ജഹാംഗീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജഹാംഗീർ
മുഗൾ ചക്രവർത്തി
ജഹാംഗീർ
ഭരണകാലം1605 - 1627
പൂർണ്ണനാമംനൂറുദ്ദീൻ സലീം ജഹാംഗീർ
അടക്കം ചെയ്തത്Tomb of Jahangir
മുൻ‌ഗാമിഅക്ബർ
പിൻ‌ഗാമിഷാ ജഹാൻ
ഭാര്യമാർ
അനന്തരവകാശികൾNisar Begum, Khurasw, Parwez, Bahar Banu Begum, Shah Jahan, Shahryar, Jahandar
രാജവംശംMugal
പിതാവ്അക്ബർ
മാതാവ്മറിയം സമാനി (ജോധാബായ്)[1]

മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയാണ്‌ ജഹാംഗീർ (പൂർണ്ണനാമം:നൂറുദ്ദീൻ സലീം ജഹാംഗീർ) (1569 ഓഗസ്റ്റ് 31 – 1627 ഒക്ടോബർ 28). 1605 മുതൽ തന്റെ മരണം വരെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ലോകജേതാവ് എന്നാണ്‌ ജഹാംഗീർ എന്ന പേരിന്റെ അർത്ഥം.

പിതാവായ അക്ബറിന്റെ മരണശേഷമാണ് സലീം, ജഹാംഗീർ എന്ന പേരിൽ ചക്രവർത്തിപദത്തിലെത്തിയത്. 1600-ആമാണ്ടിൽ അക്ബർക്കെതിരെ അട്ടിമറിക്ക് ശ്രമിച്ചിരുന്ന സലീമിനെ പിൻ‌ഗാമിയാക്കുന്നതിനോട് അക്ബർക്ക് താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും അക്ബറുടെ മരണത്തിന് 8 ദിവസങ്ങൾക്കു ശേഷം, 1605 നവംബർ 3-ന് സലീം ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.

അക്ബർ ആരംഭിച്ച സൈനികനീക്കങ്ങൾ ജഹാംഗീറും തുടർന്നു. ജഹാംഗീറിന്റെ കാലത്ത് മേവാഡിലെ സിസോദിയ രാജാവ് അമർസിങ് മുഗളരുടെ മേൽകോയ്മ അംഗീകരിച്ചു. സിഖുകാർ, അഹോമുകൾ, അഹ്മദ്നഗർ എന്നിവക്കെതിരെ ജഹാംഗീർ നടത്തിയ ആക്രമണങ്ങൾ അത്ര വിജയം വരിച്ചില്ല[2].

ഗവേഷകൻ[തിരുത്തുക]

ജഹാംഗീർ പക്ഷി നിരീക്ഷകനും ശാസ്ത്രഗവേഷകനുമായിരുന്നു. തുസ്കി ജഹാംഗീരി (ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ) എന്ന ലേഖനത്തിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, വാൽനക്ഷത്രത്തിന്റെ വാലിന്റെ നീളത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Fatehpur Sikri. Columbia University.
  2. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724
  3. ഭാരതീയ ശാസ്ത്രസംഭാവനകൾ, സ്വദേശിശാസ്ത്രപസ്ഥാനം"https://ml.wikipedia.org/w/index.php?title=ജഹാംഗീർ&oldid=3416038" എന്ന താളിൽനിന്ന് ശേഖരിച്ചത്