കൗരവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേദവ്യാസവിരചിതമായ മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളാണ് കൗരവർ. കുരുവംശത്തിൽ ജനിച്ചവരെയാണ് കൗരവർ എന്നു പറയുന്നതെങ്കിലും ധൃതരാഷ്ട്രരുടെ പുത്രന്മാരായ ദുര്യോധനാദികളുടെ ഒരു പ്രത്യേക പേരായി കൗരവർ എന്നതിന് പിന്നീട് പ്രതിഷ്ഠ ലഭിച്ചു.

കൗരവരുടെ (ദുര്യോധനാദികളുടെ) ഉത്ഭവം[തിരുത്തുക]

ഒരിക്കൽ വ്യാസൻ വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ് ഹസ്തിനപുരത്തിൽ എത്തിച്ചേർന്നപ്പോൾ ഗാന്ധാരി അദ്ദേഹത്തിന് ആഹാരപാനീയങ്ങൾ കൊടുത്ത് ക്ഷീണം മാറ്റി. സന്തുഷ്ടനായ വ്യാസൻ അവളോട് ഒരു വരം ചോദിച്ചുകൊള്ളുവാൻ പറഞ്ഞു. അതനുസരിച്ച് ഗാന്ധാരി ധൃത്രാഷ്ട്രരിൽനിന്നും നൂറുമക്കൾ ജനിക്കുന്നതിനുള്ള വരം ആവശ്യപ്പെടുകയും വ്യാസൻ നൽകുകയും ചെയ്തു. ഗാന്ധാരി ഗർഭം ധരിച്ചു. രണ്ട് വർഷം കഴിഞ്ഞിട്ടും അവൾ പ്രസവിച്ചില്ല]]. കുന്തി പ്രസവിച്ചതറിഞ്ഞപ്പോൾ ഗാന്ധാരിക്ക് ശോകമുണ്ടായി. അവൾ ആരുമറിയാതെ ഗർഭം ഉടയ്ക്കുകയും ഒരു മാംസക്കഷണം പ്രസവിക്കുകയും ചെയ്തു. അതറിഞ്ഞ് വ്യാസൻ മാംസക്കഷണം നൂറ്റൊന്നു കഷണങ്ങളായി മുറിച്ച് നെയ്ക്കുടങ്ങളിൽ രഹസ്യമായി സൂക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. കുടങ്ങൾ യഥാകാലം പിളർന്ന് നൂറ് ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിച്ചു. കൂടാതെ ധൃതരാഷ്ട്രർക്ക് ഒരു വൈശ്യസ്ത്രീയിൽ യുയുത്സു എന്ന കുമാരനും ജനിച്ചു. ദുര്യോധനൻ തുടങ്ങിയ നൂറ്റിയൊന്ന് പേരെ കൗരവർ എന്ന് വിളിക്കുന്നു.[1]

നൂറ്പേർ[തിരുത്തുക]

കൗരവരിലെ നൂറുപേരുടേയും പേരുകൾ ഇവയാണ്.[അവലംബം ആവശ്യമാണ്]

 1. ദുര്യോധനൻ
 2. ദുശ്ശാസനൻ
 3. ദുസ്സഹൻ
 4. ദുശ്ശലൻ
 5. ജലഗന്ധൻ
 6. സമൻ
 7. സഹൻ
 8. വിന്ദൻ
 9. അനുവിന്ദൻ
 10. ദുർദ്ധർഷൻ
 11. സുബാഹു
 12. ദുഷ്പ്രധർഷണൻ
 13. ദുർമ്മർഷണൻ
 14. ദുർമ്മുഖൻ
 15. ദുഷ്ക്കർണ്ണൻ
 16. കർണ്ണൻ
 17. വികർണൻ
 18. ശലൻ
 19. സത്വൻ
 20. സുലോചനൻ
 21. ചിത്രൻ
 22. ഉപചിത്രൻ
 23. ചിത്രാക്ഷൻ
 24. ചാരുചിത്രൻ
 25. ശരാസനൻ
 26. ദുർമ്മദൻ
 27. ദുർവിഗാഹൻ
 28. വിവിത്സു
 29. വികടിനന്ദൻ
 30. ഊർണ്ണനാഭൻ
 31. സുനാഭൻ
 32. നന്ദൻ
 33. ഉപനന്ദൻ
 34. ചിത്രബാണൻ
 35. ചിത്രവർമ്മൻ
 36. സുവർമ്മൻ
 37. ദുർവിമോചൻ
 38. അയോബാഹു
 39. മഹാബാഹു
 40. ചിത്രാംഗദൻ
 41. ചിത്രകുണ്ഡലൻ
 42. ഭീമവേഗൻ
 43. ഭീമബലൻ
 44. വാലകി
 45. ബലവർദ്ധനൻ
 46. ഉഗ്രായുധൻ
 47. സുഷേണൻ
 48. കുണ്ഡധാരൻ
 49. മഹോദരൻ
 50. ചിത്രായുധൻ
 51. നിഷംഗി
 52. പാശി
 53. വൃന്ദാരകൻ
 54. ദൃഢവർമ്മൻ
 55. ദൃഢക്ഷത്രൻ
 56. സോമകീർത്തി
 57. അനൂദരൻ
 58. ദൃണസന്ധൻ
 59. ജരാസന്ധൻ
 60. സത്യസന്ധൻ
 61. സദാസുവാക്ക്
 62. ഉഗ്രശ്രവസ്സ്
 63. ഉഗ്രസേനൻ
 64. സേനാനി
 65. ദുഷ്പരാജയൻ
 66. അപരാജിതൻ
 67. കുണ്ഡശായി
 68. നിശാലാക്ഷൻ
 69. ദുരാധരൻ
 70. ദൃഢഹസ്തൻ
 71. സുഹസ്തൻ
 72. വാതവേഗൻ
 73. സുവർച്ചൻ
 74. ആദിത്യകേതു
 75. ബഹ്വാശി
 76. നാഗദത്തൻ
 77. ഉഗ്രശായി
 78. കവചി
 79. ക്രഥനൻ
 80. ദണ്ഡി
 81. ഭീമവിക്രൻ
 82. ധനുർദ്ധരൻ
 83. വീരബാഹു
 84. അലോലുപൻ
 85. അഭയൻ
 86. ദൃഢകർമ്മാവ്
 87. ദൃണരഥാശ്രയൻ
 88. അനാധൃഷ്യൻ
 89. കുണ്ഡഭേദി
 90. വിരാവി
 91. ചിത്രകുണ്ഡലൻ
 92. പ്രഥമൻ
 93. അപ്രമാഥി
 94. ദീർഘരോമൻ
 95. സുവീര്യവാൻ
 96. ദീർഘബാഹു
 97. സുവർമ്മൻ
 98. കാഞ്ചനധ്വജൻ
 99. കുണ്ഡാശി
 100. വിരജസ്സ്
 101. യുയുത്സു (കരണൻ) - അർദ്ധസഹോദരൻ
 102. ദുശ്ശള

ഇതിൽ യുയുത്സു, ദുശ്ശള എന്നിവരെയൊഴിച്ച് ബാക്കിയെല്ലാവരേയും ഭാരതയുദ്ധത്തിൽ ഭീമൻ വധിച്ചു. യുയുത്സു പാണ്ഡവപക്ഷത്ത് നിന്ന് പോരാടി.

അവലംബം[തിരുത്തുക]

 1. പുരാണിക് എൻസൈക്ലോപീഡിയ - വെട്ടം മാണി.
"https://ml.wikipedia.org/w/index.php?title=കൗരവർ&oldid=3746166" എന്ന താളിൽനിന്ന് ശേഖരിച്ചത്