ഉലൂപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉലൂപി
Ulupi
Ulupi induced an unwilling Arjun to take her for wife
Information
SpouseArjuna
ChildrenIravan

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ഉലൂപി. പാതാളത്തിലെ നാഗരാജാവായ കൗരവ്യയുടെ മകളും[1] അർജ്ജുനന്റെ ഭാര്യമാരിൽ ഒരാളുമാണ്‌ ഉലൂപി. ഉലൂപിയുടെയും അർജ്ജുനന്റെയും പുത്രനാണ്‌ ഇരാവാൻ.

അർജ്ജുനന്റെയും ചിത്രാംഗദയുടെയും പുത്രനായ ബഭ്രുവാഹനനെ വളർത്തിയത് ഉലുപിയായിരുന്നു. പിന്നീട് ബഭ്രുവാഹനൻ അർജ്ജുനനെ വധിച്ചപ്പോൾ അർജ്ജുനന്‌ ഉലൂപി ജീവൻ നൽകി. അർജുനനെ പുനർജ്ജീവിപ്പിച്ചതിനു ശേഷം ഉലൂപി ഹസ്തിൻപുരിയിൽ താമസമാക്കി.പാണ്ഡവന്മാർ മഹാപ്രസ്ഥാനമാരംഭിച്ചപ്പോൾ ഉലൂപി ഗംഗാനദിയിൽ പ്രവേശിച്ചു.

"ഗംഗാനദിയിൽച്ചാടികൗരവ്യ

നാഗപുത്രി ഉലൂപിയാൾ

മണലൂരപുരത്തേക്ക്

ചിത്രാംഗദ ഗമിച്ചുതേ"

എന്നിപ്രകാരം മഹാഭാരതത്തിൽ മഹാപ്രസ്ഥാനികപർവ്വത്തിൽ ഉണ്ട്

മറ്റുപേരുകൾ[തിരുത്തുക]

ഭുജഗാത്മജ,ഭുജഗേന്ദ്രകന്യക,കൗരവ്യ,പന്നഗേശ്വരകന്യക എന്നിങ്ങനെ നിരവധി പേരുകൾ ഉലൂപിക്കുണ്ട്

അവലംബം[തിരുത്തുക]

  1. http://www.experiencefestival.com/a/Ulupi/id/203405
"https://ml.wikipedia.org/w/index.php?title=ഉലൂപി&oldid=3423281" എന്ന താളിൽനിന്ന് ശേഖരിച്ചത്