ഇരാവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Iravan / Aravan
A big moustached male head, with big eyes, big ears and thick eyebrows. Fangs protrude from the sides of his mouth. The head wears a conical crown, with a cobra hood at the top. A floral garland and gold necklace are seen around the neck.
ദേവനാഗിരിइरावान्
Tamil scriptஅரவான்

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ഇരാവാൻ. അർജ്ജുനന്റെ നാലു പുത്രന്മാരിൽ ഒരുവൻ. അർജുനന്ന്, ഒരു നാഗസ്ത്രീയായ ഉലൂപിയിൽ പിറന്ന മകനാണ് ഇരാവാൻ. ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ. എങ്കിലും മഹാഭാരതത്തിൽ അത്രയൊന്നും തന്നെ പ്രാധാന്യം ഇരാവാനു കൊടുത്തിട്ടില്ല. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവാ ഭാഗത്തു നിന്ന് യുദ്ധം ചെയ്യുകയും എട്ടാം ദിവസം തന്റെ മായാ വിദ്യകൾ കൊണ്ട് കൗരവ ഭാഗത്തു കനത്ത നാശം വിതയ്ക്കുകയും ചെയ്തു. കൗരവ ഭാഗത്തു യുദ്ധം ചെയ്തിരുന്ന അലംബുഷൻ എന്ന മായാവിയായ രക്ഷസനും ഇരാവനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും അവസാനം ഇരാവാൻ വധിക്കപ്പെടുകയും ചെയ്തു..

"https://ml.wikipedia.org/w/index.php?title=ഇരാവാൻ&oldid=4069384" എന്ന താളിൽനിന്ന് ശേഖരിച്ചത്