Jump to content

ഹരിവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ച കൃതിയാണ് ഹരിവംശം . ഇതിനെ ഹരിവംശ പുരാണമെന്നും പറയുന്നു .ഭഗവാൻ കൃഷ്ണന്റെയും യാദവകുലത്തിന്റെയും ചരിത്രമാണ് വ്യാസമുനി ഇതിൽ ആഖ്യാനം ചെയ്തിട്ടുള്ളത് . ശ്രീകൃഷ്ണന്റെ പ്രവർത്തികളെ വിശദമായും അദ്ദേഹത്തിന്റെ ഭൂലോക ജീവിതത്തെ വളരെ ഭംഗിയോടെയും ഇതിൽ വ്യാസൻ വിവരിച്ചിട്ടുണ്ട് . ശ്രീകൃഷ്ണന്റെ ജീവചരിത്രം പഠിക്കുവാൻ ഈ കൃതി ധാരാളം മതിയാകുന്നതാണ് .

ശ്ളോകസംഖ്യ ഒരു പഠനം

[തിരുത്തുക]

മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം പ്രകാരം മഹാഭാരതത്തിലെ ശ്ളോകസംഖ്യ ഇപ്രകാരമാണ് . ആദിപർവ്വം - 8884 , സഭാപർവ്വം -2511 , വനപർവ്വം -11664 , വിരാടപർവ്വം -2050 , ഉദ്യോഗപർവ്വം -6698 , ഭീഷ്മപർവ്വം -5884 ,ദ്രോണപർവ്വം -8909 ,കർണ്ണപർവ്വം -4964 , ശല്യപർവ്വം -3220 , സൗപ്തികപർവ്വം -870 , സ്ത്രീപർവ്വം -775 ,ശാന്തിപർവ്വം -14732 ,അനുശാസനപർവ്വം -8000 ,അശ്വമേധികപർവ്വം -3320 , ആശ്രമവാസികപർവ്വം -1506 , മൗസലപർവ്വം -320 , മഹാപ്രസ്ഥാനപർവ്വം -320 , സ്വർഗ്ഗാരോഹണപർവ്വം -209 . ഇതിനു പുറമെ , ഹരിവംശവും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് . അതിനു 12000 ശ്ളോകങ്ങളുണ്ട്‌ . മൊത്തം ശ്ളോകങ്ങൾ മഹാഭാരതത്തിലെ 18 പർവ്വങ്ങളിലും കൂടി 84836 ആകുന്നു . 12000 ശ്ളോകങ്ങളുള്ള ഹരിവംശവും കൂടിച്ചേർന്നു 96836 ശ്ളോകങ്ങളുണ്ട് . എന്നാൽ വാസ്തവത്തിൽ മഹാഭാരതത്തിൽ ഒരുലക്ഷം ശ്ളോകങ്ങളുണ്ടെന്നു മഹാഭാരതത്തിൽ തന്നെ ആദിപർവ്വത്തിൽ വ്യക്തമായി പറയുന്നുമുണ്ട് . മേൽപ്പറഞ്ഞ വർണ്ണനയും വ്യാസന്റേതായി മഹാഭാരതത്തിൽ ഉള്ളത് തന്നെയാണ് . മഹാഭാരതത്തിലെ മൊത്തം പദ്യവാക്യങ്ങളുടെ എണ്ണം ഒന്നേകാൽ ലക്ഷത്തോളം(125000) വരുന്നു . ഈ മഹാഭാരതം മൂലമാണ് കുഞ്ഞിക്കുട്ടൻ തമ്പുരാനും , Kisori Mohan Ganguly-യും ഒക്കെ വിവർത്തനം ചെയ്തിട്ടുള്ളത് .

എന്നാൽ ഒന്നിലധികം പദ്യവാക്യങ്ങൾ വരുന്ന ശ്ളോകങ്ങൾ പരിഗണിച്ചാൽ , കുഞ്ഞിക്കുട്ടൻ തമ്പുരാനും , ഉം ഒക്കെ വിവർത്തനം ചെയ്ത മഹാഭാരതത്തിൽ ശ്ളോകങ്ങളുടെ എണ്ണം ഏതാണ്ട് 96000 വരുന്നതും , ഹരിവംശത്തിൽ ഏതാണ്ട് മൂന്ന് പർവ്വങ്ങളിലും കൂടി 4000 വരുന്നതുമായിരിക്കും . അപ്പോൾ ഹരിവംശത്തിലെ 4000 ശ്ളോകങ്ങൾ കൂടി ചേർന്നാലേ മൊത്തത്തിൽ ഒരു ലക്ഷം (100000 ) ശ്ളോകങ്ങൾ എന്ന സംഖ്യ തികയുന്നുള്ളൂ എന്ന് കാണാവുന്നതാണ് . കുഞ്ഞിക്കുട്ടൻ തമ്പുരാനും, Kisori Mohan ഗാംഗുലിയും വിവർത്തനം ചെയ്ത മൂലഭാരതത്തിൽ പദ്യവാക്യങ്ങളുടെ എണ്ണം 125000 ഉം , ഇരട്ട പദ്യവാക്യങ്ങൾ വരുന്നതുൾപ്പെടെയുള്ള മൊത്തം ശ്ളോകങ്ങളുടെ എണ്ണം 100000 ഉം ആണ് . അതിൽ തന്നെ ഹരിവംശത്തിലെ പദ്യവാക്യങ്ങളുടെ എണ്ണം ഏതാണ്ട് പതിനാറായിരത്തിനു മേല് (16374) വരും . മൊത്തം ശ്ളോകങ്ങൾ അഥവാ പദ്യങ്ങളുടെ എണ്ണം 4000 വരികയും ചെയ്യും . അപ്പോൾ ഒരു ശ്ളോകത്തിനും ശരാശരി 4 പദ്യവാക്യങ്ങൾ വരുന്നു .[1] [2]

ഉള്ളടക്കം

[തിരുത്തുക]

ഹരിവംശത്തിന് ഹരിവംശപർവ്വം , വിഷ്ണുപർവ്വം , ഭവിഷ്യൽ പർവ്വം എന്നിങ്ങനെ മൂന്ന് പർവ്വങ്ങളുണ്ട് . ഇതിൽ കൃഷ്ണന്റെ ജനനവും ചന്ദ്രവംശാനു കഥനവും യാദവവംശ ചരിത്രവും ഹരിവംശത്തിലെ ആഖ്യാനങ്ങളിൽ പ്രധാനവും , കൃഷ്ണന്റെ ലീലകളെ വിഷ്ണുപർവ്വത്തിലും , ഭാവി കഥനങ്ങളെയും വൈഷ്ണവ-ശൈവ വർണ്ണനകളെയും ഭവിഷ്യൽ പർവ്വത്തിലും കാണുവാൻ സാധിക്കും .

ഹരിവംശപർവ്വം - അദ്ധ്യായങ്ങളുടെ എണ്ണം 55 , വിഷ്ണുപർവ്വം - അദ്ധ്യായങ്ങളുടെ എണ്ണം 128 , ഭവിഷ്യൽപർവ്വം അദ്ധ്യായങ്ങളുടെ എണ്ണം 134 എന്നിങ്ങനെയാണ് .

വ്യാസവിരചിതമോ?- ഒരു തർക്കവിഷയം

[തിരുത്തുക]

ഹരിവംശസ്തപർവ്വ പുരാണം ഖില സംജ്ഞിതം

വിഷ്ണുപർവ്വ ശിശോശ്ചര്യാ വിഷ്ണോ കംസവധസ്ഥതാ (83)

ഭവിഷ്യം പർവ്വചാപ്യുക്തം ഖിലേഷ്വോവാദ്‌ഭുതം മഹത്

ഏതൾ പർവ്വശതം പൂർണ്ണം വ്യാസേനോക്തം മഹാത്മനാ (84)

[ആദിപർവ്വം , അദ്ധ്യായം 2 , ശ്ളോകങ്ങൾ 83 ,84 ]

(ഭാഷാ അർത്ഥം) ഹരിവംശപുരാണം ഖിലവും , വിഷ്ണുപർവ്വത്തിൽ കൃഷ്ണന്റെ ബാലലീലകളും കംസവധവും ഉൾപ്പെട്ടതും , ഭവിഷ്യപർവ്വം അത്യന്തം മഹത്തും ഭാവികാര്യങ്ങൾ ഉൾക്കൊണ്ടതുമാണ് ഇത്തരത്തിൽ മൊത്തം നൂറു പർവ്വങ്ങളാൽ (ഉപപർവ്വമാകാം ) മഹാത്മാവായ വ്യാസമുനി രചിച്ചതുമാകുന്നു .

ഇത്തരത്തിൽ വ്യാസൻമുനി തന്നെയാണ് ഹരിവംശം രചിച്ചതെന്നു മഹാഭാരതത്തിൽ കാണുന്നു . അങ്ങനെയെങ്കിൽ ഹരിവംശം വ്യാസൻ രചിച്ചുവെന്നു പറഞ്ഞിരിക്കുന്ന പ്രസ്തുത ശ്‌ളോകം വ്യാസൻ എഴുതിയതാണോ എന്നൊരു ചോദ്യം നിലനിൽക്കുന്നു . കൂടാതെ ഹരിവംശം വ്യാസനാണ് എഴുതിയതെങ്കിൽ വ്യാസൻ എഴുതിയതെന്നു മഹാഭാരതത്തിൽ വാദിക്കുന്ന ഭാഗം വ്യാസൻ എഴുതിയതാകില്ല എന്നും വാദിക്കുന്നവരുണ്ട് . എന്തായാലും ഹരിവംശം വ്യാസൻ എഴുതിയതെന്നത് ഭാരതീയരുടെ പണ്ടുമുതലേയുള്ള വിശ്വാസമാണ് . ഹരിവംശത്തിന്റെ കാര്യത്തിൽ മഹാഭാരതത്തിൽ തന്നെ ഇങ്ങനെയൊരു ആഖ്യാനം കാണുന്നതുകൊണ്ടു ഹരിവംശം വ്യാസനിർമ്മിതം തന്നെയാണെന്നത് സുവ്യക്തമാണ് .[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 KMG Mahabharatha adiparva chapter-2ശ്ളോകസംഖ്യ ;ഹരിവംശം വ്യാസവിരചിതം പറഞ്ഞിരിക്കുന്നു
  2. [ഭാഷാഭാരതം മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ ]
"https://ml.wikipedia.org/w/index.php?title=ഹരിവംശം&oldid=2584360" എന്ന താളിൽനിന്ന് ശേഖരിച്ചത്