പ്രതാപ് ചന്ദ്ര റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prathap C. Reddy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Prathap Chandra Reddy
ജനനം Chittoor, Andhra Pradesh, India
പഠിച്ച സ്ഥാപനങ്ങൾ Stanley Medical College, Chennai
തൊഴിൽ Physician, business executive

ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ആശുപത്രി ശൃംഖലയായ അപ്പോളോയുടെ സ്ഥാപകനാണ് ഡോ. പ്രതാപ്ചന്ദ്രറെഡ്ഡി.

1983-ൽ അദ്ദേഹം തന്റെ ആശുപത്രി ശൃംഖലയായ അപ്പോളോ ആശുപത്രികൾക്ക് ചെന്നൈയിൽ തുടക്കമിട്ടു. തന്റെ അൻപതാമത്തെ വയസ്സിൽ അദ്ദേഹം തുടങ്ങിയ ഈ സ്ഥാപനത്തിന്ന് 2013-ൽ 54 ആശുപത്രികളും 1600 ഫാർമസികളും 60 ക്ലിനിക്കൽ ലബോറട്ടറികളും 11 നഴ്സിങ്ങ് കോളേജുകളും ഉണ്ട്. മൊത്തം പതിനായിരം കിടക്കകൾ ഈ ആശുപത്രികളിലെല്ലാം കൂടി ഉണ്ട്. അതിനൂതനങ്ങളായ സാങ്കേതികഉപകരണങ്ങൾ കൊണ്ട് സമ്പന്നമായ ഈ ശൃംഖലയിൽ ഒരുലക്ഷത്തോളം പേർ പ്രതിദിനം ചികിത്സക്കായി എത്തുന്നു. യു.ഏ. ഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇതിന്ന് ശാഖകളുണ്ട്.[1]

അവലംബം[തിരുത്തുക]

<references>

  1. The Hindu, Tuesday, February 5, 2013.
"https://ml.wikipedia.org/w/index.php?title=പ്രതാപ്_ചന്ദ്ര_റെഡ്ഡി&oldid=2785017" എന്ന താളിൽനിന്നു ശേഖരിച്ചത്