Jump to content

സ്വർഗ്ഗാരോഹണപർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിലെ 18-ആമത്തേതും അവസാനത്തേതുമായ പർവ്വമാണ് സ്വർഗ്ഗാരോഹണപർവ്വം . ഇതിൽ 5 അദ്ധ്യായങ്ങളുണ്ട്‌ . ഉപപർവ്വങ്ങളില്ല.

യുധിഷ്ഠിരന്റെ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനവും , തുടർന്നുണ്ടാകുന്ന അദ്ദേഹത്തിൻറെ അനുഭവങ്ങളും ഈ പർവ്വത്തിൽ പ്രതിപാദിച്ചിരിക്കുന്നു .

സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ ആദ്യമായി കാണുന്നത് സ്വർഗ്ഗസ്ഥനായ ദുര്യോധനനെയാണ് . ഇതുകണ്ട് അദ്ദേഹത്തിനു അതിശയവും കോപവും ഉണ്ടാകുന്നു . തുടർന്ന് നാരദൻ " ക്ഷത്രിയധർമ്മം മുറപോലെ അനുഷ്ട്ടിച്ചാണ് ദുര്യോധനൻ സ്വർഗ്ഗത്തിലെത്തിയതെന്നും കൂടാതെ സ്വർഗ്ഗത്തിൽ വൈരത്തിന് സ്ഥാനമില്ലെന്നും , ഭൂമിയിലെ ദേഹം ഇനിയും ഉപേക്ഷിക്കാത്തത് കൊണ്ടാണ് ഇതുണ്ടാകുന്നതെന്നും "- യുധിഷ്ഠിരനെ അറിയിക്കുന്നു . യുധിഷ്ഠിരൻ ഉടലോടെയാണ് സ്വർഗ്ഗത്തിലെത്തിയത് .

അതിനു ശേഷം യുധിഷ്ഠിരൻ ഒരു " മായാനരകം " കണ്ടു ഭയപ്പെടുന്നു . അതിനു കാരണമായി പറയുന്നത് , അദ്ദേഹം മുൻപൊരിക്കൽ അശ്വത്ഥാമാവ് മരിച്ചെന്നു ദ്രോണരോട് നുണ പറഞ്ഞതാണ് .

അതിനു ശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും , അദ്ദേഹത്തിൻറെ മാനുഷദേഹവും മാനുഷബുദ്ധിയും നഷ്ട്ടമാവുകയും ചെയ്തു. അതോടെ ദുര്യോധനനോട് തോന്നിയ വൈരവും തീർന്നുപോയി .

തുടർന്ന് യുധിഷ്ഠിരൻ മഹത്തായ സ്വർഗ്ഗത്തിലേക്ക് യാത്രയായി. അവിടെ അദ്ദേഹം മരിച്ചുപോയ തന്റെ എല്ലാ ബന്ധുക്കളെയും കാണുന്നു . തന്റെ സഹോദരങ്ങളും കർണ്ണനും ഗുരുജനങ്ങളും എല്ലാം അദ്ദേഹത്തെ വരവേറ്റു . എല്ലാരോടുമോപ്പം യുധിഷ്ഠിരൻ സ്വർഗ്ഗത്തിൽ വസിച്ചു .

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വർഗ്ഗാരോഹണപർവ്വം&oldid=2336398" എന്ന താളിൽനിന്ന് ശേഖരിച്ചത്