെർട്രൂഡ് എലിയോണും കൂട്ടരും ചേർന്നു വികസിപ്പിച്ചെടുത്ത അസിഡോതൈമിഡിൻ (Azidothymidine) എന്ന മരുന്നാണ് എച്ച്. ഐ. വി. വൈറസ് ബാധയ്ക്കുള്ള ഫലപ്രദമായ ആദ്യത്തെ മരുന്ന്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1918 ജനുവരി 23 ന് അമേരിക്കയിലെ ന്യുയോർക്ക് നഗരത്തിലാണ് എലിയോൺ ജനിച്ചത്.[1] ഒരു ലിത്തുവേനിയൻ യഹൂദ കുടിയേറ്റക്കാരനും ദന്തഡോക്ടറും ആയിരുന്ന റോബർട്ട് എലിയോൺ (Robert Elion) ആയിരുന്നു പിതാവ്. പോളിഷ് കുടിയേറ്റക്കാരിയായ ബെർത്ത കോഹെൻ (Bertha Cohen) ആയിരുന്നു മാതാവ്. 1929 -ലെ വാൾ സ്ട്രീറ്റ് അപകടത്തിനു ശേഷം അവളുടെ കുടുംബം സമ്പത്തികമായി തളർന്നു പോയിരുന്നു.[4] എലിയോണിനു പതിനഞ്ച് വയസ്സുള്ളപ്പോൾ, അവരുടെ മുത്തച്ഛൻ കാൻസർ ബാധിച്ച് മരണമടഞ്ഞു. അടക്കാനാവാത്ത ദുഃഖം കാരണം അന്നു തീരുമാനിച്ചതായിരുന്നു ഇത്തരം രോഗങ്ങൾക്കെതിരെ നല്ല പ്രതിരോധമാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട് എന്ന കാര്യം.[5][6]

1937 ൽ ഹ്യൂണ്ടർ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും 1941 ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ബുരുദാനന്തര ബിരുദവും (എം.എസ്.സി.) കരസ്ഥമാക്കി.[7] ഈ സമയത്ത് അവർ ഒരു ഹൈസ്കൂൾ ടീച്ചറായി സേവനമനുഷ്ഠിക്കുകയായിരുന്നു. പഠനകാര്യങ്ങൾ പൂർത്തിയാക്കിയത് ഇതോടൊപ്പം തന്നെയായിരുന്നു. നിലനിൽക്കുന്ന ലിംഗവിവേചനം കാരണം അവരുടെ പതിനഞ്ച് ഫെലോഷിപ് ആപ്ലിക്കേഷനുകൾ നിരസിക്കപ്പെട്ടു. അതിനാൽ അവർ ഒരു സെക്രട്ടേറിയൽ സ്കൂളിൽ ചേർന്നു, ഒരു ജോലി ലഭിക്കുന്നതിന് ആറ് ആഴ്ചകൾ നീണ്ടു നിന്നിരുന്നു അത്.[4]

ബിരുദധാരിയായിട്ടും ഒരു ഗവേഷകയാവാൻ കഴിയാത്തതിനാൽ, എ ആന്റ് പി സൂപ്പർമാർക്കറ്റിൽ ഭക്ഷണപദാർത്ഥങ്ങളുടെ ഗുണമേന്മ നോക്കുന്ന സൂപ്പർവൈസറായി ജോലി നോക്കി.[8] തുടർന്ന് ന്യൂ യോർക്കിലെ മറ്റൊരു ഭക്ഷണശാലയിലും ഇതേ ജോലി തുടർന്നു. അവിടെ അച്ചാറിന്റെ അസിഡിറ്റിയും മുട്ടയുടെ മഞ്ഞക്കരുവിന്റെ നിറവും മറ്റും പരിശോദിക്കുകയായിരുന്നു പ്രധാനമായും ജോലി.[9][10] പിന്നീട് ഈ ജോലി ഉപേക്ഷിച്ച്, ന്യൂയോർക്കിലെ താക്ഹോയിൽ ബറോസ് വെൽക്കം (Burroughs Wellcome) ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോർജ് എച്ച്. ഹിച്ചിങ്സിന്റെ സഹായിയായി ജോലിയിൽ പ്രവേശിച്ചു.[11][12][13][14] ഇപ്പോൾ ഗ്ലാക്സോസ്മിത്ത്ക്ലൈൻ (GlaxoSmithKline) എന്നാണ് ഈ കമ്പനി അറിയപ്പെടുന്നത്.

മരുന്നു നിർമ്മാണത്തിൽ വിവിധങ്ങളായ പരിശോധനകളും പിഴവുകളും ഒക്കെ ഉണ്ടാക്കുന്നതിനു പകരം പ്രകൃതി സംയുക്തങ്ങളെ കൃത്യമായി അനുകരിക്കുന്നതിലൂടെ മരുന്ന് വികസിപ്പിക്കുന്നതിനുള്ള പുതിയ രീതിയാണ് ഹിച്ചിങ്സ് ഉപയോഗിച്ചിരുന്നത്. കാൻസർ കോശങ്ങളെ അവയുടെ വളർച്ചയ്ക്കു വേണ്ടി കൃത്രിമ സംയുക്തങ്ങൾ സ്വീകരിക്കുന്നതിനായി പര്യാപ്തമാക്കിയാൽ, സാധാരണ കോശങ്ങളെ നശിപ്പിക്കാതെ തന്നെ കാൻസർ കോശങ്ങൾ നശിപ്പിക്കാമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.[4] കൃത്യതയോടെ ജോലിചെയ്യാൻ തുടങ്ങി, 1950 -ൽ എലിയോൺ കാൻസർ വിരുദ്ധ മരുന്നുകളായ ടോഗുവാനൈൻ, 6-എംപി എന്നിവ വികസിപ്പിച്ചു.[4] ഈ സമയത്ത്, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടാൻഡൺ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ രാത്രികാലങ്ങളിൽ പോയി ഡോക്ടറേറ്റിനു പഠിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഏറെ നാളുകളോളം നീണ്ടുനിന്നു യാത്രയ്ക്ക് ശേഷം അവർക്ക് പാർട്ട് ടൈം അടിസ്ഥാനത്തിൽ ഡോക്ടറേറ്റ് നൽകാൻ കഴിയില്ലെന്നും, അവരുടെ ജോലി ഉപേക്ഷിച്ച് സ്കൂളിൽ മുഴുവൻ സമയം പോകേണ്ടിവരും എന്നും അറിയിക്കുകയായിരുന്നു. ഇപ്പോൾ ബ്രൂക്ക്ലിൻ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് (Brooklyn Polytechnic Institute) എന്നാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്. എലിയോൺ തന്റെ ജീവിതത്തിൽ നിർണായകമായ തീരുമാനമെടുത്തു കൊണ്ട് ആ സമയത്ത്, ജോലിയിൽ തന്നെ തുടരുകയായിരുന്നു ചെയ്തത്. ഒരു ഡോക്ടറേറ്റ് തേടാനുള്ള മറ്റു മാർഗങ്ങൾ അന്വേഷിക്കുകയും അവർ ചെയ്തു.[7]

എലിയോണിന് ഒരു ഔപചാരിക പിഎച്ച്ഡി പിന്നീട് ലഭിച്ചിട്ടില്ല.[8] പിന്നീട് 1989 ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടാൻഡൻ സ്കൂൾ ഓഫ് എൻജിനീയറിംഗിൽ നിന്നും ബുഹുമനാർത്ഥം ഇവരെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇപ്പോൾ ഈ സ്ഥാപനം ന്യൂയോർക്ക് പോളിടെക്നിക് യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്നു. 1998 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബഹുമാന സൂചകമായി ഡോക്ടർ ഓഫ് സയൻസ് (എസ്. ഡി. ഡിഗ്രി) ഡിഗ്രിയും നൽകി ആദരിച്ചു.

പ്രവർത്തനങ്ങൾ

[തിരുത്തുക]

നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും, അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസേർച്ചിലും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലും മറ്റു നിരവധി സ്ഥാപനങ്ങളിലുമായി എലിയോൺ പ്രവർത്തിച്ചിട്ടുണ്ട്. 1967 മുതൽ 1983 വരെ ബറോസ് വെൽക്കം (Burroughs Wellcome) എന്ന സ്ഥാപനത്തിൽ പരീക്ഷണാത്മക തെറാപ്പി ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായിരുന്നു ഇവർ.[1] ഡൂക്ക് യൂണിവേഴ്സിറ്റിയിൽ (Duke University) 1971 മുതൽ 1983 വരെ എക്സ്പിരിമെന്റൽ മെഡിസിനിൽ ഫാർമകോളജി പ്രൊഫസർ ആയി പ്രവർത്തിച്ചിരുന്നു, 1983 മുതൽ 1999 വരെ റിസേർച്ച് പ്രൊഫസർ ആയും പ്രവർത്തിച്ചിരുന്നു.[15]

എലിയോൺ, ഹിച്ചിങ്സ് തുടങ്ങിയവർ മരുന്നുകൾ പരീക്ഷണം വഴി കണ്ടെത്തി കുറ്റങ്ങൾ വരുത്തി ലഘൂകരിക്കുന്നതിനു പകരം സാധാരണ മനുഷ്യ കോശങ്ങളും രോഗകോശങ്ങളും (കാൻസർ സെല്ലുകൾ, പ്രോട്ടോസോവ, ബാക്റ്റീരിയ, വൈറസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കുന്ന രോഗകാരികൾ) നശിപ്പിക്കാതെ, ആത്യന്തികമായ കോശങ്ങളെ ദോഷകരമായി ബാധിക്കാതെ തന്നെ രോഗകോശങ്ങളുടെ പുനർനിർമ്മാണം തടയുന്നതിനും അതിലൂടെ അവയെ ഇല്ലാതാക്കുന്നതുമായ പ്രവർത്തനങ്ങളിലായിരുന്നു ഏർപ്പെട്ടത്.

ലുക്കീമിയ, മലേറിയ, ഓർഗാനിക് ട്രാൻസ്പ്ലാൻറ് റിജക്ഷൻ (അസത്തിയോപ്രൈൻ - azathioprine), അതുപോലെ ഹെർപ്പസ് (എസിക്ലോവിർ -acyclovir) എന്നിവ ഇത്തരം മരുന്നുകളെ ഉപയോഗിച്ചു കണ്ടെത്തിയതായിരുന്നു.[16] ഇത്തരത്തിൽ ഉള്ള ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ടതും ഫലപ്രദവുമായ മരുന്നായിരുന്നു എസിക്ലോവിർ.[16] എലിയോണിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ശുദ്ധജലത്തിന്റെ ഉപയോഗവും വികാസവുമായിരുന്നു.

ജീവിതം

[തിരുത്തുക]

ഹണ്ടർ കോളേജിൽ നിന്നും ബിരുദമെടുത്തതിനു ശേഷം, എലിയോൺ സിറ്റി കോളേജ് ഓഫ് ന്യൂയോർക്കിലെ ഒരു മികച്ച സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർത്ഥിയായ ലിയോനാർഡ് കാനറിനെ കണ്ടുമുട്ടി. അവർ വിവാഹം ചെയ്യാൻ തീരുമാനിച്ചു, പക്ഷേ ലിയോനാർഡ് രോഗാവസ്ഥയിലായി. 1941 ജൂൺ 25 ന് ഹൃദയാഘാതത്തെ തുടർന്ന് ബാക്റ്റീരിയൽ എൻഡാകാർഡൈറ്റിസ് രോഗത്താൽ മരണമടഞ്ഞു.[8]

എലിയോൺ ഒരിക്കലും വിവാഹിതയായിരുന്നില്ല. കുഞ്ഞുങ്ങളും ഉണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫി, യാത്ര, സംഗീതം എന്നിവയൊക്കെ ആയിരുന്നു പ്രധാന വിനോദമാർഗങ്ങൾ. ബരോസ് വെൽക്കം വടക്കൻ കരോലിനയിലെ റിസേർച്ച് ട്രയാങ്കിൾ പാർക്കിലേക്ക് മാറ്റപ്പെട്ടു. അപ്പോൾ എലിയൺ അടുത്തുള്ള ചാപ്പൽ ഹില്ലിലേക്ക് താമസം മാറി. തന്റെ 81 ആം വയസ്സിൽ, 1999 -ൽ വടക്കൻ കരോലിനയിൽ വെച്ച് ജെർട്രൂഡ് എലിയോൺ അന്തരിച്ചു.[8]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ജെർട്രൂഡ് ബെല്ലി എലിയോൺ. 23 ജനുവരി 1918 - 21 ഫെബ്രുവരി 1999
  2. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
  3. കെരെസ്, നിക്കോൾ; സിമോണി, റോബർട്ട് ഡി; ഹിൽ, റോബർട്ട് എൽ. (മേയ് 9, 2008)
  4. 4.0 4.1 4.2 4.3 ബുക്ക്: അസാധാരണമായ സ്ത്രീ ശാസ്ത്രജ്ഞർ. ചിൽഡ്രൻസ് പ്രസ്സ്. - സ്റ്റിൽ, ഡാർലെയിൻ ആർ. (1995).
  5. യഹൂദ വിമൻസ് ആർക്കൈവ് എൻസൈക്ലോപ്പീഡിയ. ശേഖരിച്ചത് 1 നവംബർ 2016
  6. ബെർത്ത എലിയോൺ, അമ്മ, ജെർട്രൂഡ് എലിയോൺ, 1921
  7. 7.0 7.1 നോബൽ ഫൌണ്ടേഷൻ. ശേഖരിച്ചത് ഫെബ്രുവരി 21, 2014
  8. 8.0 8.1 8.2 8.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; “Elion13” എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. എലിയോൺ - ജീവചരിത്രം
  10. എലിയോൺ ജീവചരിത്രങ്ങൾ-ഓർമ്മകൾ
  11. ജെർട്രൂഡ് എലിയോണിന്റെ നേട്ടങ്ങൾ
  12. ന്യൂയോർക്ക് ടൈംസിന്റെ ലോറൻസ് കെ. ഫെബ്രുവരി 23, 1999 ജെർട്രൂഡ് എലിയോൺ, ഡ്രഗ് ഡവലപ്പർ, ഡെയ്സ് 81
  13. ജേർട്രൂഡ് ബി. എലിയൺ, ബ്യൂറോഗ്രഫി ഓഫ് യഹൂദ വുമൺ എൻസൈക്ലോപ്പീഡിയ
  14. ന്യൂയോർക്ക് ടൈംസിനു വേണ്ടി കാതറിൻ ബൂട്ടൺ. ജനുവരി 29, 1989 നോബൽ ജോടി
  15. വെയ്ൻ, ടിഫാനി കെ. അമേരിക്കൻ വിമൻസ് ഓഫ് സയൻസ് 1900 മുതൽ: എസ്-എസ് എ-എച്ച്. വാല്യം 1. സാന്താ ബാർബറ, CA: ABC-CLIO. p. 370. ISBN 1598841580.
  16. 16.0 16.1 വസ്സർമാൻ, എൽഗാ ആർ. (2000). സ്വപ്നത്തിലെ വാതിൽ: ശാസ്ത്രത്തിലെ പ്രമുഖ സ്ത്രീകളുമായുള്ള സംഭാഷണം. ജോസഫ് ഹെൻരി പ്രസ്സ്. പി. 47. ISBN 0-309-06568-2.
"https://ml.wikipedia.org/w/index.php?title=ജെർട്രൂഡ്_എലിയോൺ&oldid=3440933" എന്ന താളിൽനിന്ന് ശേഖരിച്ചത്