ഏകലവ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന കഥാപാത്രം. നിഷാദരാജാവായ ഹാരധനുസ്സിന്റെ പുത്രൻ. ഗുരുഭക്തിയുടെയും ഗുരുദക്ഷിണയുടെയും പരാമർശങ്ങളിൽ കടന്നുവരുന്ന കഥാപാത്രം.

കഥാപശ്ചാത്തലം[തിരുത്തുക]

കൗരവഗുരുവായ ദ്രോണാചാര്യരുടെ ശിഷ്യനാവണമെന്നത് ഏകലവ്യന്റെ ആഗ്രഹമായിരുന്നു. നീചകുലത്തിൽപ്പെട്ടവനായതിനാൽ ദ്രോണർ ശിഷ്യനായി സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഏകലവ്യൻ ഗുരുവിന്റെ പ്രതിമയുണ്ടാക്കി അതിനു മുന്നിൽ വെച്ച് ആയുധവിദ്യ അഭ്യസിക്കുകയും ദ്രോണരുടെ മികച്ച ശിഷ്യനായ അർജ്ജുനനെ വെല്ലുന്ന പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. ദ്രോണർ ഏകലവ്യനോട് ഗുരുദക്ഷിണയായി വലതുകൈയിലെ പെരുവിരൽ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ ഏകലവ്യൻ പെരുവിരൽ മുറിച്ചു നല്കി. പെരുവിരൽ മുറിച്ചുമാറ്റപ്പെട്ട ഏകലവ്യന് അസ്ത്രാഭ്യാസത്തിലും മറ്റുമുണ്ടായിരുന്ന പ്രാവീണ്യം നഷ്ടപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ഏകലവ്യൻ&oldid=2010312" എന്ന താളിൽനിന്നു ശേഖരിച്ചത്