Jump to content

ഡയാന റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diana Ross എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Diana Ross
Diana Ross performing at the 2008 Nobel Peace Prize concert in Oslo
ജനനം
Diane Ernestine Earle Ross

(1944-03-26) മാർച്ച് 26, 1944  (80 വയസ്സ്)
തൊഴിൽSinger, actress, record producer
സജീവ കാലം1959–present
ജീവിതപങ്കാളി(കൾ)
Robert Silberstein
(m. 1971⁠–⁠1977)

(m. 1986⁠–⁠2000)
മാതാപിതാക്ക(ൾ)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾLu Pine, Motown, RCA, EMI

ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, നടിയുമാണ് ഡയാന ഏർണെസ്റൈറൻ ഏർലെ റോസ് (മാർച്ച് 26, 1944 ജനനം). അമേരിക്കയിലെ ഡിട്രോയിറ്റിൽ ജനിച്ചു വളർന്ന ഇവർ ദ സുപ്രീംസ് എന്ന സംഗീത സംഘത്തിന്റെ സ്ഥാപക അംഗം നിലയിലും പ്രധാന ഗായിക എന്ന നിലയിലുമാണ് പ്രശസ്തിയിലെത്തിയത്. ലോകത്തെ എക്കാലത്തെയും മികച്ച സ്ത്രീ ബാൻഡുകളിൽ ഒന്നായിരുന്ന സുപ്രീംസ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ബാൻഡുകളിൽ ഒന്നാണ്.[1]

സുപ്രീംസ് ബാൻഡിൽ നിന്നും മാറിയതിനു ശേഷം സ്വന്തമായി പാടാൻ തുടങ്ങിയ ഇവർ തന്റെ സംഗീത ജീവിതത്തിൽ ആകെ 14 കോടിയിലധികം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. അഭിനയിത്തിലും തിളങ്ങിയിട്ടുള്ള ഇവർക്ക് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഒരു ഓസ്കാർ നാമ നിർദ്ദേശവും ലഭിച്ചിട്ടുണ്ട്.

ബിൽബോർഡ് മാഗസിൻ "ഫിമെയ്ൽ ഏന്റർറ്റൈനർ ഒഫ്‌ ദ സെഞ്ചറി" എന്ന ബഹുമതി നൽകിയിട്ടുള്ള ഇവരെ ഗിന്നസ് ബുക്ക് ഏറ്റവും കൂടുതൽ വിജയിച്ച സംഗീതജ്ഞയായി തിരഞ്ഞെടുത്തു. അമേരിക്കയിലും ബ്രിട്ടനിലുമായി 70 ഹിറ്റ് ഗാനങ്ങൾ സ്വന്തമായും സുപ്രീംസ് നോടുകൂടെയുമായി ഉള്ള ഇവരെ സുപ്രീംസിലെ അംഗം എന്ന നിലയിൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിൽ ചേർത്തിട്ടുണ്ട്. 12 തവണ ഗ്രാമി പുരസ്കാരത്തിനു നിർദ്ദേശിക്കപ്പെട്ട ഇവരെ 2012-ൽ ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.[2]

അവലംബങ്ങൾ

[തിരുത്തുക]
  1. "Top 10 Girl Groups of All Time : page 1". Billboard.com.
  2. "Diana Ross". GRAMMY.com (in ഇംഗ്ലീഷ്). 2014-03-17. Retrieved 2019-01-31.
"https://ml.wikipedia.org/w/index.php?title=ഡയാന_റോസ്&oldid=4099797" എന്ന താളിൽനിന്ന് ശേഖരിച്ചത്