വിജയകുമാരി
ദൃശ്യരൂപം
വിജയകുമാരി | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നാടക നടി |
സജീവ കാലം | 1964–present |
ജീവിതപങ്കാളി(കൾ) | ഒ. മാധവൻ |
കുട്ടികൾ | മുകേഷ് സന്ധ്യ രാജേന്ദ്രൻ ജയശ്രീ |
മാതാപിതാക്ക(ൾ) | പരമു പണിക്കർ, ഭാർഗ്ഗവിയമ്മ |
ബന്ധുക്കൾ | ഇ.എ. രാജേന്ദ്രൻ (son-in-law) ദിവ്യദർശൻ (grandson) സരിത |
മലയാളനാടകവേദിയിലെ ഒരു അഭിനേത്രിയാണ് വിജയകുമാരി. കേരള സംഗീത നാടക അക്കാദമി 2005-ൽ വിജയകുമാരിക്കു വിശിഷ്ടാംഗത്വം നൽകിയിരുന്നു.[1]
13-ആം വയസ്സിൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.[2] നാടകക്യാമ്പിൽവച്ച് പരിചയപ്പെട്ട് 16-ആം വയസ്സിൽ ഒ. മാധവനുമായി വിവാഹം നടത്തി. ഡോക്ടർ നാടകത്തിലെ നേഴ്സ്, കടൽപ്പാലത്തിലെ ഖദീജ ഉമ്മ, സ്വന്തം ലേഖകനിലെ ഗ്രേസി ഫിലിപ്പ്, സംഗമം നാടകത്തിലെ നായികയുടെ ചെറുപ്പവും പ്രായമായ കഥാപാത്രം എന്നിവ വിജയകുമാരിയുടെ ചില വേഷങ്ങളാണ്. ചില ചലച്ചിത്രങ്ങളിലും വിജയകുമാരി അഭിനയിച്ചിട്ടുണ്ട്.
നടൻ മുകേഷ് വിജയകുമാരിയുടെ മകനാണ്, പെണ്മക്കൾ സന്ധ്യ രാജേന്ദ്രൻ, ജയശ്രീ ശ്യാംലാൽ.
നാടകങ്ങൾ
[തിരുത്തുക]- മുടിയനായ പുത്രൻ
- നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
- ഡോക്ടർ (കാളികാളിദാസകലാകേന്ദ്രത്തിന്റെ ആദ്യ നാടകം)[2]
- കടൽപ്പാലം
- യുദ്ധഭൂമി
- അൾത്താര
- രമണൻ
- സ്വന്തം ലേഖകൻ
- റെയിൻബോ
ചലച്ചിത്രങ്ങൾ
[തിരുത്തുക]- കാട്ടുപൂക്കൾ - 1965 [3]
- താര - 1970
- നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - 1970
- ലോറാ നീ എവിടെ - 1971
- അച്ഛനും ബാപ്പയും - 1972
- വെടിക്കെട്ട് - 1980
- നന്ദനം- 2002
- മിഴിരണ്ടിലും - 2003
- അമ്മ കിളിക്കൂട് -2003
- ജലോൽസവം - 2004
- ചോട്ടാ മുംബൈ -2007
- ചന്ദ്രനിലേക്കൊരു വഴി - 2008
- കടാക്ഷം - 2010
- ചിത്രക്കുഴൽ - 2010
- ഹൈഡ് ആന്റ് സീക്ക് - 2012
- കാരണവർ -2014
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമിയുടെ എസ്.എൽ. പുരം അവാർഡ് -2017
- കേരള സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2005[1]
- കേരള സർക്കാരിന്റെ മികച്ച നാടക നടിക്കുള്ള പുരസ്കാരം - 1976[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ". കേരള സംഗീത നാടക അക്കാദമി. 2013 ഓഗസ്റ്റ് 20. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 20.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 "മുകേഷ് വന്നാൽ മാവേലിയെത്തും". ദേശാഭിമാനി. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 20.
{{cite news}}
: Check date values in:|accessdate=
(help) - ↑ "വിജയകുമാരി". മലയാളസംഗീതം.ഇൻഫോ. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 20.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "കേരള സംഗീത നാടക അക്കാദമി". 2013 ഓഗസ്റ്റ് 20. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 20.
{{cite news}}
: Check date values in:|accessdate=
and|date=
(help)