കമൽ രണദിവെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kamal Ranadive എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമൽ രണദിവെ
ജനനം1917 നവംബർ 8
മരണം2001 ജനുവരി 1
ദേശീയതഭാരതീയ
അറിയപ്പെടുന്നത്അർബുദ ഗവേഷണം
ജീവിതപങ്കാളി(കൾ)ജയസിംഗ് ട്രിംബക് രണദിവെ
പുരസ്കാരങ്ങൾപത്മഭൂഷൺ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകോശ ജീവശാസ്ത്രം
സ്ഥാപനങ്ങൾഅർബുദ ഗവേഷണ കേന്ദ്രം,ടാറ്റ സ്മാരക ആശുപത്രിl

ഒരു ഇന്ത്യൻ ശാസ്ത്രജ്ഞയാണ് കമൽ രണദിവെ(1917 - 2001). ദിനകർ ദത്തത്രേയ സമരത്തിന്റേയും ശാന്താഭായി ദിനകർ ദത്തത്രേയയുടേയും മകളായി 1917 നവംബർ 8ന് ജനിച്ചു. 1939ൽ ജെ.ട്. രണദിവെ എന്ന ഗണിതശാസ്ത്രജ്ഞനെ വിവാഹം ചെയ്തു മുംബൈയിലേക്ക് താമസം മാറ്റി. .[1]അവർ ബയോ മെഡിക്കൽ ഗവേഷകയായിരുന്നു. അർബുദവും വൈറസുകളും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ഗവേഷ്ണത്തിലാണവർ പ്രസിദ്ധയായത്.

1949 ൽ ബോംബേയിൽ നിന്ന് പി.എച്ച്.ഡി ബിരുദം നേടി. ഇന്ത്യയിലെ ആദ്യത്തെ ടിഷ്യൂ കൾച്ചർ ലബോറട്ടറി സ്ഥാപിച്ചു. കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് ഇന്നറിയപ്പെടുന്ന ഇന്ത്യൻ കാൻസർ റിസർച്ച് സെന്ററിലായിരുന്നു അത്. കുഷ്ഠരോഗത്തെക്കുറിച്ചു നടത്തിയ പഠനത്തിന് വതുമൽ ഫൗണ്ടേഷൻ അവാർഡ് ലഭിച്ചു.[2] ഇന്ത്യൻ വിമൻ സയന്റിസ്റ്റ് അസോസിയേഷൻ (ഐ.ഡബ്ലിയു.എസ്.എ) സ്ഥാപിച്ചു. 1982 ൽ പത്മഭൂഷൺ ലഭിച്ചു.[3]

2001 ജനുവരി1 ന് അന്തരിച്ചു.

അവലംബംs[തിരുത്തുക]

  1. http://www.revolvy.com/main/index.php?s=Kamal%20Ranadive&item_type=topic. {{cite web}}: Missing or empty |title= (help)
  2. IMDA Journal. All India Instrument Manufacturers & Dealers Association. 1965.
  3. "Padma Bhushan Awardees". Archives of Government of India. Archived from the original on 2016-03-04. Retrieved 2019-03-26.
"https://ml.wikipedia.org/w/index.php?title=കമൽ_രണദിവെ&oldid=3627629" എന്ന താളിൽനിന്ന് ശേഖരിച്ചത്