Jump to content

വെങ്കടരാമൻ രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Venkatraman Ramakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെങ്കടരാമൻ രാമകൃഷ്ണൻ
ജനനം1952
അറിയപ്പെടുന്നത്Bio-crystallography
പുരസ്കാരങ്ങൾരസതന്ത്രത്തിനുള്ള നോബൽ സമ്മാനം (2009).
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജൈവരസതന്ത്രം Biophysics and Computational Biology
സ്ഥാപനങ്ങൾMRC Laboratory of Molecular Biology, Cambridge, England

ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവതന്ത്രജ്ഞനാണ് വെങ്കടരാമൻ രാമകൃഷ്ണൻ (ജനനം : 1952 തമിഴ്‌നാട് ഇന്ത്യ). 2009-ൽ ഇദ്ദേഹം തോമസ് സ്റ്റേയ്റ്റ്സ്, ആദ യൊനാഥ് എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടി.[1] അറ്റോമിക തലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ് നോബൽ സമ്മാനം[2][3]റോയൽ സൊസൈറ്റി പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു.[4]

ഇദ്ദേഹം കേംബ്രിഡ്ജിലെ ലാബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിൽ സ്ട്രക്ചറൽ ബയോളിജസ്റ്റായി പ്രവർത്തിക്കുന്നു.[5] കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ഫെല്ലോ ആയും പ്രവർത്തിക്കുന്നു.[6][7].

ജീവിതരേഖ

[തിരുത്തുക]

തമിഴ്‌നാട്ടിലെ ചിദംബരത്ത് 1952-ൽ ജനിച്ച വെങ്കടരാമൻ മൂന്നാം വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബറോഡയിലേക്ക് താമസം മാറി.1971-ൽ ബറോഡ യൂനിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കൻ പൗരത്വം നേടി. ഓഹിയോ സർവ്വകലാശാലയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽത്തന്നെ പി.എച്ച്.ഡി എടുക്കുകയും ചെയ്തു .[8] ഇദ്ദേഹം പിന്നീട് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷം ജീവശാസ്ത്രവിദ്യാർത്ഥി ആയിരുന്നു. ഈ സമയത്താണ് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ നിന്നും ജീവശാസ്ത്രത്തിലേക്ക് പ്രവർത്തനമേഖല മാറ്റിയത്. യേൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ട്രൽ ഫെല്ലോ ആയി ജോലിചെയ്തിരുന്നപ്പോളാണ് റൈബോസോമുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. പിന്നീട് 1983-95 കാലഘട്ടത്തിൽ ബ്രൂക് ഹാവെൻ ദേശീയ ലബോറട്ടറീയിൽ യിൽ ശാസ്ത്രജ്ഞനായപ്പൊഴും റൈബോസോമുകളെക്കുറിച്ചുള്ള പഠനം തുടർന്നു. 1995 ൽ, യുട്ടാ സർവ്വകലാശാലയിൽ നിന്നും യിൽ ജൈവരസതന്ത്രത്തിൽ പ്രൊഫസ്സറായി. 1999 ൽ കേംബ്രിഡ്ജിലെലബോറട്ടറി ഒഫ് മോളിക്കുലാർ ബയോളജിയിലേക്കു മാറി. ഈ സ്ഥാനം ഇപ്പോഴും തുടരുന്നു.

ഹിസ്റ്റോണുകളെക്കുറിച്ചും ക്രൊമാറ്റിൻ ഘടനെയെക്കുറിച്ചുമുള്ള പഠനങ്ങളുടെ പേരിലും പ്രശസ്തനാണ്. രസതന്ത്രത്തിൽ നൽകിയ സം‌ഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്[9].

റോയൽ സൊസൈറ്റി പ്രസിഡന്റ്

[തിരുത്തുക]

റോയൽ സൊസൈറ്റി പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു.[10]റോയൽ സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ്. റോയൽ സൊസൈറ്റി കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണിത്. നൊബേൽ ജേതാവായ സർ പോൾ നഴ്‌സിന്റെ പിൻഗാമിയായാണ് രാമകൃഷ്ണനെ തിരഞ്ഞെടുത്തത്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മവിഭൂഷൺ പുരസ്കാരം - 2009
  • രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം - 2009
  • ബ്രിട്ടന്റെ പ്രഭുപദവി (നൈറ്റ്‌ഹുഡ്) (2012)

അവലംബം

[തിരുത്തുക]
  1. 2009 Nobel Prize in Chemistry, Nobel Foundation.
  2. മാധ്യമം ഒൺലൈൻ: ഇന്ത്യക്കാരൻ വെങ്കിട്ടരാമൻ രാമകൃഷ്ണനും മറ്റു രണ്ടുപേർക്കും രസതന്ത്രത്തിൽ നോബൽ സമ്മാനം[പ്രവർത്തിക്കാത്ത കണ്ണി] 07/10/2009 ന്‌ ശേഖരിച്ചത്
  3. "രസതന്ത്രത്തിനുള്ള നോബൽ ഇന്ത്യൻ വംശജന്". മാതൃഭൂമി. Retrieved 2009-10-07.[പ്രവർത്തിക്കാത്ത കണ്ണി]
  4. [www.mathrubhumi.com/technology/science/royal-society-venkatraman-ramakrishnan-venki-structural-biology-nobel-prize-chemistry-532377/ "റോയൽ സൊസൈറ്റിയുടെ തലപ്പത്ത് ആദ്യമായി ഒരു ഇന്ത്യക്കാരൻ"]. www.mathrubhumi.com. Retrieved 21 മാർച്ച് 2015. {{cite web}}: Check |url= value (help)
  5. "Venki Ramakrishnan". Laboratory of Molecular Biology. 2004. Retrieved 2009-10-07.
  6. "New Trinity Fellows" (PDF). The Fountain, Trinity College Newsletter. Retrieved 2009-10-07. {{cite news}}: |first= missing |last= (help)CS1 maint: numeric names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
  7. "Dr. Venki Ramakrishnan". Trinity College, Cambridge. 2008. Retrieved 2009-10-07.
  8. Press Trust of India (PTI) (7 October 2009). "Venkatraman Ramakrishnan: A profile". Times of India. Retrieved 2009-10-07.
  9. "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Archived from the original on 2010-01-28. Retrieved 28 January 2010.
  10. [www.mathrubhumi.com/technology/science/royal-society-venkatraman-ramakrishnan-venki-structural-biology-nobel-prize-chemistry-532377/ "റോയൽ സൊസൈറ്റിയുടെ തലപ്പത്ത് ആദ്യമായി ഒരു ഇന്ത്യക്കാരൻ"]. www.mathrubhumi.com. Retrieved 21 മാർച്ച് 2015. {{cite web}}: Check |url= value (help)
"https://ml.wikipedia.org/w/index.php?title=വെങ്കടരാമൻ_രാമകൃഷ്ണൻ&oldid=4101221" എന്ന താളിൽനിന്ന് ശേഖരിച്ചത്