Jump to content

ബഭ്രുവാഹനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ബഭ്രുവാഹനൻ. പാണ്ഡവനായ അർജ്ജുനന് മണലൂർ രാജപുത്രിയായ ചിത്രാംഗദയിൽ ജനിച്ച മകനാണ് ഇദ്ദേഹം. പാണ്ഡവരുടെ പതിമൂന്നുമക്കളിൽ കുരുക്ഷേത്ര യുദ്ധത്തിനുശേഷം ജീവിച്ചിരുന്ന ഏകപുത്രനാണ് ബഭ്രുവാഹനൻ.

[[പഞ്ച പാണ്ഡവരിൽ മൂന്നാമനായ അർജ്ജുനൻ 12 വർഷത്തെ തീർഥാടനം നടത്തുന്ന കാലം. ഉലൂപിയുമായുള്ള വിവാഹത്തിനും ഇരവാന്റെ ജനനത്തിനും 6 വർഷത്തിനു ശേഷം അർജ്ജുനൻ മണിപ്പൂരിൽ എത്തി.അവിടെ വച്ച് അർജ്ജുനൻ ഒരു പുരുഷ വേഷധാരി യോട് ഏറ്റുമുട്ടി.എന്നാല് അവൾ‌ ഒരു സ്ത്രീ ആണെന്ന് മനസ്സിലായതോടെ യുദ്ധം അവസാനിപ്പിച്ചു.

വാസ്തവത്തിൽ അവള് രാജാ ചിത്രവഹനന്റെയും റാണി വസുന്ധര യുടെ മകളാണെന്ന് അർജ്ജുനൻ തിരിച്ചറിഞ്ഞു.ചിത്രവാഹനന്റെ വംശത്തിൽ പുരുഷന്മാരെ ജനിക്കൂ എന്ന് പരമശിവൻ വരദാനം നല്കി എങ്കിലും ചിത്രവാഹനാന്റെ കാര്യത്തിൽ അത് പിഴച്ചു.അത് വരമായി സ്വീകരിച്ച് ചിത്രവാഹനൻ അവൾക്ക് ചിത്രാംഗദാ എന്ന് പേര് നൽകി പുരുഷനെ പോലെ വളർത്തുകയും രാജ്യത്തിന് ഒത്ത അനന്തരാവകാശി ആക്കുകയും ചെയ്തു.

ചിത്രയുടെ സത്യം മനസ്സിലാക്കിയ അർജ്ജുനൻ അവളിൽ ആകൃഷ്ടയാവുകയും വിവാഹത്തിനായി ചിത്രവാഹനനെ സമീപിക്കുകയും ചെയ്തു.ചിത്രാൻഗദയുടെ പുത്രനെ മണിപ്പൂരിലെ രാജാവ് ആക്കമെങ്കിൽ വിവാഹത്തിന് സമ്മതം എന്ന് ചിത്രവാഹണൻ പറഞ്ഞു. ഇൗ വ്യവസ്ഥയോടു കൂടി വിവാഹം നടന്നു.

ദീർഘകാലം പുരുഷനായി ജീവിച്ച ചിത്രാൻഗദയ്ക്ക്‌ സ്ത്രീത്വം ഇല്ലായിരുന്നു.അത് നേടാനും അർജ്ജുനനെ ദുഃഖിപ്പികാതിരിക്കനും ചിത്രംഗദ കാമദേവനെ പ്രീതിപ്പെടുത്തി സൗന്ദര്യവും വശീകരണ ശക്തി യും ആവശ്യപ്പെട്ടു. ഇതിലൂടെ ചിത്രാൻഗദ അതി സുന്ദരിയായപെൺകുട്ടി യായ് മാറി.

അർജ്ജുനൻ അവളിൽ പൂർണമായി വശീകരിക്കപ്പെട്ടു.

ഒരു വർഷത്തിനുള്ളിൽ ചിത്രാംഗാദ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അവന് ബബ്രുവഹനൻ എന്ന് പേരിട്ടു.പുത്രനെ കണ്ട അർജ്ജുനന് അവനെ കൂടെ കൊണ്ട് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ചിത്രവാഹനാൻ സമ്മതിച്ചില്ല. ഈ തർക്കത്തിനോടുവിൽ അർജ്ജുനൻ മണിപ്പൂർ ഉപേക്ഷിച്ചു.എന്നാല് ചിത്രാൻഗദയെ സ്നേഹിക്കുകയും ചെയ്തിരുന്നു.

ഒന്ന് ഒന്നര വർഷത്തിനുള്ളിൽ വസുന്ധര അന്ത്യം വരിച്ചു.ചിത്രവാഹനന് ആകെ തളർന്നു. രാജ്യ രക്ഷാർഥം ചിത്രാംഗത അധികാരം ഏറ്റെടുത്തു.രാജ്യത്തിന്റെ തിരക്കിനിടയിൽ ബബ്രുവാഹനനെ ശ്രദ്ധിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ചിത്രംഗാദ അവനെ ഉലൂപിക്ക്‌ വളർത്താൻ നൽകി. ഉലൂപി അവനെ ഇരാവനെ പോലെ സ്നേഹിക്കുകയും എല്ലാ വിദ്യകളും നൽകി അർജ്ജുനനെ കാൾ ശക്തൻ ആക്കുകയും ചെയ്തു. പ്രായം തികഞ്ഞ തോടെ അവനെ മണി പൂരിലെ രാജാവായി മാറി.]]

കുരുക്ഷേത്ര യുദ്ധത്തിനു ശേഷം പാപനിവാരണതിനും ദോഷണിവൃത്തിക്കുമായി യുധിഷ്ഠിരൻ അശ്വമേധയാഗം നടത്തി.യാഗാശ്വമായ ‘ശ്യാമകർണൻ' ജൈത്രയാത്ര പുറപ്പെട്ടു.കർണപുത്രൻ വൃഷകേതു,ഘടോത്കച്ച പുത്രൻ മേഘവർണൻ, പ്രദ്യുംനൻ,ശ്രീകൃഷ്ണൻ എന്നിവർ അർജുന,ഭീമ, നകുല സഹദേവൻമാരോടൊപ്പം യാഗാശ്വത്തെ അനുഗമിച്ചു.പലരാജ്യങ്ങൾ കീഴടക്കിയ ശേഷം അശ്വാം മഹിഷ്മതിയിൽ എത്തി.അവിടെ വച്ച് രാജാ പ്രവീരൻ യാഗശ്വത്തെ ബന്ധിക്കുകയും അർജ്ജുനന് മായി യുദ്ധം ചെയ്ത് പരാജയപ്പെട്ടു.കാര്യം അറിഞ്ഞ പ്രവീര പിതാവായ നിലധ്വജൻ,അമ്മ ജ്വലമുഖി എന്നിവർ കൃദ്ധരായി. ജ്വലാമുഖി തന്റെ മകൾ സ്വാഹയുടെ പതിയായ അഗ്നിയോട് അർജ്ജുനനെ വെല്ലുവിളിക്കാൻ നിർദ്ദേശിച്ചു.അഗ്നി പരാജയപ്പെട്ടു.ജ്വലമുഖിയുടെ സഹോദരനായ ഉന്മുക്തൻ ആകട്ടെ യുദ്ധത്തിന് തയാറായതുമില്ല. മാനഹാനി സംഭവിച്ച ജ്വലാമുഖി ഭീഷ്മ മാതാവായ ഗംഗയെ സമീപിച്ചു.ഭീഷ്മ മൃത്യുവിൽ അർജ്ജുനൻ ചതി പ്രയോഗിച്ചത് ഓർമിപ്പിച്ച് ഗംഗയെ പ്രകോപിപ്പിച്ചു.ഗംഗ അർജ്ജുനനെ 6 മാസത്തിനുള്ളിൽ സ്വപുത്രനാൽ വധിക്കപ്പെടുമെന്ന് ശപിച്ചു.

കാര്യം അറിഞ്ഞ അർജ്ജുനന്റെ രണ്ടാം ഭാര്യ ഉലൂപി ഗംഗയെ തന്റെ പിതാവിനോടൊപ്പം സമീപിക്കുകയും ശാപമോക്ഷം നൽകാൻ അപേക്ഷിക്കുകയും ചെയ്തു. ശാപം പിൻവലിക്കുക അസാധ്യമെന്നു പറയുകയും അർജുന മൃത്യുവിന് ശേഷം ഉലൂപി തപശക്തിയിലൂടെ നേടിയ മൃത സഞ്ജീവിക മണി ഉപയോഗിച്ച് പുനർ ജനിപ്പികാമെന്ന് മോക്ഷം നൽകി.

പ്രമീളാദേവി യുമായുള്ള വിവാഹത്തിന് ശേഷം അർജ്ജുനൻ മണിപ്പൂരിൽ എത്തി.അവിടെ വച്ച് ഉലൂപി താൻ വളർത്തുകയും വിദ്യ പ്രദാനം ചെയ്യുകയും ചെയ്ത അർജുന ചിത്രംഗദാ പുത്രനായ ബഭ്രുവാഹനനോട് അർജ്ജുനന് നേരെ ആയുധമെടുത്ത് യുദ്ധം ചെയ്യാൻ കല്പിച്ചു. മാതാവിനേക്കാൾ താൻ സ്നേഹിച്ച ജ്യേഷ്ടമാതാവിന്റെ ആഗ്രഹ പ്രകാരം അർജുന നോട് യുദ്ധം ചെയ്യാൻ വന്നു.ആദ്യം വന്നത് ഭീമനും നകുല സഹദേവന്മാരും മേഘവർണനും ആയിരുന്നു.പണ്ടവപത്‌നിമാരിൽ ഏറ്റവും ശക്തി ശാലിയായ ഉലൂപി വളർത്തിയവനല്ലെ,ഏവരും പരാജയപ്പെട്ടു.അവസാനം കർണ പുത്രൻ വൃഷകെതൂ വരികയും ബഭ്രുവാഹനനുമായി ധീരമായി പോരാടി മരണമടഞ്ഞു.തന്റെ പ്രിയ ജ്യേഷ്ഠനായ കർണന്റെ മകൻ എന്നതിലുപരി അർജ്ജുനൻ അഭിമന്യുവിനെ യും ഇറാവനെയും കാൾ താൻ സ്നേഹിച്ച തന്റെ ദത്തുപുത്രൻ വധിക്കപ്പെട്ടത് കണ്ട് അർജ്ജുനൻ രുദ്രനായി തന്റെ മകനെ അക്രമിക്കാണായി വന്നു. ഘോരയുദ്ധം നടക്കുകയും ബഭ്രുവാഹനൻ അർജ്ജുനന്റെ ശിരച്ഛേദം നടത്തുകയും ചെയ്തു.അങ്ങനെ ഗംഗാ ശാപം ഫലിച്ചു.

അർജ്ജുനന്റെ മരണ ശേഷം അതീവ ദുഃഖിതനായ ബഭ്രുവാഹനൻ ആത്മാഹുതി ചെയ്യാൻ പുറപ്പെട്ടു. ഈ സമയം കൃഷ്ണനും ഉലൂപിയും ആഗതരാവുകയും സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. ഉലൂപി തന്റെ മന്ത്രി പുണ്ടരീക്നോട് നാഗമണി കൊണ്ടുവരാൻ കല്പിച്ചു.അർജുന നോടു ഏറെ ശത്രുതയുള്ൾ ചണ്ടക ധൃതരാഷ്ട്ര നാഗത്തിന്റെ പുത്രനായ ദുർബുദ്ദി നാഗമാണി അപഹരിക്കുകയും തടയാനായി വന്ന ഭാര്യ ധാമിനിയെ കൊല്ലുകയും ചെയ്തു.കാര്യമറിഞ്ഞ ബഭ്രുവാഹനന് ദുർബുദ്ദിയെ പരാജയപ്പെടുത്തി നാഗമനി കൈക്കലാക്കി.എന്നാല് ദുർഭുധി അർജ്ജുനന്റെ ശിരാസുമായി പലായനം ചെയ്തു.ശ്രീകൃഷ്ണൻ അവനെ കൊന്നു ശിരസ്സുമായി തിരിച്ചെത്തി മൃത സഞ്ജീവികയാൽ അർജുന വൃഷകേതൂ മാരെ പുനർജീവിപ്പിച്ച്.കുടുംബം ഒന്നടങ്കം സംഗമിച്ചതോടെ അർജ്ജുനൻ ഭാര്യമാരോടും മകനോടുമൊപ്പം ഹസ്തിനപുറിയിലേക്ക്‌ മടങ്ങി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബഭ്രുവാഹനൻ&oldid=3681944" എന്ന താളിൽനിന്ന് ശേഖരിച്ചത്