അനാർക്കലിയുടെ ശവകുടീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tomb of Anarkali
مقبرہ انارکلی
Tomb of Anarkali
സ്ഥാനം Lahore, Punjab

പാകിസ്താൻ Pakistan

തരം Mausoleum
നിർമ്മിതി brick
പൂർത്തിയായത് 1599 C.E., or 1615 C.E.
സമർപ്പിച്ചിരിക്കുന്നത്  Either Sahib-i-Jamal Begum, or Anarkali
Coordinates 31°34′43″N 74°21′50″E / 31.57861°N 74.36389°E / 31.57861; 74.36389Coordinates: 31°34′43″N 74°21′50″E / 31.57861°N 74.36389°E / 31.57861; 74.36389

പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന മുഗൾ കാലത്തെ ചരിത്രസ്മാരകമാണ് അനാർക്കലിയുടെ ശവകുടീരം. പഞ്ചാബ് ആക്കൈവ്സിന്റെ കാര്യാലയം ഇവിടെ പ്രവത്തിക്കുന്നു. ഈ ശവകുടീരം നിലനിൽക്കുന്ന പ്രദേശത്തിന്റെ പേരും അനാർക്കലി എന്നാണ്. പ്രേമഭാജനമായ അനാർക്കലിക്കായി 1599-ലാണ് മുഗൾ ചക്രവർത്തി ജഹാംഗീർ അഷ്ടഭുജാകൃതിയിലുള്ള ഈ ശവകുടീരം പണിതത് എന്നാണ് കരുതപ്പെടുന്നത്. അനാർക്കലിയുടെ ശരീരാവശിഷ്ടങ്ങൾ ഇതിൽ അടക്കം ചെയ്തതായും കരുതപ്പെടുന്നു.

ഈ ശവകുടീരം അനാർക്കലിയുടേതാണെന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ഈ ശവകുടീരം അവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. 1611-ൽ ഇവിടം സന്ദർശിച്ച ഒരു ഇംഗ്ലീഷ് വ്യാപാരി ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.[1]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ശവകുടീരം, രഞ്ജിത് സിങ്ങിന്റെ കീഴിലെ വിദേശപടയാളിയായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറയുടെ ഭാര്യയുടെ വസതിയായായിരുന്നു.[2] വെഞ്ചുറയുടെ വസതിയായിരുന്ന വെഞ്ചുറ ഹൗസ് ഇതിന്റെ തൊട്ടടുത്താണ്. ബ്രിട്ടീഷ് അധീനകാലത്ത് (1846-നു ശേഷം) ഈ പ്രദേശം റെസിഡന്റിന്റെ ഗുമസ്തന്മാരുടെ കാര്യാലയവും താമസസ്ഥലവുമായി മാറിയിരുന്നു. അക്കാലത്ത് ഈ ശവകുടീരം സിവിൽലൈൻസ് എന്നറിയപ്പെട്ട ആ മേഖലയിലെ പള്ളിയാക്കി മാറ്റിയിരുന്നു. 1891-ൽ പഞ്ചാബ് ആർക്കൈവ്സിന്റെ കാര്യാലയമാക്കി. ഇന്നും ഈ നിലയിൽ തുടരുന്നു. ഈ ശവകുടീരത്തിന്റെ മദ്ധ്യഭാഗത്തായിരുന്ന ശവക്കല്ലറ, പിൽക്കാലത്ത് മാറ്റിസ്ഥാപിച്ചിരുന്നു.[1]

കാലങ്ങളായി ചരിത്രകാരൻമാർ നശിപ്പിക്കപ്പെട്ടു എന്നു തീർച്ചയാക്കിയിരുന്ന, ദില്ലിയിലെ ബ്രിട്ടീഷ് റെസിഡെൻസിയിലെ 1857-ലെ ലഹളക്കുമുമ്പുള്ള രേഖകൾ ഇവിടത്തെ പുരാവസ്തുശേഖരത്തിലുണ്ട്. മുഗൾ സഭയെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികൾ ചർച്ചചെയ്യുന്ന റെസിഡന്റും കൽക്കത്തയിലെ മേലധികാരികളും തമ്മിലുള്ള എഴുത്തുകുത്തുകൾ, ചാരൻമാരുടെ സന്ദേശങ്ങൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. 1857-ലെ ലഹളയെക്കുറിച്ച് ലാഹോറിലെ ബ്രിട്ടീഷുദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് മേയ് 11-ന് ഡെൽഹിയിൽനിന്ന് അയച്ച രണ്ട് കമ്പിസന്ദേശങ്ങൾ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതനുസരിച്ചാണ് ശിപായികളെ നിരായുധീകരിക്കാനും കലാപം പഞ്ചാബിലേക്ക് പടരാതെ നോക്കാനും ലാഹോറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് സാധിച്ചത്.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil) ഗൂഗിൾ ബുക്സ് കണ്ണി