ഉള്ളടക്കത്തിലേക്ക് പോവുക

പ്രേം നവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രേം നവാസ്
ജനനം
അബ്ദുൽ വഹാബ്

(1932-01-01)ജനുവരി 1, 1932
മരണം27 മാർച്ച് 1992(1992-03-27) (60 വയസ്സ്)
തൊഴിൽചലച്ചിത്ര നടൻ
സജീവ കാലം1952–1980
ജീവിതപങ്കാളിസുലോചന
കുട്ടികൾപ്രേം കിഷോർ
Parent(s)ഷാഹുൽ ഹമീദ്, അസ്മാബീവി

ഒരു മലയാളചലച്ചിത്രനടനും നിർമ്മാതാവുമായിരുന്നു അബ്ദുൾ വഹാബ് എന്ന പ്രേം നവാസ്. ഇദ്ദേഹം പ്രേം നസീറീന്റെ ഇളയ സഹോദരനായിരുന്നു. ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്ത കൂടപ്പിറപ്പ് എന്ന ചിത്രത്തിലെ നായക വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തെത്തിയത്. രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച അഗ്നിപുത്രി എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവ് അദ്ദേഹമായിരുന്നു.[1]

ആദ്യകാലജീവിതം

[തിരുത്തുക]

തിരുവിതാംകൂറിലെ ചിറയൻകീഴിൽ  ഷാഹുൽ ഹമീദ്, അസ്മാ ബീവി ദമ്പതികളുടെ മകനായി 1932 ജനുവരി 1-ന് അബ്ദുൽ വഹാബ് എന്ന പേരിൽ ജനിച്ചു. പ്രേം നസീർ, അഷ്‌റഫ് എന്നീ രണ്ട് സഹോദരന്മാരും സുലേഖ, ആരിഫ, അനീസ, ഉമൈബ, സുനൈസ, സുഹാറ എന്നീ ആറ് സഹോദരിമാരുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സിനിമയിൽ അവസരം തേടി അദ്ദേഹം സഹോദരനു പിന്നാലെ ചെന്നൈ നഗരത്തിലെത്തുകയും 1956 ൽ‌ ഖദീജ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്ത കൂടപ്പിറപ്പ് എന്ന ചിത്രത്തിൽ സിനിമയിലൂടെ അരങ്ങേറ്റം കുറിയ്ക്കുകയും ചെയ്തു. ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അംബികയാണ് അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചത്. ഈ ചിത്രം ജനപ്രിയ മലയാള ഗാനരചയിതാവായ വയലാർ രാമവർമ്മയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു. ഈ ചിത്രത്തിലെ നായകനായി അഭിനയിച്ച പ്രേം നവാസ് ജനപ്രീതി നേടുന്നതിൽ പരാജയപ്പെട്ടുവെങ്കിലും അംബിക തന്റെ ആദ്യ ചിത്രത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. എന്നിരുന്നാലും പിൽക്കാലത്ത് അദ്ദേഹം അഭ്രപാളികളിൽ നിരവധി പ്രധാന നായക പ്രധാനമായ വേഷങ്ങൾ ചെയ്തു. സഹോദരന്റെ പേരുമായി സമന്വയിപ്പിച്ച് അദ്ദേഹം സിനിമയിൽ തന്റെ പേര് പ്രേം നവാസ് എന്നാക്കി മാറ്റി. മലയാളത്തിലെ ആദ്യ കളർ ചിത്രമായിരുന്ന കണ്ടം ബച്ച കോട്ടിലെ നായകനായിരുന്നു അദ്ദേഹം. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു. തന്റെ സഹോദരനെപ്പോലെ ജനപ്രിയനല്ലെങ്കിലും, അഭ്രപാളികളിൽ  അവിസ്മരണീയമായ ഏതാനും വേഷങ്ങൾ അവതരിപ്പിച്ച അദ്ദേഹം, കൂടാതെ കുറച്ച് മലയാളം ക്ലാസിക് ഗാന രംഗങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീപക്ഷ സിനിമയായിരുന്ന കാർത്തിയയിൽ നടി ശാരദയുടെ ഇളയ സഹോദരനായി അഭിനയിച്ച അദ്ദേഹം ജനപ്രിയ റൊമാന്റിക് ഗാനമായ  "അക്കരെയാണെൻറെ മാനസം" എന്ന ഗാനരംഗത്തും അഭിനയിച്ചിരുന്നു. ഒരു നടനെന്ന നിലയിൽ സഹോദരനെപ്പോലെ വിജയിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയ അദ്ദേഹം സിനിമാ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. മലയാള സിനിമയിലെ നിത്യഹരിത ജോഡികളായി മാറിയ സഹോദരനും നടി ഷീലയും അഭിനയിച്ച രാഷ്ട്രപതിയുടെ അവാർഡ് നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രം അഗ്നിപുത്രിയും അദ്ദേഹമാണ് നിർമ്മിച്ചത്. സുലോചനയെ വിവാഹം കഴിച്ച അദ്ദേഹത്തിന് പ്രേംകിഷോർ എന്നൊരു പുത്രനുണ്ട്.

1992 മാർച്ച് 27 ന് ചൈന്നൈയിൽ വച്ചുണ്ടായ ഒരു തീവണ്ടിയപകടത്തിൽ 60 ആമത്തെ വയസിൽ അദ്ദേഹം മരണമടഞ്ഞു.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
ചിത്രംവർഷംനിർമാതാവ്സംവിധായകൻ
കൂടപ്പിറപ്പ്1956റഷീദ്ജെ.ഡി. തോട്ടാൻ
നാടോടികൾ1959ടി.കെ. പരീക്കുട്ടിഎസ്. രാമനാഥൻ
സ്തീഹൃദയം1960ടി & ടി പ്രൊഡക്ഷൻജെ.ഡി. തൊട്ടാൻ
അരപ്പവൻ1961കെ. കുമാർകെ. ശങ്കർ
കണ്ടംബെച്ച കോട്ട്1961ടി.ആർ. സുന്ദരംടി.ആർ. സുന്ദരം
കാൽപ്പാടുകൾ1962ടി.ആർ. രാഘവൻകെ.എസ്. ആന്റണി
ശ്രീ രാമ പട്ടാഭിഷേകം1962പി. സുബ്രഹ്മണ്യംജി.കെ. രാമു
വേലുത്തമ്പി ദളവ 1962
ആറ്റം ബോംബ്1964പി. സുബ്രഹ്മണ്യംപി. സുബ്രഹ്മണ്യം
ശ്രീ ഗുരുവായൂരപ്പൻ1964കെ.എസ്. ഗണപതിഎസ്. രാമനാഥൻ
അമ്മു1965എൻ. കേശവൻഎൻ.എൻ. പിഷാരടി
സുബൈദ1965എച്ച്.എച്ച്. ഇബ്രാഹിംഎം.എസ്. മണി
കടത്തുകാരൻ1965എ.കെ. ബാലസുബ്രഹ്മണ്യംഎം. കൃഷ്ണൻ നായർ
കാർത്തിക1968വി.എം. ശ്രീനിവസൻ, എ.ആർ. ദിവാകർഎം. കൃഷ്ണൻ നായർ
അനാഥ ശില്പങ്ങൾ1971പി.എസ്. വീരപ്പഎം.കെ. രാമു
യോഗമുള്ളവൾ1971യു. പാർവ്വതീഭായിസി.വി. ശങ്കർ
മാൻപേട1971ബഹദൂർപി.എം.എ. അസീസ്
പ്രീതി1972കെ കെ ഫിലിംസ് കോംബയിൻസ്വില്യം തോമസ്
തൊട്ടാവാടി 1973
നെല്ല്1974എൻ.പി. അബുരാമുകാര്യാട്ട്
കന്യാകുമാരി1974കെ.എസ്.ആർ. മൂർത്തികെ.എസ്. സേതുമാധവൻ
വൃന്ദാവനം 1975
പൂജയ്ക്കെടുക്കാത്ത പൂക്കൾ1977ശോഭനാ പരമേശ്വരൻ നായർ, പ്രേം നവസ്എൻ. ശങ്കരൻ നായർ
പ്രേം നസീറിനെ കാണ്മാനില്ല1983-ലെനിൻ രാജേന്ദ്രൻ

നിർമിച്ച ചിത്രങ്ങൾ

[തിരുത്തുക]
ചിത്രംവർഷംസംവിധായകൻ
അഗ്നിപുത്രി1967എം. കൃഷ്ണൻ നായർ
നീതി 1971
തുലാവർഷം 1976
പൂജയ്ക്കെടുക്കാത്ത പൂക്കൾ1977എൻ. ശങ്കരൻ നായർ
കെണി1982ശശികുമാർ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രേം_നവാസ്&oldid=4581353" എന്ന താളിൽനിന്ന് ശേഖരിച്ചത്