Jump to content

വിശ്വരൂപം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിശ്വരൂപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശ്വരൂപം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകമലഹാസൻ
നിർമ്മാണം
  • ചന്ദ്ര ഹാസൻ
  • കമൽ ഹാസൻ
രചനകമലഹാസൻ
അതുൽ തിവാരി
അഭിനേതാക്കൾകമലഹാസൻ
പൂജ കുമാർ
ആൻഡ്രിയ ജെർമിയ
രാഹുൽ ബോസ്
ജയ്ദീപ് അഹ്ലവത്
സംഗീതംശങ്കർ-എഹ്സാൻ-ലോയ്
ഗാനരചനവൈരമുത്തു, കമൽ ഹാസൻ
ഛായാഗ്രഹണംസാനു വർഗീസ്
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോരാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ
വിതരണംPVP ഫിലിംസ്
റിലീസിങ് തീയതി
  • 30 ജനുവരി 2013 (തമിഴ്)
  • 1 ഫെബ്രുവരി 2013 (ഹിന്ദി)
രാജ്യംഇന്ത്യ
ഭാഷ
ബജറ്റ്95 കോടി (US$15 million)[1][2]
സമയദൈർഘ്യം147 മിനിറ്റുകൾ [3]

കമലഹാസൻ സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 2013 ജനുവരി മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു വിശ്വരൂപം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. പൂജ കുമാർ, രാഹുൽ ബോസ്, ആൻഡ്രീയ ജെറീമിയ, ജയ്ദീപ് അഹ്ലാദ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ മറവിൽ മുസ്‌ലിം സമുദായത്തെ മൊത്തം അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ചലച്ചിത്രം നീങ്ങുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്[4][5].

താരനിര[6]

[തിരുത്തുക]

എതിർപ്പുകൾ

[തിരുത്തുക]

വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായി ആരോപിച്ച് ചില മുസ്‌ലിം സംഘടനകൾ ചിത്ര പ്രദർശനത്തിനെതിരെ എതിർപ്പുയർത്തിയിരുന്നു. തമിഴ്‌നാട്ടിലെ മുസ്‌ലിം സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയലളിത സർക്കാർ ചിത്രത്തിന്റെ പ്രദർശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. തമിഴ്‌നാട്ടിൽ വിശ്വരൂപം പ്രദർശിപ്പിക്കണമെങ്കിൽ ചിത്രം വീണ്ടും എഡിറ്റ് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം നൽകി.[7] മദ്രാസ് ഹൈക്കോടതി സിംഗിൾ ബഞ്ച് പ്രദർശാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഡിവിഷൻ ബഞ്ച് സ്‌റ്റേ ചെയ്തു. തന്റെ സിനിമയ്‌ക്കെതിരെയുള്ള നീക്കം സാസ്‌കാരിക ഭീകരവാദമാണെന്ന് കമൽ പ്രതികരിച്ചിരുന്നു.

പിന്തുണയും ഐക്യദാർഢ്യവും

[തിരുത്തുക]
വിശ്വരൂപം സിനിമ നിരോധനത്തിനെതിരെ സിനിമ പോസ്റ്റർ പതിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു

വിശ്വരൂപം സിനിമയെ സമുദായ വിരോധം ആരോപിച്ച്‌ നിരോധിക്കാൻ ശ്രമിക്കുന്നത്‌ ജനാധിപത്യപരമല്ല എന്നു ചൂണ്ടിക്കാട്ടി സി.പി.ഐ.എം, സി.പി.ഐ,[8] നേതൃത്ത്വവും പുരോഗമന പ്രസ്ഥാനങ്ങളും സിനിമ പ്രദർശനത്തിന് പിന്തുണയും ഐക്യദാർഢ്യവും നൽകി രംഗത്തെത്തിയിരുന്നു.[9]

അവലംബം

[തിരുത്തുക]
  1. Sangeetha Kandavel (2012-12-28). "Kamal Haasan firms up DTH plans for 'Vishwaroopam'". The Economic Times. Archived from the original on 2013-02-16. Retrieved 2013-01-07.
  2. The Hindu (12 January 2013), Is the big screen enough? SUDHISH KAMATH
  3. "VISHWAROOPAM (12A)". British Board of Film Classification. Retrieved 2013 January 11. {{cite web}}: Check date values in: |accessdate= (help)
  4. "മനുഷ്യവിരുദ്ധതയുടെ ആഘോഷങ്ങൾ" (PDF) (in മലയാളം). മലയാളം വാരിക. 2013 ഫെബ്രുവരി 22. Retrieved 2013 ഫെബ്രുവരി 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  5. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 781. 2013 ഫെബ്രുവരി 11. Retrieved 2013 മെയ് 20. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  6. "വിശ്വരൂപം(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 ഫെബ്രുവരി 2023.
  7. "വിശ്വരൂപം പ്രദർശിപ്പിക്കുന്നതിന് സ്റ്റേ". മാതൃഭൂമി. 2013 ജനുവരി 30. Archived from the original on 2013-01-31. Retrieved 2013 ജനുവരി 30. {{cite news}}: Check date values in: |accessdate= and |date= (help)
  8. http://www.deshabhimani.com/newscontent.php?id=257331
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-28. Retrieved 2013-01-30.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിശ്വരൂപം_(ചലച്ചിത്രം)&oldid=4135148" എന്ന താളിൽനിന്ന് ശേഖരിച്ചത്