അനാർക്കലി
Jump to navigation
Jump to search
മുഗൾ രാജകുമാരനായിരുന്ന സലിം (ജഹാംഗീർ) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത പേർഷ്യൻ നർത്തകിയാണ് അനാർക്കലി. ഇവരുടെ ദുരന്ത പ്രേമകഥയെ ആസ്പദമാക്കി പല ഭാഷകളിലും, നാടകങ്ങളും കാവ്യങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്.
അനാർക്കലിയുടേതെന്ന് കരുതപ്പെടുന്ന ശവകുടീരം ലാഹോറിൽ നിലനിൽക്കുന്നുണ്ട്.
ജീവിതം[തിരുത്തുക]
സലിം അനാർക്കലിയിൽ അനുരക്തനായതറിഞ്ഞ് ചക്രവർത്തി കോപാകുലനായി. സലിമിൽ നിന്നകന്നില്ലെങ്കിൽ മരണശിക്ഷ നൽകുമെന്ന അക്ബറുടെ ഭീഷണിക്കു മുന്നിലും അവൾ കുലുങ്ങിയില്ല. ചക്രവർത്തി അവളെ ജീവനോടെ തുറുങ്കിലടച്ച് കല്ലുപടുത്തു. സലിം രക്ഷിക്കാനെത്തിയപ്പോഴേക്കും അവൾ മരിച്ചുകഴിഞ്ഞിരുന്നു. നാദിറ എന്നും ഷറഫ്-ഉൻ-നിസ്സ എന്നും അനാർക്കലിക്ക് പേരുണ്ടായിരുന്നു. മാതളനാരകമൊട്ട് എന്നാണ് അനാർക്കലി എന്ന വാക്കിന് അർഥം.