കുരുക്ഷേത്രം
കുരുക്ഷേത്രം (കുരുക്ഷേത്ര) | |
---|---|
നഗരം | |
Country | ഇന്ത്യ |
സംസ്ഥാനം | ഹരിയാന |
ജില്ല | കുരുക്ഷേത്ര ജില്ല |
• ആകെ | 1,530 ച.കി.മീ.(590 ച മൈ) |
• ആകെ | 9,65,781 |
• ജനസാന്ദ്രത | 630/ച.കി.മീ.(1,600/ച മൈ) |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 136118 |
Telephone code | 911744 |
വാഹന റെജിസ്ട്രേഷൻ | HR 07X XXXX |
വെബ്സൈറ്റ് | kurukshetra |
[1] |
ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഒരു നഗരമാണ് കുരുക്ഷേത്രം. (കുരുക്ഷേത്ര; ഹിന്ദി: कुरुक्षेत्र). ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് കുരുക്ഷേത്രം. ധർമ്മക്ഷേത്രം എന്നും കുരുക്ഷേത്രം അറിയപ്പെടുന്നു. മഹാഭാരതത്തിൽ പരാമർശിക്കുന്ന കുരുക്ഷേത്രയുദ്ധം നടന്നതും ഭഗവാൻ ശ്രീ കൃഷ്ണൻ ഗീതോപദേശം അരുളിയതും ഇവിടെവെച്ചാണ്.[1]
പദോല്പത്തി
[തിരുത്തുക]കുരുവംശത്തിലെ രാജാവും പാണ്ഡവരുടെയും കൗരവരുടേയും പൂർവ്വികനുമായ രാജ കുരുവിന്റെ നാമധേയത്തിൽ നിന്നാണ് കുരുക്ഷേത്ര എന്ന പദം ഉണ്ടായിരിക്കുന്നത്.
ചരിത്രം
[തിരുത്തുക]ഭൂമിശാസ്ത്രം
[തിരുത്തുക]ഹരിയാനയുടെ വടക്കുഭാഗത്തായി 29° 57′ N നും 76° 50′ E-നും ഇടയിലായാണ് കുരുക്ഷേത്ര സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും 260മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. സമുദ്രസാമീപ്യം ഇല്ലാത്തതിനാലും ഭൂമിശാസ്ത്രപരമായ സ്ഥാനം മൂലവും അഞ്ച് ഋതുക്കളും ഇവിടെ അനുഭവപ്പെടുന്നു. വേനൽക്കാലം, മൺസൂൺ, ശരത്കാലം, ശൈത്യകാലം, വസന്തകാലം എന്നിവയാണ് ആ അഞ്ച് ഋതുക്കൾ. ജൂലൈയിൽ ആരംഭിക്കുന്ന മഴക്കാലം ആഗസ്ത് മാസം വരെ നീണ്ടുനിൽക്കുന്നു. അതിശൈത്യമാണ് ഇവിടെ അനുഭവപ്പെടാറുള്ളത് മഞ്ഞുകാലത്ത് ഇവിടുത്തെ താപനില 4° C വരെ താഴാറുണ്ട്. ഹിമാലയത്തിൽനിന്നുള്ള തണുത്ത കാറ്റും ശൈത്യത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു.[2]
ലുധിയാന, ബത്തിൻഡ | അംബാല, ചണ്ഡിഗഢ് | Jagadhri, Saharanpur, Dehradun | ||
Pehowa, Pundri, | Indri, Yamuna Nagar | |||
കുരുക്ഷേത്ര | ||||
Kaithal, Narwana, Jind, Bhiwani, റോഹ്ത്താക് | Nilokheri, Taraori, Karnal, Gharaunda, പാനിപത്ത്, സോനിപത്ത്, ന്യൂ ഡെൽഹി | Shamli.മീററ്റ് |
അവലംബം
[തിരുത്തുക]- ↑ "കുരുക്ഷേത്രത്തിന്റെ ചരിത്രം". Archived from the original on 2012-03-11. Retrieved 2013-12-18.
- ↑ http://kurukshetra.nic.in/Profile/ProfileClimate.htm#top
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- kurukshetra.nic.inOfficial website Archived 2008-01-20 at the Wayback Machine.