Jump to content

മുതലാളി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുതലാളി
സംവിധാനംഎം.എ.വി. രാജേന്ദ്രൻ
നിർമ്മാണംഎസ്.എം. രാജു
രചനഎ.കെ. വെങ്കിട്ടരാമാനുജം
തിരക്കഥതിക്കുറിശ്ശി
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി
എസ്.പി. പിള്ള
ഷീല
ആറന്മുള പൊന്നമ്മ
സംഗീതംപുകഴേന്തി
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംഇ. അരുണാചലം
സ്റ്റുഡിയോരത്നാസ്റ്റുഡിയോ
വിതരണംഫിലിംകമ്പനി പ്രൈവറ്റ് ലിമിറ്റഡ്
റിലീസിങ് തീയതി30/04/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മുതലാളി. പെണ്ണരശ് എന്ന തമിഴ് സിനിമയുടെ മലയാളപ്പതിപ്പാണു മുതലാളി. തമിഴ് സംവിധാനം ചെയ്ത എം.എ. വി. രാജേന്ദ്രൻ തന്നെ മലയാളത്തിന്റെയും സംവിധായകൻ.[1] ബ്രദേഴ്സ് പിക്ചേഴ്സിനു വേണ്ടി എസ്.എം. രാജു നിർമിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം സേലം രത്നാസ്റ്റുഡിയോയിലാണ് നടന്നത്. കേരളത്തിലെ വിതരണാവകാശം ഈസ്റ്റിന്ത്യ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ്നായിരുന്നു. 1965 ഏപ്രിൽ 30-നു ചിത്രം പ്രദർശനം തുടങ്ങി.

കഥാസാരം

[തിരുത്തുക]

സരസ്വതിയമ്മയുടെ മകൻ വേണു കണ്ണാടി ഫാകടറിയുടെ ഉടമയാണ്. അഞ്ചുകൊല്ലം അമേരിക്കയിൽ ഉപരിപഠനത്തിനു പോയി മടങ്ങുമ്പോൾ ബോംബേയിൽ വച്ച് പരിചാരകൻ കേശവൻ തൊഴിലാളികളുടെ യാതനകളെക്കുറിച്ച് ബോധവാനാക്കുന്നു. വേണു വേലു എന്ന പേരു സ്വീകരിച്ച് സ്വന്തം ഫാക്റ്ററിയിൽ തൊഴിലാളിയായി ജോലി നേടി. മാനേജർ വിക്രമൻ നായർ ദുർമ്മോഹിയും ദുർവർത്തനുമാണെന്ന് മനസ്സിലാക്കി വേലു (വേണു). തന്റെ പ്രതിശൃത വധു മാലതിയെ അയാൾ പാട്ടിലാക്കിക്കഴിഞ്ഞു. വേലു രാമൻ നായരുടെ കൂടെയാണു താമസം. മകൾ ദേവകിയും ആ ഫാക്റ്റ്റി ജോലിക്കാരിയാണ്- വേലുവിന്റെ പ്രണയിനിയും. തൊഴിലാളികളുടെ യാതനകളുടെ നഗ്നരൂപം അനുഭവിച്ചു മനസ്സിലാക്കുന്നു. മുതലാളിയായി വേഷം തിരിച്ചെടുത്ത് മാനേജരുടെ വേലത്തരങ്ങൽ മനസ്സിലാക്കുന്നുമുണ്ട്. വേലുവിനെ കാണാതെ ഉഴന്ന ദേവകി വിക്രമൻ അവളെ പിരിച്ചയച്ചു കഴിഞ്ഞിരുന്നു- തിരുവനന്തപുരത്തു വച്ച് റിക്ഷാ വലിയ്ക്കുന്ന ജോലിക്കാരനായി മാറിയ, പണ്ട് വീട് ഉപേക്ഷിച്ചു പോയ സഹോദരനായ കേശവനെ കാണുന്നു. ബോംബേയിലെ ജോലി അയാൾ ഉപേക്ഷിച്ചിരുന്നു. അവിടെയെത്തിയ വേണു കേശവനെ തിരിച്ചറിഞ്ഞ് ദേവകിയേയും കണ്ടു മുട്ടുന്നു. സമർത്ഥനായ മാനേജർ ആൾമാറാട്ടം ആരോപിച്ച് വേണുവിനെ പോലീസിൽ ഏൽ‌പ്പിയ്ക്കുന്നു. സത്യമറിഞ്ഞ പോലീസ് വേണുവിനെ വെറുതേ വിടുന്നു. ദേവകിയുമായുള്ള വിവാഹം താമസിയാതെ നടക്കുന്നു.[2]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • കഥ - എ കെ വെങ്കടരാമാനുജം
  • തിരക്കഥ - തിക്കുറിശ്ശി സുകുമാരൻ നായർ
  • സംഭാഷണം - തിക്കുറിശ്ശി സുകുമാരൻ നായർ
  • സംവിധാനം - എം എ വി രാജേന്ദ്രൻ
  • നിർമ്മാണം - എസ് എം രാജു
  • ഛായാഗ്രഹണം - കെ രാമചന്ദ്രൻ
  • ചിത്രസംയോജനം - ഇ. അരുണാചലം
  • കലാസംവിധാനം - ഡൊമിനിക് സുന്ദരം
  • നിശ്ചലഛായാഗ്രഹണം - വി എ ജോൺ
  • ഗാനരചന - പി ഭാസ്കരൻ
  • സംഗീതം - പുകഴേന്തി

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുതലാളി_(ചലച്ചിത്രം)&oldid=2872485" എന്ന താളിൽനിന്ന് ശേഖരിച്ചത്