ഗെർട്ടി കോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gerty Cori എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗെർട്ടി തെരേസാ കോറി
Gerty Theresa Cori.jpg
ഗെർട്ടി തെരേസാ കോറി 1947
ജനനം Gerty Theresa Radnitz
1896 ഓഗസ്റ്റ് 15(1896-08-15)
Prague, Austro-Hungarian Empire
മരണം 1957 ഒക്ടോബർ 26(1957-10-26) (പ്രായം 61)
മരണകാരണം
മൈലോസെ്ലെറോസിസ്
ഭവനം American
മറ്റ് പേരുകൾ Gerty Theresa Cori
പഠിച്ച സ്ഥാപനങ്ങൾ Karl-Ferdinands-Universität in Prague
തൊഴിൽ Biochemist
പ്രശസ്തി Extensive research on carbohydrate metabolism; described the Cori cycle; identified Glucose 1-phosphate
ജീവിത പങ്കാളി(കൾ) Carl Ferdinand Cori (വി. 1920–1957) «start: (1920)–end+1: (1958)»"Marriage: Carl Ferdinand Cori to ഗെർട്ടി കോറി" Location: (linkback://ml.wikipedia.org/wiki/%E0%B4%97%E0%B5%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%95%E0%B5%8B%E0%B4%B1%E0%B4%BF)
പുരസ്കാര(ങ്ങൾ) Many awards and recognitions, including Nobel Prize in Physiology or Medicine (1947)

ഗെർട്ടി തെരേസാ കോറി (ഓഗസ്റ്റ് 15, 1896 – ഒക്റ്റോബർ 26, 1957)വൈദ്യശാസ്ത്രത്തിൽ നോബൽ പുരസ്കാരം നേടിയ ആദ്യത്തെ വനിതയാണ്. നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ വനിത എന്ന ബഹുമതിയും ഗെർട്ടി കോറിക്കാണ് 1947-ലെ ഈ പുരസ്കാരത്തിന് മൂന്നു പേർ അർഹരായി ഗെർട്ടി തെരേസാ കോറിയും ഭർത്താവ് കാൾ ഫെർഡിനന്ഡ് കോറിയും പിന്നെ ബർണാഡോ ഹോസ്സേ എന്ന് ആർജെന്റ്റൈൻ ശാസ്ത്രജ്ഞനും.

ജീവിതരേഖ[തിരുത്തുക]

പ്രാഹയിലെ ഒരു ജൂത കുടുംബത്തിലാണ് ഗെർട്ടി തെരേസാ റാഡ്നിസ് ജനിച്ചത്. 1920-ൽ അവിടത്തെ കാൾ ഫെർഡ്നിന്ഡ് യൂണിവഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തു. 1920-ൽ തന്നേയായിരുന്നു സഹപാഠിയായിരുന്ന കാൾ ഫെർഡിനന്ഡ് കോറിയുമായുളള വിവാഹവും. 1922-ൽ ഇരുവരും അമേരിക്കയിലേക്ക് താമസം മാറ്റുകയും 1928- അമേരിക്കൻ പൗരത്വം സ്വീകരിക്കയും ചെയ്തു.[1] പലതരത്തിലുളള ഔദ്യോഗിക തടസ്സങ്ങളുണ്ടായിരുന്നെങ്കിലും കോറി ദമ്പതിമാർ ഒരേ വിഷയത്തിൽ ഒരുമിച്ച് ഗവേഷണം നടത്താനാണ് ഇഷ്ടപ്പെട്ടത്. മനുഷ്യശരീരത്തിലെ പചനപോഷണക്രിയകളിൽ ഗ്ളൂക്കോസ് എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് കോറി ദമ്പതിമാർ സവിസ്തരം തെളിയിച്ചു. ഇന്ന് Cori Cycle എന്നറിയപ്പെടുന്ന ഈ സമ്പൂർണ്ണ ചാക്രിക പ്രക്രിയെക്കുറിച്ചുളള ഗവേഷണമാണ് കോറി ദമ്പതിമാർക്ക് നോബൽ പുരസ്കാരം നേടിക്കൊടുത്തത്.

കോറി ചക്രം[തിരുത്തുക]

കോറി ചക്രം

അവലംബം[തിരുത്തുക]

  1. ഗെർട്ടി തെരേസാ കോറി
"https://ml.wikipedia.org/w/index.php?title=ഗെർട്ടി_കോറി&oldid=2313044" എന്ന താളിൽനിന്നു ശേഖരിച്ചത്