കെ. ശങ്കരൻ നായർ
കെ. ശങ്കരൻ നായർ | |
---|---|
ജനനം | |
മരണം | 17 നവംബർ 2015 ബാംഗ്ലൂർ, കർണാടകം, ഇന്ത്യ | (പ്രായം 95)
മറ്റ് പേരുകൾ | കേണൽ മേനോൻ |
കലാലയം | ലൊയോള കോളേജ് , ചെന്നൈ |
തൊഴിൽ | ഇന്റലിജന്റ് ഓഫീസർ നയതന്ത്രജ്ഞൻ സിവിൽ സെർവന്റ് |
അറിയപ്പെടുന്നത് | ബംഗ്ലാദേശ് വിമോചനയുദ്ധം ഓർമക്കുറിപ്പുകൾ |
പുരസ്കാരങ്ങൾ | പത്മഭൂഷൺ |
ഒരു ഇന്ത്യൻ സിവിൽ സെർവന്റും, നയതന്ത്രജ്ഞനും, റോയുടെ ഡയരക്ടറുമായിരുന്നു[1] അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കിടയിൽ കേണൽ മേനോൻ എന്നു കൂടി അറിയപ്പെടുന്ന കെ. ശങ്കരൻ നായർ(ഡിസംബർ 20 1919 - നവംബർ 17 2015). 1986 മുതൽ 1988 വരെ സിംഗപ്പൂരിലെ ഇന്ത്യൻ ഹൈകമ്മീഷണർ ആയിരുന്നു ഇദ്ദേഹം. ഇന്ത്യൻ ഇംപീരിയൽ പോലീസിന്റെ അവസാനത്തെ അംഗമായിരുന്നു ഇദ്ദേഹം[2]. ബംഗ്ലാദേശിന്റെ രൂപീകരണത്തിൽ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ റോയുടെ ഓപ്പറേഷനിലൂടെ മുഖ്യ പങ്കു വഹിച്ച വ്യക്തി കൂടി ആയിരുന്നു ശങ്കരൻ നായർ[3]. ഇദ്ദേഹത്തിന്റെ ഓർമക്കുറിപ്പായ Inside IB and RAW: A Rolling Stone that Gathered Moss [4] എന്ന 2008-ൽ പ്രസിദ്ധീകരിച്ച കൃതി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടു സുരക്ഷാ ഏജൻസികളുടെ ഉള്ളുകള്ളികളിലേക്ക് വെളിച്ചം വീശുന്നുവെന്ന കാരണത്താൽ വാർത്താപ്രാധാന്യം നേടി[5].1983-ൽ രാജ്യം പത്മഭൂഷൺ നൽകി ഇദ്ദേഹത്തെ ആദരിച്ചു[6].
അവലംബം
[തിരുത്തുക]- ↑ "Former RAW chief Shankaran Nair passes away – The Hindu". The Hindu. 17 November 2015. Retrieved 1 May 2016.
- ↑ "K. Sankaran Nair, ex-RAW Chief is no more". Citizens Rights Group. 18 November 2015. Archived from the original on 2016-06-02. Retrieved 1 May 2016.
- ↑ "Know about the man behind Bangladesh creation, K Sankaran Nair". India TV. 28 November 2013. Retrieved 1 May 2016.
- ↑ "The Intelligence Officer's Bookshelf". Central Intelligence Agency. 2016. Archived from the original on 2020-11-08. Retrieved 1 May 2016.
- ↑ "Why a Kerala small town is an entire chapter in the story of India's official movers and shakers". Indian Express. 11 November 2007. Retrieved 1 May 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 15 November 2014. Retrieved 3 January 2016.