വാൾട്ട് ഡിസ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൾട്ട് ഡിസ്നി
Walt Disney
Walt Disney 1946.JPG
ഡിസ്നി 1946ൽ
ജനനം വാൾട്ടർ ഏലിയാസ് ഡിസ്നി
1901 ഡിസംബർ 5(1901-12-05)
ഷിക്കാഗോ, ഇല്ലിനോയി, യു.എസ്.
മരണം 1966 ഡിസംബർ 15(1966-12-15) (പ്രായം 65)
ബർബാങ്ക്, കാലിഫോർണിയ, യു.എസ്.
തൊഴിൽ
  • സ്വയംസംരഭകൻ
  • അനിമേറ്റർ
  • voice actor
  • ഫിലിം നിർമ്മാതാവ്
ബോർഡ് അംഗം ദി വാൾട്ട് ഡിസ്നി കമ്പനി (1923–1966)
ബന്ധുക്കൾ ഡിസ്നി കുടുംബം കാണുക
പുരസ്കാര(ങ്ങൾ)
ഒപ്പ്
Walt Disney 1942 signature.svg

ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സം‌വിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും, സംരംഭകനുമായിരുന്നു വാൾട്ടർ എലിയാസ് ഡിസ്നി. ഇരുപതാം നൂറ്റാണ്ടിലെ വിനോദ മേഖലയിൽ ഏറ്റവും സ്വാധീനം ചെലുത്തിയതും നവീനത വരുത്തിയതുമായ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. വാൾട്ട് ഡിസ്നി പ്രോഡക്ഷൻസിന്റെ സഹ-സ്ഥാപകൻ (സഹോദരൻ റോയ്. ഒ. ഡിസ്നിക്കൊപ്പം) എന്ന നിലയിൽ ഇദ്ദേഹം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചലച്ചിത്ര നിർമാതാക്കളിൽ ഒരാളായിമാറി. ഇദ്ദേഹം സഹോദരനൊപ്പം സ്ഥാപിച്ച ദ വാൾട്ട് ഡിസ്നി കമ്പനിയുടെ ഇപ്പോഴത്തെ വാർഷിക വരുമാനം 3500 കോടി യു.എസ് ഡോളറാണ്.

ചലച്ചിത്ര നിർമാതാവ് എന്ന നിലയിലാണ് ഇദ്ദേഹം ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. അനിമേഷൻ മേഖലയിലും തീം പാർക്ക് ഘടനയിലും ഇദ്ദേഹം പല പുതുമകൾ വരുത്തി. അമ്പത്തൊമ്പത് തവണ അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം ഇരുപത്താറ് ഓസ്കർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏറ്റവും ഓസ്കാർ നാമനിർദ്ദേശങ്ങളും പുരസ്കാരങ്ങളും നേടിയ വ്യക്തി എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ഏഴ് എമ്മി അവാർഡുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഡിസ്നിയും സഹപ്രവർത്തകരും ചേർന്നാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാൽപനിക കഥാപാത്രങ്ങളിൽ പലതിനേയും സൃഷ്ടിച്ചത്. ഡിസ്നിനിയുടെ മുഖമുദ്ര എന്നറിയപ്പെടുന്ന മിക്കി മൗസും ഇതിൽ ഉൾപ്പെടുന്നു.

1966 ഡിസംബർ 15ന് ശ്വാസകോശാർബുദം മൂലം ഡിസ്നി അന്തരിച്ചു.

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Preceded by
ഇല്ല
മിക്കി മൗസിന്റെ ശബ്ദം
1928–1947; 1955–1959
Succeeded by
ജെയിംസ് മക്‌ഡോണൾഡ്
"https://ml.wikipedia.org/w/index.php?title=വാൾട്ട്_ഡിസ്നി&oldid=2693845" എന്ന താളിൽനിന്നു ശേഖരിച്ചത്