Jump to content

വൈഷ്ണവയാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജസൂയത്തിനു തുല്യമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്ന യാഗമാണ്‌ വൈഷ്ണവയാഗം.

രാജസൂയം പോലെ നീണ്ടു നില്കുന്നതും , ദിഗ്വിജയം നടത്തി രാജാക്കളെയെല്ലാം ജയിച്ചു ധനം സംപാദിച്ചു നടത്തേണ്ടതുമാണ് ഈ യാഗം . രാജസൂയത്തിനു തുല്യമായ സങ്കീര്ണ്ണമായ ചടങ്ങുകളും ഇതിനുണ്ട് .

ദുര്യോധനന്റെ വൈഷ്ണവയാഗം

[തിരുത്തുക]

പാണ്ഡവരെ കാട്ടിലേക്കയച്ച ശേഷം ദുര്യോധനൻ രാജസൂയം നടത്താൻ തീരുമാനിക്കുന്നു . എന്നാൽ അഗ്രജനായ യുധിഷ്ഠിരൻ ജീവിച്ചിരിക്കെ ദുര്യോധനന് ഇത് നടത്താൻ വിധിയില്ലെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു . തുടർന്ന് നടന്ന ചർച്ചയിൽ , രാജസൂയത്തിനു തുല്യം ഫലം നല്കുന്നതും , ലോകത്തിൽ വിഷ്ണു മാത്രം അനുഷ്ഠിച്ചിട്ടുള്ളതുമായ മറ്റൊരു യാഗമുണ്ടെന്നും, അത് ദുര്യോധനന് നടത്താമെന്നും പണ്ഡിതന്മാരായ ഋഷിമാർ വിധിച്ചു . അതാണ്‌ വൈഷ്ണവയാഗം.

ഇതിന്റെ നടത്തിപ്പിനായി കർണ്ണൻ ദിഗ്വിജയം ചെയ്തു സകല രാജാക്കന്മാരെയും ജയിച്ചു . അത്തരത്തിൽ ദുര്യോധനൻ അതിശ്രേഷ്ഠ്ടമായ വൈഷ്ണവയാഗം അനുഷ്ട്ടിക്കുകയും , ദുഷ്ട്ടരാജാക്കന്മാർക്കിടയിൽ ഒന്നാമനായിത്തീരുകയും ചെയ്തു .

അവലംബം

[തിരുത്തുക]

ghoshayathra [1]

  1. [http://literature.syzygy.in/mahabharata/vana-parva/section-253-ghosha-yatra-parva Read vana parva - ghoshayathra upaparva 253 to 256].
"https://ml.wikipedia.org/w/index.php?title=വൈഷ്ണവയാഗം&oldid=2965229" എന്ന താളിൽനിന്ന് ശേഖരിച്ചത്