മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(MIT എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
Massachusetts Institute Technology.JPG
ആദർശസൂക്തംMens et Manus (മനസ്സും കൈകളും)
തരംPrivate university
സ്ഥാപിതം1861 (opened 1865)
സാമ്പത്തിക സഹായംUS $10.068 billion[1]
ചാൻസലർPhillip Clay
പ്രസിഡന്റ്Susan Hockfield
പ്രോവോസ്റ്റ്L. Rafael Reif
അദ്ധ്യാപകർ
1008[2]
വിദ്യാർത്ഥികൾ10,220[3]
ബിരുദവിദ്യാർത്ഥികൾ4,172[3]
6,048[3]
സ്ഥലംCambridge, Massachusetts, U.S.
ക്യാമ്പസ്Urban, 168 ഏക്കർ (68.0 ഹെ)[4]
Nobel Laureates72[5]
നിറ(ങ്ങൾ)Cardinal Red and Steel Gray[a]
        
അത്‌ലറ്റിക്സ്Division III
41 varsity teams
അഫിലിയേഷനുകൾNEASC, AAU, COFHE, NASULGC
ഭാഗ്യചിഹ്നംBeaver[6]
വെബ്‌സൈറ്റ്web.mit.edu
MIT Logo

അമേരിക്കയിൽ മസാച്യുസെറ്റ്സ് സംസ്ഥാനത്ത് കേബ്രിഡ്ജിൽ സ്ഥിതി ചെയ്യുന്ന ലോകപ്രസിദ്ധമായ ഒരു സ്വകാര്യ ഗവേഷണ യൂണിവേഴ്സിറ്റിയാണ് മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Massachusetts Institute of Technology) (MIT). ഈ യൂണിവേഴ്സിറ്റിയിൽ അഞ്ച് സ്കൂളുകളും, ഒരു കോളേജും ഉണ്ട്. മൊത്തം 32 അകാദമിക് വിഭാഗങ്ങൾ ഉണ്ട്. പ്രധാനമായും ശാസ്ത്ര ,സാങ്കേതിക മേഖലയിലാണ് ഈ യൂണിവേഴ്സിറ്റി ശാസ്ത്രീയ ഗവേഷണം നടത്തി വരുന്നത്. 1861-ൽ വില്ല്യം ബാർട്ടൺ റോജേറ്സ് ആണ്‌ എം.ഐ.ടി സ്ഥാപിച്ചത്. [8] അമേരിക്കയിൽ വൻ തോതിൽ നടന്ന വ്യവസായവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിതമായ എം.ഐ.ടി. ജെർമ്മൻ സർവ്വകലാശാലാ മാതൃക സ്വീകരിക്കുകയും പരീക്ഷണശാലാ അധിഷ്ഠിത പഠനപ്രക്രിയയ്ക്ക് പ്രത്യേക ഊന്നൽ നൽകിപ്പോരുകയും ചെയ്യുന്നു. 1916 -ൽ ആണ്‌ ഇപ്പോൾ നിലവിലുള്ള 168 ഏക്കർ ക്യാമ്പസ്സ് തുറന്നത്. രണ്ടാം ലോക മഹായുദ്ധത്തിലും ശീതയുദ്ധകാലത്തും എം.ഐ.ടി.യിലെ ഗവേഷകർ കമ്പ്യൂട്ടർ, റഡാർ തുടങ്ങി പ്രതിരോധ സാങ്കേതികവിദ്യാ സംബന്ധിയായ ഗവേഷണങ്ങളിൽ സജീവമായി പങ്കുകൊണ്ടു. കഴിഞ്ഞ 60 വർഷ കാലയളവിൽ എം.ഐ.ടി.യുടെ അക്കാദമിക പ്രവർത്തന മണ്ടലം ഭൗതിക ശാസ്ത്രം, എഞ്ജിനീയറിങ് എന്നിവയുടെ തലവും കടന്ന് സാമൂഹിക ശാസ്ത്ര വിഷയങ്ങളായ ധനതത്വശാസ്ത്രം, ഫിലോസഫി, ഭാഷാശാസ്ത്രം, രാഷ്ട്രതന്ത്രം, മാനേജ്മെന്റ് എന്നിവയിലേക്കും വ്യാപിക്കുകയുണ്ടായി.

2007-2008 അക്കാദമിക വർഷത്തിൽ 4172 ബിരുദവിദ്യാർത്ഥികളും 6048 ബിരുദാനന്തര ബിരുദവിദ്യാർത്ഥികളും ഉണ്ടായിരുന്ന എം.ഐ.ടി.യിൽ 1008 അദ്ധ്യാപകരും പ്രവർത്തിച്ചു. എം.ഐ.ടി.യുടെ എൻഡോവ്മെന്റുകളും ഗവേഷണ ചെലവുകളും അമേരിക്കൻ സർവ്വകലാശാലകളിൽ വച്ച് ഏറ്റവും വലിയ തുകകളിൽ ഒന്നാണ്‌. 73 നൊബേൽ സമ്മാന ജേതാക്കൾ, 47 നാഷണൽ മെഡൽ ഓഫ് സയൻസ് ജേതാക്കൾ, 31 മാക്‌ആർതർ ഫെല്ലോകൾ എന്നിവരെക്കൊണ്ട് സമ്പന്നമാണ്‌ എം.ഐ.ടി.യുടെ അക്കാദമിക് സമൂഹം.

സർവകലാശാലയും ഭരണക്രമവും[തിരുത്തുക]

എം.ഐ.ടി കോർപ്പറേഷൻ എന്ന സ്വകാര്യമായി തിരഞ്ഞെടുക്കപ്പെട്ട ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ഭരണത്തിലും ഉടമസ്ഥതയിലുമുള്ള ലാഭേഛ്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിലാണ്‌ എം.ഐ.ടി.യുടെ ഭരണക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, പൊതു സേവന രംഗത്തു നിന്നുമുള്ള 74 പ്രഗൽഭമതികൾ ഉൾക്കൊള്ളുന്ന ഇപ്പോഴത്തെ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയർമാൻ ഡാനാ.ജി.മീഡ് ആണ്‌. ഈ കോർപ്പറേഷൻ ആണ്‌ എം.ഐ.ടി.യുടെ ബഡ്ജറ്റ്, പുതിയ അക്കാദമിക്ക് കാര്യപരിപാടികൾ, ബിരുദങ്ങൾ, അദ്ധ്യാപകനിയമനങ്ങൾ എന്നിവയ്ക്ക് അന്തിമ അംഗീകാരം നൽകുന്നത്. എം.ഐ.ടി.യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി പ്രവർത്തിക്കുകയും ഫാക്കൾട്ടിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്യുന്ന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതും എം.ഐ.ടി കോർപ്പറേഷൻ ആണ്‌. ഡിസംബർ 2004 മുതൽ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന സൂസൻ ഹോക്ക്ഫീൽഡ് ആണ്‌ എം.ഐ.ടി.യുടെ പതിനാറാമത്തെ പ്രസിഡന്റ്. എം.ഐ.ടി.യുടെ എൻഡോവ്മെന്റുകളും മറ്റു സാമ്പത്തിക സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് ഒരു സബ്സിഡയറിയായ എം.ഐ.ടി. ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയാണ്‌. സർവകലാശാലയ്ക്ക് കീഴിൽ 5 സ്കൂളുകളും (ശാസ്ത്രം, എൻജിനീയറിംഗ്, ആർക്കിറ്റെച്ചർ, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ്, കല, സാമൂഹിക ശാസ്ത്രങ്ങൾ)ഒരു കലാലയവും (വിറ്റേക്കർ കോളേജ് ഓഫ് ഹെൽത്ത് സയൻസെസ് & റ്റെക്നോളജി) പ്രവർത്തിക്കുന്നു. നിയമം, വൈദ്യം എന്നീ വിഷയങ്ങൾക്ക് എം.ഐ.ടി.യിൽ സ്കൂളുകൾ നിലവിലില്ല. ഇവിടുത്തെ 32 അക്കാദമിക വിഭാഗങ്ങളുടെയും തലവൻമാർ അതതു സ്കൂളിന്റെ ഡീനിന്റെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്. സ്കൂൾ ഡീൻ എം.ഐ.ടി പ്രസിഡന്റിനു കീഴിലുള്ള പ്രൊവോസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്നു. ഇവിടെ നിലവിലുള്ള ഫാക്കൾട്ടി കമ്മിറ്റികൾ എം.ഐ.ടി.യുടെ കരിക്കുലം, വിദ്യാർത്ഥി ജീവിതം, മറ്റു ഭരണകാര്യങ്ങൾ എന്നിവയിൽ വലിയ തോതിൽ സ്വാധീനം ചെലുത്തിവരുന്നു.

ക്യാമ്പസ്സ്[തിരുത്തുക]

എം.ഐ.ടി.യുടെ 168 ഏക്കർ കേം‌ബ്രിഡ്ജ് ക്യാമ്പസ്സ് ചാൾസ് നദിയുടെ വടക്കേ തീരത്ത് ഒരു മൈലോളം വ്യാപിച്ചുകിടക്കുന്നു. മാസ്സച്ചുസ്സെറ്റ്സ് അവെന്യൂ എന്നറിയപ്പെടുന്ന വീഥി എം.ഐ.ടി.ക്യാമ്പസ്സിനെ രണ്ടായി വിഭജിച്ചാണ്‌ കടന്നുപോകുന്നത്. ക്യാമ്പസ്സിന്റെ വറ്റക്കു കിഴക്കൻ അഗ്രത്തിലെ കെൻഡാൾ സ്ക്വയറിലാണ്‌ കെൻഡാൾ എം.ബി.റ്റി.എ റെഡ്‌ലൈൻ ട്രെയിൻ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ക്യാമ്പസ്സിനുള്ളിലുള്ള ആണവ റിയാക്ടർ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ ഉള്ളതിൽ വെച്ച് ഏറ്റവും വലുതാണ്‌. ക്യാമ്പസ്സിലെ മറ്റു പ്രധാന സാങ്കേതിക സൗകര്യങ്ങളാണ്‌ പ്രഷറൈസ്ഡ് വിൻഡ് ടണ്ണൽ, കപ്പൽ, മറ്റു സാമുദ്രിക രൂപകല്പനകൾ പരീക്ഷിക്കുന്നതിനായുള്ള റ്റോവിങ്ങ് ടാങ്ക് എന്നിവ. 2005-ൽ പൂർത്തിയായ എം.ഐ.ടി.യുടെ വയർലെസ്സ് നെറ്റ്വർക്ക് , 3000 പ്രവേശന ബിന്ദുക്കളോടു കൂടിയതും 9,400,000 സ്ക്വയർ ഫീറ്റ് ക്യാമ്പസ്സിനെ ബന്ധിപ്പിക്കുന്നതുമാകുന്നു.

ഗവേഷണം[തിരുത്തുക]

2007-ൽ എം.ഐ.ടി.ക്യാമ്പസ്സിലെ ഗവേഷണ പ്രവർത്തനങ്ങൾക്കായി $598.3 മില്ല്യൺ ചിലവഴിക്കപ്പെട്ടു. അമേരിക്കൻ സർക്കാരാണ്‌ ഗവേഷണങ്ങളുടെ പ്രധാന സാമ്പത്തിക ശ്രോതസ്സ്. സ്ഥിരം അദ്ധ്യാപകരെ കൂടാതെ 3500-ഓളം ഗവേഷകർ എം.ഐ.ടി.ക്ക‌ വേണ്ടി ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. 2006 അക്കാദമിക വർഷത്തിൽ എം.ഐ.ടി. ഗവേഷക സമൂഹം 487 കണ്ടുപിടിത്തങ്ങൾ നടത്തുകയും, 314 പേറ്റന്റ് അപേക്ഷകൾ നൽകുകയും, 149 പേറ്റന്റ്റുകൾ നേടിയെടുക്കുകയും, $129.2 മില്ല്യൺ റോയൽറ്റി ഇനത്തിലും മറ്റു വരുമാന മാർഗ്ഗങ്ങളിൽ നിന്നുമായി സമ്പാദിക്കുകയും ചെയ്തു. ഇലക്ട്രോണിക്സ് രംഗത്തു മാഗ്നെറ്റിക് കോർ മെമ്മറി, റഡാർ, സിംഗിൾ ഇലെക്ട്രോൺ ട്രാൻസിസ്റ്ററുകൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ കണ്ടുപിടിക്കുകയോ അടിസ്ഥാനപരമായ ഘടകങ്ങൾ വികസിപ്പിച്ചെടുക്കുകയോ ചെയ്തതു എം.ഐ.ടി. ഗവേഷകരാണ്‌. കമ്പ്യൂട്ടർ സയൻസിലെ സൈബർ നെറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റ്റലിജെൻസ്, കമ്പ്യൂട്ടർ ഭാഷകൾ, റോബോട്ടിക്സ് തുടങ്ങിയ രംഗങ്ങളിൽ എം.ഐ.ടി. ഗവേഷകർ അടിസ്ഥാനപരമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഭൗതിക, ശാസ്ത്ര വിഭാഗത്തിലെ എം.ഐ.ടി. ഫാക്കൽറ്റി അംഗങ്ങൾക്കു 8 നോബെൽ സമ്മാനങ്ങളും, 4 ഡിറാക് മെഡലുകളും, 3 വൂൾഫ് പ്രൈസ്സുകളും ലഭിച്ചിട്ടുണ്ട്. രസതന്ത്രം, ജീവശാസ്ത്രം മേഖലകളിലും ഒട്ടനവധി സമ്മാനങ്ങൾ എം.ഐ.ടി. കുടുംബത്തിനു സ്വന്തമാണ്‌.

വിദ്യാർത്ഥികൾ[തിരുത്തുക]

അദ്ധ്യാപക സമൂഹം[തിരുത്തുക]

പൂർവ വിദ്യാർത്ഥികൾ[തിരുത്തുക]

110,000 ന്‌ മുകളിൽ വരുന്ന എം.ഐ.ടി.യുടെ പൂർവ്വ വിദ്യാർത്ഥി സമൂഹം ശാസ്ത്രീയ ഗവേഷണം, പൊതു സേവനം, വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങി രംഗങ്ങളിൽ പ്രഗൽഭമതികളും ഉന്നതസ്ഥാനീയരുമാണ്‌. 26 എം.ഐ.ടി. പൂർവ്വവിദ്യാർത്ഥികൾ നൊബേൽ സമ്മാന ജേതാക്കളും 37 പേർ റോഡ്സ് സ്കോളർമാരുമാണ്‌. മുൻ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ കോഫി അന്നാൻ, ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് മിലിബാൻഡ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ അമേരിക്കൻ ഫെഡെറൽ റിസർവ് ചെയർമാൻ ബെൻ ബെർണാങ്കി എന്നിവർ പൊതു രംഗത്തുള്ള എം.ഐ.ടി. പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖരാണ്‌. എം.ഐ.ടി. പൂർവ്വവിദ്യാർത്ഥികൾ ആരംഭിക്കുകയോ സഹ സ്ഥാപകരോ ആയ ചില പ്രമുഖ സ്ഥാപനങ്ങളാണ്‌ ഇന്റെൽ, മക്ഡണ്ണൽ ഡഗ്ലസ്സ്, ടെക്സാസ് ഇൻസ്ട്രുമെന്റ്സ്, 3കോം, ക്വാൽകോം, ബോസ് എന്നിവ. 2009-ൽ നടന്ന ഒരു പഠനം അവകാശപ്പെടുന്നത് എം.ഐ.ടി. കുടുംബത്തിലെ അംഗങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളുടെ മൊത്തം വരുമാനം ലോകത്തിലെ ഏറ്റവും വലിയ പതിനേഴാമത്തെ സാമ്പത്തിക വ്യവസ്ഥയാകുമെന്നാണ്‌.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "2008 NACUBO Endowment Student" (PDF). National Association of College and University Business Officers. 2007. മൂലതാളിൽ (PDF) നിന്നും 2010-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-28.
  2. "MIT Facts 2008: Faculty and Staff". MIT. ശേഖരിച്ചത് 2008-07-22.
  3. 3.0 3.1 3.2 "MIT Facts 2008: Enrollments 2007-2008". MIT. ശേഖരിച്ചത് 2008-07-22.
  4. "MIT Facts 2008: The Campus". MIT. ശേഖരിച്ചത് 2008-07-22.
  5. "Awards and Honors". Institutional Research, Office of the Provost. ശേഖരിച്ചത് 2008-07-22.
  6. "Symbols: Mascot". MIT Graphic Identity. MIT. ശേഖരിച്ചത് 2008-06-18.
  7. "Symbols: Seal". MIT Graphic Identity. MIT. ശേഖരിച്ചത് 2008-06-18.
  8. http://libraries.mit.edu/archives/mithistory/biographies/rogers.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]