തൊട്ടാവാടി (ചലച്ചിത്രം)
സംവിധാനം | എം. കൃഷ്ണൻ നായർ |
---|---|
നിർമ്മാണം | ഡോ. ടി വി ജോസ് |
രചന | ഡോ. ടി വി ജോസ് |
തിരക്കഥ | പാറപ്പുറത്ത് |
സംഭാഷണം | പാറപ്പുറത്ത് |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി അടൂർ ഭാസി ശ്രീലത നമ്പൂതിരി |
സംഗീതം | എൽ.പി.ആർ. വർമ്മ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | പി.രാമസ്വാമി |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | അതുല്യ പ്രൊഡക്ഷൻസ് |
വിതരണം | പോപ്പുലർ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | Ind |
ഭാഷ | മലയാളം |
എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തൊട്ടാവാടി[1]. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എൽ.പി.ആർ. വർമ്മ സംഗീതസംവിധാനം നിർവഹിച്ചു.[2]വയലാറാണ് പാട്ടുകളെഴുതിയത്[3] ഉപാസന. ഉപാസന എന്ന പ്രശസ്തഗാനം ഈ ചിത്രത്തിലേതാണ്.
കഥാംശം
[തിരുത്തുക]പെട്ടെന്ന് വാടുന്ന, സംശയിക്കുന്ന, വികാരതരളിതരായ, കുറേതൊട്ടാവാടികളുടെ കഥ.സമ്പന്നനായ വാസുപിള്ള(കൊട്ടാരക്കര ശ്രീധരൻ നായർ) മദ്ധ്യവയസ്കനായ അവിവാഹിതനാണ്. അയാളൂടെ ചേച്ചി ഭാഗീരഥി (ടി ആർ ഓമന) മാത്രമാണ് ബന്ധുവായുള്ളത്. ചേച്ചി എപ്പൊഴും അയാളെ വിവാഹത്തിനു നിർബന്ധിക്കുന്നു. അവരുടെ പാൽക്കാരനായ കുട്ടൻ നായരും(ശങ്കരാടി) ഭാര്യ കമലാക്ഷിയും(അടൂർ പങ്കജം) അവരുടെ മകൾ സാവിത്രിയും(ജയഭാരതി) അടുത്താണ് താമസം. ഒരിക്കൽ സാവിത്രിയെ കണ്ട പിള്ള അവളെ വിവാഹം കഴിക്കുന്നു. പക്ഷേ ആ പെൺകുട്ടി കിടപ്പറയിൽ പരാജയമായിരുന്നു.പിള്ള സമീപിക്കുമ്പോൾ എന്തോ ഭയം അവളെ അലട്ടുന്നു. വീട്ടിലെ ഭൃത്യരായ മാധവനും(പറവൂർ ഭരതൻ) ഭാര്യ ഗൗരിക്കും(കെ പി എ സി ലളിത) കുഞ്ഞുണ്ട്രായതോടെ തനിക്കും ഗർഭമുണ്ടെന്ന് അവൾക്ക് തോന്നുന്നു. ഡോ. ജോൺ(പ്രേംനസീർ) ആണ് അവളെ ചികിത്സിക്കുന്നത്. മനശ്ശാസ്ത്രസമീപനത്തോടെ അവളുമായി അടുത്തിടപഴകി ഡോ. രോഗവിമുക്തയാക്കുന്നു. പിള്ളയുമായുള്ള കിടക്കയിലെ ഭയമൊഴിഞ്ഞ അവൾ ഗർഭിണിയാകുന്നു. വ്യാജഡോക്ടർ ആയ മേനോൻ(അടൂർ ഭാസി) സുഭാഷിണി സിസ്റ്ററുമായുള്ള(മീന) മരുന്നു കടത്തലിൽ ആണ്. ഇത് ഡൊ.ജോൺ കണ്ടുപിടിക്കുന്നു. അതുകൊണ്ട് തന്നെ അവർ ഡോ. ജോണിനെതിരെ അപവാദം പറയുന്നു. ഡോ. ജോണിനോടുള്ള സാവിത്രിയുടെ അടുപ്പം വാസുപ്പിള്ളയേയും സംശയത്തിലാക്കുന്നു. നിറഗർഭമുള്ള അവളെ പിള്ള തൊഴിക്കുന്നു. അവൾ ഐ.സിയുവിൽ ആകുന്നു. കിഞ്ഞുജനിക്കുന്നു. പക്ഷേ സാവിത്രിയുടെ മനോനില തകരുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | ഡോ. ജോൺ |
2 | ജയഭാരതി | സാവിത്രി |
3 | അടൂർ ഭാസി | മേനോൻ ഡോക്ടർ |
4 | കൊട്ടാരക്കര ശ്രീധരൻ നായർ | വാസു പിള്ള |
5 | മീന | സുഭാഷിണി സിസ്റ്റർ |
6 | ശ്രീലത നമ്പൂതിരി | സിസ്റ്റർ |
7 | ശങ്കരാടി | കുട്ടൻ നായർ (സാവിത്രിയുടെ അച്ഛൻ) |
8 | അടൂർ പങ്കജം | കമലാക്ഷി (സാവിത്രിയുടെ അമ്മ) |
9 | ടി ആർ ഓമന | ഭാഗീരഥി ( വാസുവിന്റെ ചേച്ചി) |
10 | പറവൂർ ഭരതൻ | മാധവൻ (വാസുവിന്റെ ഭൃത്യൻ) |
11 | കെ പി എ സി ലളിത | ഗൗരി (വാസുവിന്റെ ഭൃത്യ) |
12 | ടി എസ് മുത്തയ്യ | അച്ചൻ |
1 3 | ഉഷ | സിസ്റ്റർ |
14 | പ്രേംനവാസ് | ബാബു |
15 | വിജയകുമാരി | |
16 | അമ്പിളി | |
17 | രാധിക | |
18 | റോസമ്മ | |
19 | ഗ്ലോറി | |
20 | അമ്പലപ്പുഴ രാജമ്മ | |
21 | പ്രിൻസ് | |
22 | പ്രേംചന്ദ് | |
23 | ഫ്രാൻസിസ് | |
24 | മധു വള്ളംകുളം | |
25 | റോയ് | |
26 | ജൂനിയർ സത്യൻ | |
27 | ജൂനിയർ പ്രേംജി | |
28 | മോഹൻ ഡി കുറിച്ചി | |
29 | എൻ എം മൂസ്സത് | |
30 | അനിത | |
31 | പി സി ജോർജ്ജ് | |
32 | ആന്റണി | |
33 | ഭുവന |
വയലാർ രാമവർമ്മ രചിച്ച ഗാനങ്ങൾക്ക് സംഗീത സംവിധാനം എൽ.പി.ആർ. വർമ്മ. നിർവ്വഹിച്ചിരിക്കുന്നു.
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആവേമറിയ | എസ് ജാനകി | |
2 | ചെമ്പകമോ ചന്ദനമോ | കെ ജെ യേശുദാസ് | |
3 | ഗോതമ്പുവയലുകൾ | എസ് ജാനകി | |
4 | പിതാവേ | കെ ജെ യേശുദാസ് | |
5 | ഉപാസനാ ഉപാസനാ | പി ജയചന്ദ്രൻ | മോഹനം |
6 | വീണേ വീണേ | പി സുശീല ,രാജു ഫെലിക്സ് |
അവലംബം
[തിരുത്തുക]- ↑ "തൊട്ടാവാടി (1973)". www.malayalachalachithram.com. Retrieved 2019-12-20.
- ↑ "തൊട്ടാവാടി (1973)i". malayalasangeetham.info. Retrieved 2019-12-20.
- ↑ "തൊട്ടാവാടി (1973)". spicyonion.com. Archived from the original on 2019-12-21. Retrieved 2019-12-20.
- ↑ "തൊട്ടാവാടി (1973)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-12-20.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "തൊട്ടാവാടി (1973)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-12-20.
പുറം കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എൽ. പി ആർ വർമ്മ ഈണം നൽകിയ ഗാനങ്ങൾ
- വയലാർ-എൽ.പി.ആർ ഗാനങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ