Jump to content

കുരുക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kurukshetra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുരുക്ഷേത്രം (കുരുക്ഷേത്ര)
നഗരം
Countryഇന്ത്യ
സംസ്ഥാനംഹരിയാന
ജില്ലകുരുക്ഷേത്ര ജില്ല
വിസ്തീർണ്ണം
 • ആകെ1,530 ച.കി.മീ.(590 ച മൈ)
ജനസംഖ്യ
 • ആകെ9,65,781
 • ജനസാന്ദ്രത630/ച.കി.മീ.(1,600/ച മൈ)
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
PIN
136118
Telephone code911744
വാഹന റെജിസ്ട്രേഷൻHR 07X XXXX
വെബ്സൈറ്റ്kurukshetra.nic.in
[1]

ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഒരു നഗരമാണ് കുരുക്ഷേത്രം. (കുരുക്ഷേത്ര; ഹിന്ദി: कुरुक्षेत्र). ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് കുരുക്ഷേത്രം. ധർമ്മക്ഷേത്രം എന്നും കുരുക്ഷേത്രം അറിയപ്പെടുന്നു. മഹാഭാരതത്തിൽ പരാമർശിക്കുന്ന കുരുക്ഷേത്രയുദ്ധം നടന്നതും ഭഗവാൻ ശ്രീ കൃഷ്ണൻ ഗീതോപദേശം അരുളിയതും ഇവിടെവെച്ചാണ്.[1]

പദോല്പത്തി

[തിരുത്തുക]

കുരുവംശത്തിലെ രാജാവും പാണ്ഡവരുടെയും കൗരവരുടേയും പൂർവ്വികനുമായ രാജ കുരുവിന്റെ നാമധേയത്തിൽ നിന്നാണ് കുരുക്ഷേത്ര എന്ന പദം ഉണ്ടായിരിക്കുന്നത്.

ചരിത്രം

[തിരുത്തുക]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഹരിയാനയുടെ വടക്കുഭാഗത്തായി 29° 57′ N നും 76° 50′ E-നും ഇടയിലായാണ് കുരുക്ഷേത്ര സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും 260മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. സമുദ്രസാമീപ്യം ഇല്ലാത്തതിനാലും ഭൂമിശാസ്ത്രപരമായ സ്ഥാനം മൂലവും അഞ്ച് ഋതുക്കളും ഇവിടെ അനുഭവപ്പെടുന്നു. വേനൽക്കാലം, മൺസൂൺ, ശരത്കാലം, ശൈത്യകാലം, വസന്തകാലം എന്നിവയാണ് ആ അഞ്ച് ഋതുക്കൾ. ജൂലൈയിൽ ആരംഭിക്കുന്ന മഴക്കാലം ആഗസ്ത് മാസം വരെ നീണ്ടുനിൽക്കുന്നു. അതിശൈത്യമാണ് ഇവിടെ അനുഭവപ്പെടാറുള്ളത് മഞ്ഞുകാലത്ത് ഇവിടുത്തെ താപനില 4° C വരെ താഴാറുണ്ട്. ഹിമാലയത്തിൽനിന്നുള്ള തണുത്ത കാറ്റും ശൈത്യത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. "കുരുക്ഷേത്രത്തിന്റെ ചരിത്രം". Archived from the original on 2012-03-11. Retrieved 2013-12-18.
  2. http://kurukshetra.nic.in/Profile/ProfileClimate.htm#top

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുരുക്ഷേത്രം&oldid=4017812" എന്ന താളിൽനിന്ന് ശേഖരിച്ചത്