കൃപർ
Jump to navigation
Jump to search
മഹാഭാരതത്തില്‍, ഹസ്തിനപുരത്തിലെ രാജസഭയിലെ പ്രധാനപുരോഹിതനാണ് കൃപാചാര്യർ എന്നറിയപ്പെടുന്ന കൃപർ. ശാരദ്വൻ, ജനപദി എന്നിവരുടെ മകനായ കൃപർ അശ്വത്ഥാമാവിന്റെ മാതുലനാണ്. കൃപരുടെ ഇരട്ടസഹോദരിയായ കൃപിയാണ് ദ്രോണരുടെ പത്നി. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്തുനിന്ന് കൃപർ യുദ്ധം ചെയ്തു. പിൽക്കാലത്ത് ഇദ്ദേഹം അർജുനന്റെ പൗത്രനായ പരീക്ഷിത്തിന്റെ ഗുരുവായി നിയമിക്കപ്പെട്ടു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് കൃപർ.