സാത്യകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാവയിലെ നിഴൽപ്പാവക്കൂത്തിൽ സാത്യകിയുടെ രൂപം.

മഹാഭാരതത്തിലെ കഥാപാത്രവും സത്യകന്റെ പുത്രനുമാണ് സാത്യകി. കുരുക്ഷേത്ര യുദ്ധത്തിൽ സാത്യകി പാണ്ഡവപക്ഷത്തെ ഒരു അക്ഷൌഹിണിപ്പടയുടെ നായകനായിരുന്നു.

ജനനം[തിരുത്തുക]

വൃഷ്ണിയുടെ ഇളയ പുത്രനാണ് ശിനി . ശിനിയുടെ പുത്രനാണ് സത്യകൻ.സത്യകന്റെ പുത്രനാണ് കൃഷ്ണന്റെ ഉറ്റ മിത്രവും, അർജ്ജുനന്റെ ശിഷ്യനും ആയിരുന്നു. ഇദ്ദേഹത്തിനു യുയുധനൻ എന്നും പേരുണ്ട്.

മറ്റു വിവരങ്ങൾ[തിരുത്തുക]

അർജ്ജുനന്റെ ശിഷ്യനായിരുന്ന ഇദ്ദേഹം , അർജ്ജുനനൊത്ത വില്ലാളിയായിരുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവപക്ഷം ചേർന്ന് പോരാടിയ ഇദ്ദേഹം ഭൂരിശ്രവസ്സു, കർണ്ണപുത്രന്മാർ തുടങ്ങി അനേകരെ വധിച്ചു. സാത്യകി 'മരുത് ദേവത'കളുടെ അംശത്തിൽ ജനിച്ചവനാണെന്ന് മഹാഭാരതത്തിൽ കാണുന്നു. ദ്രൗപതിയുടെ സ്വയംവരത്തിൽ സന്നിഹിതനായിരുന്ന ഇദ്ദേഹം സുഭദ്രയുടെ സ്ത്രീധനവും വഹിച്ചുകൊണ്ട് ഇന്ദ്രപ്രസ്ഥത്തിൽ പോയിരുന്നു. യുധിഷ്ഠിരന്റെ അശ്വമേധത്തിലും ഇദ്ദേഹം സന്നിഹിതനായിരുന്നു.

മരണം[തിരുത്തുക]

യാദവകുലം നശിക്കാനിടയായ തീർത്ഥയാത്രയ്ക്കിടയിലെ കലാപം തുടങ്ങിവച്ചത് സാത്യകിയായിരുന്നു. മദ്യത്തെ യദുകുലം നിരോധിച്ചിരുന്നുവെങ്കിലും യാദവർ ധാരാളം മദ്യവും മാംസവും തീർത്ഥയാത്രയ്ക്കിടയിൽ കരുതിയിരുന്നു. അവിടെവച്ചു സാത്യകിയും മറ്റു യാദവ പ്രമാണിമാരും നന്നായി മദ്യപിക്കുകയും കൃതവർമ്മാവ് എന്ന മറ്റൊരു യാദവനോട് സാത്യകി അപമര്യാദയായി പെരുമാറുകയും അവഹേളിക്കുകയും ചെയ്തു. കൃതവർമ്മാവ് തിരികെ സാത്യകിയേയും അപമാനിച്ചു. തുടർന്ന് സാത്യകി ഒറ്റവെട്ടിന് കൃതവര്മ്മാവിന്റെ ശിരസ്സ്‌ തെറിപ്പിച്ചു. തുടർന്ന് കൃതവര്മ്മാവിന്റെ ആൾക്കാരും മറ്റും ഒത്തുകൂടി സാത്യകിയെ എതിരിട്ടു. ആ മഹാസംഗ്രാമത്തിൽ കൃഷ്ണപുത്രനായ പ്രദ്യുമ്നനും സാത്യകിയെ സഹായിച്ചു. തുടർന്ന് നടന്ന കൂട്ടക്കൊലയിൽ സാത്യകി കൊല്ലപ്പെട്ടു. മരണശേഷം സാത്യകിയുടെ ആത്മാവ് മരുത്ഗണങ്ങളിൽ ചെന്നുചേർന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാത്യകി&oldid=3482398" എന്ന താളിൽനിന്ന് ശേഖരിച്ചത്