ബിർജു മഹാരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Birju Maharaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബിർജു മഹാരാജ്
Pandit Birju Maharaj.jpg
ജീവിതരേഖ
ജനനം (1938-02-04) ഫെബ്രുവരി 4, 1938 (age 81 വയസ്സ്)
Varanasi, Uttar Pradesh
സ്വദേശംIndia
സംഗീതശൈലിIndian classical music
തൊഴിലു(കൾ)Classical dancer
വെബ്സൈറ്റ്http://www.birjumaharaj-kalashram.com/main.asp

ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളാണ് ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ് (ജനനം : 4 ഫെബ്രുവരി 1938). കഥക്കിലെ കൽക്ക - ബിനാദിൻ ഘരാനയുടെ മുഖ്യ പ്രയോക്താവാണദ്ദേഹം. ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ ഇദ്ദേഹം അച്ചാൻ മഹാരാജിന്റെ മകനാണ്. അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയാണ്.[1] നിരവധി കഥക് നൃത്തങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ലോകമെമ്പാടും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. കഥക് ശിൽപ്പശാലകളും നടത്താറുണ്ട്. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തുന്നു.

ജീവിതരേഖ[തിരുത്തുക]

ലക്‌നോ ഘരാനയിലെ പ്രമുഖ കഥക് കലാകാരൻ ജഗന്നാഥ് മഹാരാജ് എന്ന അച്ചൻ മഹാരാജാവിന്റെ മകനായി ജനിച്ചു.[2] അമ്മാവൻമാരായ ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും ശിക്ഷണത്തിൽ പരിശീലനം തുടങ്ങിയ അദ്ദേഹം ഏഴാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു.ഒൻപതാം വയസിൽ അച്ഛന്റെ മരണത്തെത്തുടർന്ന് കുടുംബം ഡൽഹിയിലേക്കു മാറി.[3]

സൃഷ്ടികൾ[തിരുത്തുക]

സംഗീത സംവിധാനവും നൃത്ത രൂപകൽപ്പനയും നിർവഹിച്ചവ

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kaui, Banotsarg-Boghaz (2002). Subodh Kapoor (ed.). The Indian encyclopaedia: biographical, historical, religious, administrative, ethnological, commercial and scientific. Volume 3. Genesis Publishing. p. 198. ISBN 81-7755-257-0.
  2. Achchan Maharaj
  3. Buddhiraja, Sunita. "Birju Maharaj - Kathak personified". Deccan Herald. ശേഖരിച്ചത് 2007-03-25.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Hema Malini selected for Bharat Muni Samman - Hindustan Times". hindustantimes.com. 2012. ശേഖരിച്ചത് 28 December 2012. The earlier recipients are Thankamani Kutty, Pandit Birju Maharaj,
  5. "Hema Malini receives Bharat Muni Samman: Wonder Woman - Who are you today?". wonderwoman.intoday.in. 2012. ശേഖരിച്ചത് 28 December 2012. The earlier recipients are Thankamani Kutty (Bharatanatyam), Pandit Birju Maharaj (kathak),

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Maharaj, Birju
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1938-02-04
PLACE OF BIRTH Varanasi, Uttar Pradesh
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ബിർജു_മഹാരാജ്&oldid=2032009" എന്ന താളിൽനിന്ന് ശേഖരിച്ചത്