സേതുബന്ധനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സേതുബന്ധനം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംആർ സോമനാഥൻ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾPrem Nazir
Sukumari
Jayabharathi
Adoor Bhasi
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംജെ ജി വിജയൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസൂര്യ പിക്ചേഴ്സ്
വിതരണംസൂര്യ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 19 ഏപ്രിൽ 1974 (1974-04-19)
രാജ്യംഭാരതം
ഭാഷമലയാളം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സേതുബന്ധനം. ആർ. സോമനാഥൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, സുകുമാരി, ജയഭാരതി, അടൂർ ഭാസി, ബേബി സുമതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3] ഡിസ്നിയുടെ ദ പേരൻറ് ട്രാപ്പ് (1961)[4] എന്ന ഇംഗ്ലീഷ് സിനിമയെ അവലംബമാക്കി നിർമ്മിക്കപ്പെട്ട കുഴന്തയും ദൈവവും എന്ന തമിഴ് ചിത്രത്തിൻറെ പുനർനിർമ്മാണമായിരുന്നു മലയാളത്തിലേത്. യഥാർത്ഥത്തിൽ ലോട്ടി ആൻ ലിസ (1949) എന്ന ജർമ്മൻ നോവലിന്റ ചലച്ചിത്രാവിഷ്കാരമായി 1953 ൽ പുറത്തിറങ്ങിയ കോമഡി ചിത്രമായ "ട്വൈസ് അപ്പൺ എ ടൈം" എന്ന ചിത്രത്തിന്റെ റിമേക്കായിരുന്നു പേരൻറ് ട്രാപ്പ്. മലയാളത്തിനുമുമ്പ് ഈ ചിത്രം തെലുങ്കിൽ 'ലത മനസുലു' എന്ന പേരിൽ പുനർനിർമ്മിക്കപ്പെടുകയും വലിയ തോതിൽ ജനസമ്മതി നേടുകയും ചെയ്തിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച വരികൾക്ക് ജി. ദേവരാജൻ ഈണം പകർന്നു.

No. Song Singers Lyrics Length (m:ss)
1 കസ്തൂരി ഗന്ധികൾ (ഓം നമോ നാരായണായ) K. J. Yesudas, P. Madhuri, Ayiroor Sadasivan ശ്രീകുമാരൻ തമ്പി
2 മഞ്ഞക്കിളീ സ്വർ‌ണ്ണക്കിളീ Latha Raju ശ്രീകുമാരൻ തമ്പി
3 മുൻകോപക്കാരീ K. J. Yesudas ശ്രീകുമാരൻ തമ്പി
4 പല്ലവി പാടി നിൻ ഹൃദയം K. J. Yesudas, P. Madhuri ശ്രീകുമാരൻ തമ്പി
5 പിടക്കോഴി കൂവുന്ന നൂറ്റാണ്ട് K. J. Yesudas, Chorus ശ്രീകുമാരൻ തമ്പി
6 പിഞ്ചുഹൃദയം ദേവാലയം P. Madhuri, Chorus ശ്രീകുമാരൻ തമ്പി
7 പിഞ്ചുഹൃദയം ദേവാലയം Latha Raju ശ്രീകുമാരൻ തമ്പി

References[തിരുത്തുക]

  1. "Sethubandhanam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  2. "Sethubandhanam". malayalasangeetham.info. ശേഖരിച്ചത് 2014-10-15.
  3. "Sethu Bandhanam". spicyonion.com. ശേഖരിച്ചത് 2014-10-15.
  4. Randor Guy (2011-07-30). "Kuzhandaiyum Deivamum 1965". The Hindu. ശേഖരിച്ചത് 2014-03-03.

External links[തിരുത്തുക]

https://www.youtube.com/watch?v=hCs6lz9OxKQ sethubhandhanam] 1974 malayalam

"https://ml.wikipedia.org/w/index.php?title=സേതുബന്ധനം_(ചലച്ചിത്രം)&oldid=3312179" എന്ന താളിൽനിന്ന് ശേഖരിച്ചത്