Jump to content

അലംബുസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിഹാസ കാവ്യമായ മഹാഭാരതത്തിൽ വിവരിച്ചിരിക്കുന്ന ജടാസുരന്റെ പുത്രനായ ഒരു രാക്ഷസനാണ് അലംബുഷൻ.

അലംബുഷന്റെ പിതാവായ ജടാസുരനെ വനവാസക്കാലത്ത് ഭീമൻ വധിച്ചിരുന്നു . അന്ന് മുതൽ അവൻ പാണ്ഡവരോട് പകതീർക്കുവാനായി തക്കംനോക്കി നടന്നു . അങ്ങനെയാണ് ഭാരതയുദ്ധത്തിൽ അവൻ എത്തിച്ചേർന്നത്. ഒടുവിൽ ദുര്യോധനന്റെ അനുമതിയും വാങ്ങി , അയാള് പാണ്ഡവസൈന്യത്തെ നശിപ്പിക്കാൻ തുടങ്ങി . ഒടുവിൽ ഭീമപുത്രനായ ഘടോല്ക്കചൻ അലംബുഷനുമായി യുദ്ധത്തിലേർപ്പെടുകയും, ഒരു ഘോരയുദ്ധത്തിലൂടെ അലംബുഷനെ വധിക്കുകയും ചെയ്തു .

അവലംബം

[തിരുത്തുക]

[1]

  1. [1] Mahabharatha translation by Ganguly- drona parva -ghadolkkacha vadha -upaparva.
"https://ml.wikipedia.org/w/index.php?title=അലംബുസൻ&oldid=2512909" എന്ന താളിൽനിന്ന് ശേഖരിച്ചത്