സഭാപർവ്വം
![]() ദ്രൗപദി വസ്ത്രാക്ഷേപം (ഒരു ഛായാചിത്രം) | |
മറ്റൊരു പേർ | |
---|---|
പർവ്വം | രണ്ടാമത്തേത് |
അദ്ധ്യായങ്ങൾ | 72 |
പദ്യങ്ങൾ | 4511 |
പേരിനു പിന്നിൽ | മയനിർമ്മിതമായ ഇന്ദ്രപ്രസ്ഥ നഗരിയിലെ പാണ്ഡവരുടെ ജീവിതവും, അതിന്റെ തുടർച്ചയും വർണ്ണിക്കുന്നതിനാൽ |
പ്രധാന അദ്ധ്യായങ്ങൾ | കളിന്ദജാ വിവാഹം മയനിർമ്മിത സഭാതലം ജരാസന്ധവധം ദിഗ്-വിജയം രാജസൂയയാഗം ശിശുപാലവധം ദ്യൂതക്രിയ ദ്രൗപദി വസ്ത്രാക്ഷേപം |
വ്യാസ രചിതമായ മഹാഭാരതത്തിലെ പതിനെട്ടു പർവ്വങ്ങളിൽ രണ്ടാമത്തെ പർവ്വമാണ് സഭാപർവ്വം.[1] സഭാപർവ്വത്തിൽ 72 അദ്ധ്യായങ്ങളും 4511 പദ്യങ്ങളും ഗ്രന്ഥകാരൻ ഉൾക്കൊള്ളിച്ചിരിക്കുന്നു.[2]. ഖാണ്ഡവദഹനത്തിൽ നിന്നും അസുരശില്പിയായ മയനെ രക്ഷിക്കുന്നതിനാൽ അവൻ പാണ്ഡവർക്ക് ഇന്ദ്രപ്രസ്ഥത്തിൽ മനോഹരമായ ഒരു സഭാമണ്ഡപവും അനുബന്ധ മന്ദിരവും പണിതു ദാനം ചെയ്തു. അതിനെത്തുടർന്നുള്ള പാണ്ഡവരുടെ കഥകൾ വർണ്ണിക്കുന്നതിനാൽ ഗ്രന്ഥകാരൻ മഹാഭാരതത്തിലെ രണ്ടാമത്തെ പർവ്വത്തിനു സഭാപർവ്വം എന്നു പേർ കൊടുത്തു