പ്രേംനസീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prem Nazir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രേം നസീർ
Prem Nazir.jpg
ജനനം 1929 ഡിസംബർ 16(1929-12-16) [1].
ചിറയൻകീഴ്, തിരുവിതാംകൂർ
മരണം 1989 ജനുവരി 16(1989-01-16) (പ്രായം 59)
ശവകുടീരം ചിറയൻകീഴ്, ആറ്റിങ്ങൽ
തൊഴിൽ സിനിമ നടൻ
കുട്ടി(കൾ) ലൈല, റസിയ, ഷാനവാസ്, റീത്ത

മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evergreen Hero) എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ. ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.

ജീവിതരേഖ[തിരുത്തുക]

തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബർ 16-ന് ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർച്ച്മാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവടങ്ങളിൽ അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി തീർന്നിരന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് പ്രേംനസീർ എന്നായി പുനർനാമകരണം ചെയ്തത്. 1989 ജനുവരി 16-ന് 59-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

പേരുമാറ്റം[തിരുത്തുക]

അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് പ്രേംനസീർ എന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് സംവിധായകനായി മാറിയ ജെ. ശശികുമാറിന്റെയും നടന്മാരായ ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകളും തിക്കുറിശ്ശി മാറ്റുകയുണ്ടായി. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഈ ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്[2].

ചലച്ചിത്രരംഗത്ത്[തിരുത്തുക]

എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ.

അറുനൂറിലേറെ മലയാളചിത്രങ്ങളിൽ അഭിനയിച്ച പ്രേംനസീർ 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുഗു ചിത്രങ്ങളിലും രണ്ട് കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സർവ്വകാല റെക്കോഡാണ്. 1979-ൽ മാത്രം അദ്ദേഹത്തിന്റെ 39 ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. 600 ചിത്രങ്ങളിൽ 85 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ്.

അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം 1992-ൽ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981-ൽ നൽകി. പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടൻ-ഗാ‍യക ജോഡിയായിരുന്നു. ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു. 1990 ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ്‌ നസീറിന്റെ ഒടുവിലത്തെ പടം.

അദ്ദേഹത്തിന്റെ മകൻ ഷാനവാസും മലയാള സിനിമാ നടനാണ്. ഷാനവാസ് ഉൾപ്പെടെ നാല്‌ മക്കളാണുള്ളത്. നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച (അന്തരിച്ച) പ്രേം നവാസ് സഹോദരനാണ്[3].

ബഹുമതികൾ[തിരുത്തുക]

  • ഗിന്നസ് ലോക റിക്കാർഡ് മൂന്ന് വിഭാഗങ്ങളിലായി നേടിയിട്ടുണ്ട് [4]
  1. 107 ചലച്ചിത്രങ്ങളിൽ ഷീല എന്ന ഒരു നായികയുടെ കൂടെ മാത്രം നായകനായി അഭിനയിച്ചു.
  2. 700 ചലച്ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു
  3. 1979 - ൽ പ്രദർശിപ്പിക്കപ്പെട്ട 39 ചലച്ചിത്രങ്ങളിൽ നായകവേഷം അവതരിപ്പിച്ചു

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

  1. ത്യാഗസീമ 1951-ൽ റിലീസ് ആയില്ല.
  2. മരുമകൾ (ചലച്ചിത്രം) (1952)
  3. വിശപ്പിന്റെ വിളി (1952)
  4. അച്ഛൻ (1952)
  5. തന്ത്രി(ചലച്ചിത്രം) (1953)
  6. മനസ്സാക്ഷി (ചലച്ചിത്രം) (1954)
  7. കിടപ്പാടം (1954)
  8. ബാല്യസഖി (1954)
  9. അവൻ വരുന്നു (1954)
  10. അവകാശി (1954)
  11. സി.ഐ.ഡി (1955)
  12. അനിയത്തി (1955)
  13. മന്ത്രവാദി (1956)
  14. അവർ ഉണരുന്നു (1956)
  15. ആത്മാർപ്പണം (1956)
  16. പാടാത്ത പൈങ്കിളി (1957)
  17. ജയിൽ പുള്ളി (ചലച്ചിത്രം) (1957)
  18. ദേവസുന്ദരി (1957)
  19. മറിയക്കുട്ടി (1958)
  20. ലില്ലി (1958)
  21. ചതുരംഗം (1958)
  22. സഹോദരി (ചലച്ചിത്രം (1959)
  23. തിലകം(ചലച്ചിത്രം) (1960)
  24. സീത (1960)
  25. ഉണ്ണിയാർച്ച (1961)
  26. കൃഷ്ണകുചേല (1961)
  27. ജ്ഞാനസുന്ദരി (1961)
  28. ശ്രീരാമ പട്ടാഭിഷേകം (1962)
  29. ലൈല മജ്നു (1962)
  30. കാൽപ്പാടുകൾ (1962)
  31. സ്നാപക യോഹന്നാൻ (1963)
  32. സത്യഭാമ (1963)
  33. നിണമണിഞ്ഞ കാൽപ്പാടുകൾ (1963)
  34. കലയും കാമിനിയും (1963)
  35. കാട്ടുമൈന (1963)
  36. ചിലമ്പൊലി (1963)
  37. സ്കൂൾ മാസ്റ്റർ (1964)
  38. പഴശ്ശിരാജാ (1964)
  39. ഒരാൾകൂടി കള്ളനായി (1964)
  40. കുട്ടിക്കുപ്പായം (1964)
  41. കുടുംബിനി (1964)
  42. കറുത്ത കൈ (1964)
  43. ദേവാലയം (1964)
  44. ഭാർഗ്ഗവീ നിലയം (1964)
  45. ആയിഷ (1964)
  46. അൾത്താര (1964)
  47. തങ്കക്കുടം (1965)
  48. ശകുന്തള (1965)
  49. റോസി (1965)
  50. രാജമല്ലി (1965)
  51. പോർട്ടർ കുഞ്ഞാലി (1965)
  52. ഓടയിൽ നിന്ന് (1965)
  53. മുതലാളി (1965)
  54. മുറപ്പെണ്ണ് (1965)
  55. മായാവി (1965)
  56. കുപ്പിവള (1965)
  57. കൊച്ചുമോൻ (1965)
  58. കാവ്യമേള (1965)
  59. കാത്തിരുന്ന നിക്കാഹ് (1965)
  60. കളിയോടം (1965)
  61. ജീവിതയാത്ര (1965)
  62. ഇണപ്രാവുകൾ (1965)
  63. ദേവത (ചലച്ചിത്രം) (1965)
  64. ചേട്ടത്തി (1965)
  65. ഭൂമിയിലെ മാലാഖ (1965)
  66. തിലോത്തമ (1966)
  67. സ്ഥാനാർത്ഥി സാറാമ്മ (1966)
  68. സ്റ്റേഷൻ മാസ്റ്റർ (1966)
  69. പ്രിയതമ (1966)
  70. പൂച്ചക്കണ്ണി (1966)
  71. പിഞ്ചുഹൃദയം (1966)
  72. പെൺമക്കൾ (1966)
  73. കുഞ്ഞാലിമരയ്ക്കാർ (1966)
  74. കൂട്ടുകാർ (1966)
  75. കണ്മണികൾ (1966)
  76. കനകച്ചിലങ്ക (1966)
  77. കല്യാണരാത്രിയിൽ (1966)
  78. കളിത്തോഴൻ (1966)
  79. ഇരുട്ടിന്റെ ആത്മാവ് (1966)
  80. അനാർക്കലി (1966)
  81. ഉദ്യോഗസ്ഥ (1967)
  82. സ്വപ്നഭൂമി (1967)
  83. രമണൻ (1967)
  84. പൂജ (1967)
  85. പരീക്ഷ (1967)
  86. പാതിരാപ്പാട്ട് (1967)
  87. ഒള്ളതുമതി (1967)
  88. എൻ.ജി.ഒ (1967)
  89. നഗരമേ നന്ദി (1967)
  90. നാടൻപെണ്ണ് (1967)
  91. കുടുംബം (1967)
  92. കോട്ടയം കൊലക്കേസ് (1967)
  93. കസവുതട്ടം (1967)
  94. കാണാത്ത വേഷങ്ങൾ (1967)
  95. ജീവിക്കാനനുവദിക്കൂ (1967)
  96. കളക്ടർ മാലതി (1967)
  97. കൊച്ചിൻ എക്സ്പ്രസ്സ്‌ (1967)
  98. ചിത്രമേള (1967)
  99. ഭാഗ്യമുദ്ര (1967)
  100. ബാല്യകാലസഖി (1967)
  101. അശ്വമേധം (1967)
  102. അഗ്നിപുത്രി (1967)
  103. വിദ്യാർത്ഥി (1968)
  104. വെളുത്ത കത്രീന (1968)
  105. തുലാഭാരം (1968)
  106. തോക്കുകൾ കഥ പറയുന്നു (1968)
  107. തിരിച്ചടി (1968)
  108. പുന്നപ്രവയലാർ (1968)
  109. പാടുന്ന പുഴ (1968)
  110. ലവ് ഇൻ കേരള (1968)
  111. ലക്ഷപ്രഭു (1968)
  112. കൊടുങ്ങല്ലൂരമ്മ (1968)
  113. കായൽകരയിൽ (1968)
  114. ഇൻസ്പെക്റ്റർ (1968)
  115. ഡയൽ 2244 (1968)
  116. ഭാര്യമാർ സൂക്ഷിക്കുക (1968)
  117. അസുരവിത്ത് (1968)
  118. അഞ്ചു സുന്ദരികൾ (1968)
  119. അഗ്നിപരീക്ഷ (1968)
  120. വിരുന്നുകാരി (1969)
  121. വില കുറഞ്ഞ മനുഷ്യൻ (1969)
  122. വിലക്കപ്പെട്ട ബന്ധങ്ങൾ (1969)
  123. സൂസി (1969)
  124. റസ്റ്റ് ഹൗസ് (1969)
  125. രഹസ്യം (1969)
  126. പൂജാപുഷ്പം (1969)
  127. പഠിച്ച കള്ളൻ (1969)
  128. നദി (1969)
  129. മിസ്റ്റർ കേരള (1969)
  130. മൂലധനം (ചലച്ചിത്രം) (1969)
  131. കൂട്ടുകുടുംബം (ചലച്ചിത്രം) (1969)
  132. കണ്ണൂർ ഡീലക്സ് (1969)
  133. കള്ളിച്ചെല്ലമ്മ (1969)
  134. കടൽപ്പാലം (1969)
  135. ജ്വാല (1969)
  136. ഡേയ്ഞ്ചർ ബിസ്കറ്റ് (1969)
  137. ബല്ലാത്ത പഹയൻ (1969)
  138. അനാച്ഛാദനം (1969)
  139. അടിമകൾ (1969)
  140. ആൽമരം (1969)
  141. വിവാഹിത (1970)
  142. വിവാഹം സ്വർഗ്ഗത്തിൽ (1970)
  143. ത്രിവേണി (1970)
  144. തുറക്കാത്ത വാതിൽ (1970)
  145. താര (1970)
  146. സരസ്വതി (1970)
  147. രക്തപുഷ്പം (1970)
  148. പേൾവ്യൂ (1970)
  149. പളുങ്കുപാത്രം (1970)
  150. ഒതേനന്റെ മകൻ (1970)
  151. നിഴലാട്ടം (1970)
  152. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1970)
  153. നാഴികക്കല്ല് (1970)
  154. മൂടൽമഞ്ഞ് (1970)
  155. മിണ്ടാപ്പെണ്ണ് (1970)
  156. ലോട്ടറി ടിക്കറ്റ്(1970)
  157. കുരുക്ഷേത്രം (1970)
  158. കല്പന (1970)
  159. കാക്കത്തമ്പുരാട്ടി (1970)
  160. എഴുതാത്ത കഥ (1970)
  161. ദത്തുപുത്രൻ (1970)
  162. അരനാഴികനേരം (1970)
  163. അനാഥ (1970)
  164. അമ്മയെന്ന സ്ത്രീ (1970)
  165. അമ്പലപ്രാവ് (1970)
  166. ആ ചിത്രശലഭം പറന്നോട്ടെ (1970)
  167. വിലയ്ക്കുവാങ്ങിയ വീണ (1971)
  168. ഉമ്മാച്ചു (1971)
  169. സുമംഗലി (ചലച്ചിത്രം) (1971)
  170. ശിക്ഷ (ചലച്ചിത്രം)(1971)
  171. പുത്തൻ വീട് (1971)
  172. നീതി (ചലച്ചിത്രം)(1971)
  173. മുത്തശ്ശി (ചലച്ചിത്രം) (1971)
  174. മൂന്നു പൂക്കൾ (1971)
  175. മറുനാട്ടിൽ ഒരു മലയാളി (1971)
  176. ലങ്കാദഹനം (1971)
  177. കളിത്തോഴി (1971)
  178. എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം) (1971)
  179. സി.ഐ.ഡി. നസീർ (1971)
  180. അനുഭവങ്ങൾ പാളിച്ചകൾ (1971)
  181. ടാക്സികാർ (1972)
  182. സംഭവാമി യുഗേ യുഗേ (1972)
  183. പുഷ്പാഞ്ജലി (ചലച്ചിത്രം) (1972)
  184. പുനർജന്മം (ചലച്ചിത്രം) (1972)
  185. പോസ്റ്റ്മാനെ കാണാനില്ല (1972)
  186. ഒരു സുന്ദരിയുടെ കഥ (1972)
  187. ഓമന (ചലച്ചിത്രം) (1972)
  188. നൃത്തശാല (1972)
  189. മിസ്സ് മേരി (1972)
  190. മയിലാടും കുന്ന്(1972)
  191. മായ (ചലച്ചിത്രം)(1972)
  192. മറവിൽ തിരിവ് സൂക്ഷിക്കുക (1972)
  193. മരം (ചലച്ചിത്രം) (1972)
  194. മനുഷ്യബന്ധങ്ങൾ (1972)
  195. മന്ത്രകോടി (ചലച്ചിത്രം) (1972)
  196. ഗന്ധർവ്വക്ഷേത്രം (1972)
  197. ദേവി (1972)
  198. ബ്രഹ്മചാരി (ചലച്ചിത്രം) (1972)
  199. ആരോമലുണ്ണി (ചലച്ചിത്രം) (1972)
  200. അന്വേഷണം (1972)
  201. ആറടിമണ്ണിന്റെ ജന്മി(1972)
  202. ആദ്യത്തെ കഥ (1972)
  203. വീണ്ടും പ്രഭാതം (1973)
  204. ഉർവ്വശി ഭാരതി (1973)
  205. തൊട്ടാവാടി (1973)
  206. തിരുവാഭരണം (1973)
  207. തേനരുവി (1973)
  208. തനിനിറം (1973)
  209. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973)
  210. പൊയ്മുഖങ്ങൾ (1973)
  211. പൊന്നാപുരം കോട്ട (1973)
  212. പോലീസ് അറിയരുത് (1973)
  213. പാവങ്ങൾ പെണ്ണുങ്ങൾ (1973)
  214. പണിതീരാത്ത വീട് (1973)
  215. പഞ്ചവടി (1973)
  216. പത്മവ്യൂഹം(ചലച്ചിത്രം) (1973)
  217. പച്ചനോട്ടുകൾ (1973)
  218. മനസ്സ് (1973)
  219. ലേഡീസ് ഹോസ്റ്റൽ (1973)
  220. കാലചക്രം (1973)
  221. ഇന്റർവ്യൂ (1973)
  222. ഫുട്ബോൾ ചാമ്പ്യൻ (1973)
  223. ധർമ്മയുദ്ധം (1973)
  224. ദർശനം (1973)
  225. ചുക്ക് (1973)
  226. ഭദ്രദീപം (1973)
  227. അഴകുള്ള സെലീന (1973)
  228. അങ്കത്തട്ട് (1973)
  229. അജ്ഞാതവാസം (1973)
  230. അച്ചാണി (1973)
  231. തുമ്പോലാർച്ച (1974)
  232. തച്ചോളിമരുമകൻ ചന്തു (1974)
  233. സുപ്രഭാതം (1974)
  234. സേതുബന്ധനം (1974)
  235. സപ്തസ്വരങ്ങൾ (1974)
  236. രഹസ്യരാത്രി (1974)
  237. രാജഹംസം (1974)
  238. പട്ടാഭിഷേകം (1974)
  239. പഞ്ചതന്ത്രം (1974)
  240. പാതിരാവും പകൽവെളിച്ചവും (1974)
  241. നൈറ്റ് ഡ്യൂട്ടി (1974)
  242. നെല്ല് (1974)
  243. നീലക്കണ്ണുകൾ (1974)
  244. ഹണിമൂൺ (1974)
  245. ദൂർഗ്ഗ (1974)
  246. കോളേജ് ഗേൾ (1974)
  247. ചന്ദ്രകാന്തം (1974)
  248. ചഞ്ചല (1974)
  249. ചക്രവാകം (1974)
  250. ഭൂമിദേവി പുഷ്പിണിയായി (1974)
  251. അയലത്തെ സുന്ദരി (1974)
  252. അശ്വതി (1974)
  253. അരക്കള്ളൻ മുക്കാൽക്കള്ളൻ (1974)
  254. ടൂറിസ്റ്റ് ബംഗ്ലാവ് (1975)
  255. താമരത്തോണി (1975)
  256. തിരുവോണം (1975)
  257. സൂര്യവംശം (1975)
  258. സിന്ധു (1975)
  259. സമ്മാനം (1975)
  260. രാസലീല (1975)
  261. പുലിവാല്‌ (1975)
  262. പ്രിയമുള്ള സോഫിയ (1975)
  263. പ്രവാഹം (1975)
  264. പിക്നിക്ക് (1975)
  265. പാലാഴിമഥനം (1975)
  266. പദ്മരാഗം (1975)
  267. നീലപ്പൊന്മാൻ (1975)
  268. മാനിഷാദ (1975)
  269. ലൗ മാര്യേജ് (1975)
  270. കൊട്ടാരം വിൽക്കാനുണ്ട് (1975)
  271. ഹലോ ഡാർളിംഗ് (1975)
  272. ധർമ്മക്ഷേത്രേ കുരുക്ഷേത്രേ (1975)
  273. ചുമടുതാങ്ങി (1975)
  274. ചീഫ് ഗസ്റ്റ് (1975)
  275. ചീനവല (ചലച്ചിത്രം) (1975)
  276. ചട്ടമ്പിക്കല്യാണി (1975)
  277. ബാബുമോൻ (1975)
  278. അയോദ്ധ്യ (1975)
  279. അഷ്ടമിരോഹിണി (1975)
  280. ആലിബാബയും 41 കള്ളന്മാരും (1975)
  281. അഭിമാനം (1975)
  282. ആരണ്യകാണ്ഡം (1975)
  283. വഴിവിളക്ക് (1976)
  284. വനദേവത (1976)
  285. തുലാവർഷം(1976)
  286. തെമ്മാടി വേലപ്പൻ (1976)
  287. സീമന്ത പുത്രൻ (1976)
  288. രാജയോഗം (1976)
  289. പുഷ്പശരം (1976)
  290. പ്രസാദം (1976)
  291. പിക്‌ പോക്കറ്റ്‌ (1976)
  292. പഞ്ചമി (1976)
  293. പാരിജാതം (1976)
  294. ഒഴുക്കിനെതിരെ (1976)
  295. മല്ലനും മാതേവനും (1976)
  296. ലൈറ്റ് ഹൗസ് (1976)
  297. കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976)
  298. കന്യാദാനം (1976)
  299. കാമധേനു (1976)
  300. ചോറ്റാനിക്കര അമ്മ (1976)
  301. ചിരിക്കുടുക്ക (1976)
  302. ചെന്നായ് വളർത്തിയ കുട്ടി (1976)
  303. അമൃതവാഹിനി (1976)
  304. അമ്മിണി അമ്മാവൻ (1976)
  305. അജയനും വിജയനും (1976)
  306. അഗ്നിപുഷ്പം (1976)
  307. ആയിരം ജന്മങ്ങൾ (1976)
  308. വിഷുക്കണി (1977)
  309. വീട് ഒരു സ്വർഗ്ഗം (1977)
  310. വരദക്ഷിണ (1977)
  311. തുറുപ്പുഗുലാൻ (1977)
  312. തോൽക്കാൻ എനിക്കു മനസ്സില്ല (1977)
  313. സുജാത (1977)
  314. സൂര്യകാന്തി (1977)
  315. സമുദ്രം (1977)
  316. സഖാക്കളേ മുന്നോട്ട് (1977)
  317. രതിമന്മഥൻ (1977)
  318. രണ്ടു ലോകം (1977)
  319. പരിവർത്തനം (1977)
  320. പഞ്ചാമൃതം (1977)
  321. മുറ്റത്തെ മുല്ല (1977)
  322. മോഹവും മുക്തിയും (1977)
  323. മിനിമോൾ (1977)
  324. ലക്ഷ്മി (1977)
  325. കണ്ണപ്പനുണ്ണി (1977)
  326. കാഞ്ചന സീത (1977)
  327. കടുവയെ പിടിച്ച കിടുവ (1977)
  328. ഇവനെന്റെ പ്രിയപുത്രൻ (1977)
  329. ഇന്നലെ ഇന്ന് (1977)
  330. ഹൃദയമേ സാക്ഷി (1977)
  331. ചതുർവ്വേദം (1977)
  332. അവൾ ഒരു ദേവാലയം (1977)
  333. അപരാധി (1977)
  334. അപരാജിത (1977)
  335. അനുഗ്രഹം (1977)
  336. അഞ്ജലി (1977)
  337. അക്ഷയപാത്രം (1977)
  338. അച്ചാരം അമ്മിണി ഓശാരം ഓമന (1977)
  339. യാഗാശ്വം (1978)
  340. വിളക്കും വെളിച്ചവും (1978)
  341. തരൂ ഒരു ജന്മം കൂടി (1978)
  342. തച്ചോളി അമ്പു (1978)
  343. സുന്ദരിമാരുടെ സ്വപ്‌നങ്ങൾ (1978)
  344. സ്നേഹത്തിന്റെ മുഖങ്ങൾ (1978)
  345. ശത്രുസംഹാരം (1978)
  346. രാജു റഹിം (1978)
  347. പ്രാർത്ഥന (1978)
  348. പാദസരം (1978)
  349. നൈവേദ്യം (1978)
  350. നിനക്കു ഞാനും എനിക്കു നീയും (1978)
  351. മുദ്രമോതിരം (1978)
  352. ലിസ (1978)
  353. കുടുംബം നമുക്കു ശ്രീകോവിൽ (1978)
  354. കനൽക്കട്ടകൾ (1978)
  355. കൽപ്പവൃക്ഷം (1978)
  356. കടത്തനാട്ടു മാക്കം (1978)
  357. ജയിക്കാനായി ജനിച്ചവൻ (1978)
  358. ഗാന്ധർവ്വം (1978)
  359. ഈ ഗാനം മറക്കുമോ (1978)
  360. ഭാര്യയും കാമുകിയും (1978)
  361. അഷ്ടമുടിക്കായൽ (1978)
  362. അമർഷം (1978)
  363. ആനപ്പാച്ചൻ (1978)
  364. വാർഡ് നമ്പർ 7 (1979)
  365. വിജയനും വീരനും (1979)
  366. വെള്ളായണി പരമു (1979)
  367. വാളെടുത്തവൻ വാളാൽ (1979)
  368. തിരയും തീരവും (1979)
  369. തരംഗം (1979)
  370. സർപ്പം (1979)
  371. പ്രഭു (1979)
  372. പിച്ചാത്തിക്കുട്ടപ്പൻ (1979)
  373. പമ്പരം (1979)
  374. ഓർമ്മയിൽ നീ മാത്രം (1979)
  375. മാനവധർമ്മം (1979)
  376. മാമാങ്കം (1979)
  377. കതിർമണ്ഡപം (1979)
  378. കാലം കാത്തു നിന്നില്ല (1979)
  379. ഇരുമ്പഴികൾ (1979)
  380. ഇനിയും കാണാം (1979)
  381. ഇന്ദ്രധനുസ്സ് (1979)
  382. തീരം തേടുന്നവർ (1980)
  383. തീക്കടൽ (1980)
  384. പ്രളയം (1980)
  385. പാലാട്ടു കുഞ്ഞിക്കണ്ണൻ (1980)
  386. നായാട്ട് (1980)
  387. മിസ്റ്റർ മൈക്കിൾ (1980)
  388. ലാവ (1980)
  389. കരിപുരണ്ട ജീവിതങ്ങൾ (1980)
  390. ഇത്തിക്കരപ്പക്കി (1980)
  391. ദിഗ്‌വിജയം (1980)
  392. ചന്ദ്രഹാസം (1980)
  393. അന്തഃപുരം (1980)
  394. എയർ ഹോസ്റ്റസ് (1980)
  395. അഗ്നിക്ഷേത്രം (1980)
  396. ലൗ ഇൻ സിംഗപ്പൂർ (1980)
  397. വിട പറയും മുമ്പേ (1981)
  398. തേനും വയമ്പും (1981)
  399. തീക്കളി (1981)
  400. തകിലു കൊട്ടാമ്പുറം (1981)
  401. തടവറ (1981)
  402. താളം മനസ്സിന്റെ താളം (1981)
  403. സംഘർഷം (1981)
  404. സഞ്ചാരി (1981)
  405. രക്തം (1981)
  406. പാർവ്വതി (1981)
  407. പാതിരാസൂര്യൻ (1981)
  408. കൊടുമുടികൾ (1981)
  409. കിലുങ്ങാത്ത ചങ്ങലകൾ (1981)
  410. കടത്ത് (1981)
  411. കാട്ടുക്കള്ളൻ (1981)
  412. കാഹളം (1981)
  413. ഇതിഹാസം (1981)
  414. ഇതാ ഒരു ധിക്കാരി (1981)
  415. ഇരട്ടിമധുരം (1981)
  416. എല്ലാം നിനക്കു വേണ്ടി (1981)
  417. ധ്രുവസംഗമം (1981)
  418. ചൂതാട്ടം (1981)
  419. ചാരം (1981)
  420. അട്ടിമറി (1981)
  421. അറിയപ്പെടാത്ത രഹസ്യം (1981)
  422. അടിമച്ചങ്ങല (1981)
  423. ശ്രീ അയ്യപ്പനും വാവരും (1982)
  424. രക്ഷസാക്ഷി (1982)
  425. പോസ്റ്റ് മോർട്ടം (1982)
  426. പൊന്മുടി (1982)
  427. പടയോട്ടം (1982)
  428. പാഞ്ചജന്യം (1982)
  429. ഒരു തിര പിന്നെയും തിര (1982)
  430. നാഗമഠത്തു തമ്പുരാട്ടി (1982)
  431. മഴനിലാവ് (1982)
  432. മൈലാഞ്ചി (1982)
  433. മരുപ്പച്ച (1982)
  434. കെണി (1982)
  435. ജംബുലിംഗം (1982)
  436. ഇവൻ ഒരു സിംഹം (1982)
  437. ഇടിയും മിന്നലും (1982)
  438. ദ്രോഹി (1982)
  439. ചമ്പൽക്കാട് (1982)
  440. അങ്കുരം (1982)
  441. അങ്കച്ചമയം (1982)
  442. ആരംഭം (1982)
  443. ആക്രോശം (1982)
  444. ആദർശം (1982)
  445. യുദ്ധം (1983)
  446. തീരം തേടുന്ന തിര (1983)
  447. പ്രതിജ്ഞ (1983)
  448. പ്രശ്നം ഗുരുതരം (1983)
  449. പാസ്പോർട്ട് (1983)
  450. ഒരു മാടപ്രാവിന്റെ കഥ (1983)
  451. ഒന്നു ചിരിക്കൂ (1983)
  452. മോർച്ചറി (1983)
  453. മറക്കില്ലൊരിക്കലും (1983)
  454. മഹാബലി (1983)
  455. കൊടുങ്കാറ്റ് (1983)
  456. കാര്യം നിസ്സാരം (1983)
  457. ജസ്റ്റിസ് രാജ (1983)
  458. ഹിമം (1983)
  459. എന്റെ കഥ (1983)
  460. ഈ യുഗം (1983)
  461. ദീപാരാധന (1983)
  462. ചക്രവാളം ചുവന്നപ്പോൾ (1983)
  463. ഭൂകമ്പം (1983)
  464. ബന്ധം (1983)
  465. ആട്ടക്കലാശം (1983)
  466. അങ്കം (1983)
  467. ആദ്യത്തെ അനുരാഗം (1983)
  468. ആധിപത്യം (1983)
  469. ആശ്രയം (1983)
  470. പ്രേംനസീറിനെ കാണ്മാനില്ല (1983)
  471. വികടകവി (1984)
  472. വെള്ളം (1984)
  473. വനിതാപോലീസ് (1984)
  474. പുമഠത്തെ പെണ്ണ് (1984)
  475. പിരിയില്ല നാം (1984)
  476. ഒരു തെറ്റിന്റെ കഥ (1984)
  477. നിങ്ങളിൽ ഒരു സ്ത്രീ (1984)
  478. മണിത്താലി (1984)
  479. മനസ്സേ നിനക്കു മംഗളം (1984)
  480. മകളേ മാപ്പു തരൂ (1984)
  481. കുരിശുയുദ്ധം (1984)
  482. കൃഷ്ണാ ഗുരുവായൂരപ്പാ (1984)
  483. കടമറ്റത്തച്ചൻ (1984)
  484. ഇണക്കിളി (1984)
  485. എന്റെ നന്ദിനിക്കുട്ടി (1984)
  486. അമ്മേ നാരായണ (1984)
  487. അലകടലിനക്കരെ (1984)
  488. വെള്ളരിക്കാപ്പട്ടണം (1985)
  489. ഉയിർത്തെഴുന്നേൽപ്പ് (1985)
  490. സ്നേഹിച്ച കുറ്റത്തിന് (1985)
  491. ശത്രു (1985)
  492. സന്നാഹം (1985)
  493. ഒഴിവുകാലം (1985)
  494. ഒരു നാൾ ഇന്നൊരു നാൾ (1985)
  495. ഒരിക്കൽ ഒരിടത്ത് (1985)
  496. നേരറിയും നേരത്ത് (1985)
  497. മുഖ്യമന്ത്രി (1985)
  498. മധുവിധു തീരും മുമ്പേ (1985)
  499. ദൈവത്തെയോർത്ത് (1985)
  500. ഒരു സന്ദേശം കൂടി (1985)
  501. മാന്യമഹാജനങ്ങളേ (1985)
  502. അയൽവാസി ഒരു ദരിദ്രവാസി (1986)
  503. ധ്വനി (1988)
  504. ലാൽ അമേരിക്കയിൽ (1989)
  505. കടത്തനാടൻ അമ്പാടി (1990)

അവലംബങ്ങൾ[തിരുത്തുക]

  1. പ്രേം നസീറിന്റെ ജാതകം - സിനിമാ മാസിക 1976
  2. മനോരമ / ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ
  3. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 741. 2012 മെയ് 07. ശേഖരിച്ചത് 2013 മെയ് 07. 
  4. http://www.stateofkerala.in/actors/prem_nazir_malayalam-actor.php
"https://ml.wikipedia.org/w/index.php?title=പ്രേംനസീർ&oldid=2612589" എന്ന താളിൽനിന്നു ശേഖരിച്ചത്