Jump to content

വൃക്ഷസേനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണ്ണന് സുപ്രിയ എന്ന ശൂദ്രഭാര്യയിൽ ജനിച്ച പുത്രനാണ് വൃഷസേനൻ .ഇദ്ദേഹത്തിനു 8 സഹോദരന്മാരുണ്ടായിരുന്നു .

ഇദ്ദേഹം കർണ്ണന്റെ മൂത്ത പുത്രനാണ് . പിതാവിനോടൊപ്പം 11 ആമത്തെ ദിവസമാണ് ഇദ്ദേഹം യുദ്ധത്തിനിറങ്ങിയത്. കൗരവസേനയിലെ ഒരു മഹാരഥിയായിരുന്നു ഇദ്ദേഹം . പിതാവായ കർണ്ണന്റെ ചക്രരക്ഷകന്മാരായ മഹാരഥന്മാരിൽ പ്രമുഖനായിരുന്നു ഇദ്ദേഹം . അഭിമന്യു , ശതാനീകൻ , പാണ്ഡ്യൻ , സാത്യകി , നകുലൻ , അർജ്ജുനൻ തുടങ്ങിയ അനേകം മഹാവീരന്മാരുമായി ഏറ്റുമുട്ടി തന്റെ പരാക്രമം കാഴ്ചവച്ചു . സോമകൻമാർക്കും പാഞ്ചാലന്മാർക്കും ദ്രുപദനും ഇദ്ദേഹം വലിയൊരു പേടിസ്വപ്നമായിരുന്നു . നകുലനേയും ശതാനീകനേയും പരാജയപ്പെടുത്തിയ ഇദ്ദേഹം അഭിമന്യുവിന്റെ ശക്തനായ പ്രതിയോഗിയുമായിരുന്നു . യുദ്ധത്തിന്റെ പതിനേഴാം ദിവസം കർണ്ണനെ പ്രകോപിപ്പിക്കാനും അഭിമന്യു വധത്തിന്റെ പകവീട്ടാനുമായി അർജ്ജുനൻ കർണ്ണന്റെ മുന്നിലിട്ട് വൃഷസേനനെ വധിച്ചു .[മഹാഭാരതം , കർണ്ണപർവ്വം , അദ്ധ്യായം 85 ]

അവലംബം

[തിരുത്തുക]

[1]

  1. [1] Mahabharatha translation by Ganguly.
"https://ml.wikipedia.org/w/index.php?title=വൃക്ഷസേനൻ&oldid=2457193" എന്ന താളിൽനിന്ന് ശേഖരിച്ചത്