ലില്ലിയൻ ഗിഷ്
ലില്ലിയൻ ഗിഷ് | |
|---|---|
ലിലിയൻ ഗിഷ്, 1921 | |
| ജനനം | ലിലിയൻ ഡയാന ഗിഷ് ഒക്ടോബർ 14, 1893 സ്പ്രിംഗ്ഫീൽഡ്, ഒഹായോ, യു.എസ്. |
| മരണം | ഫെബ്രുവരി 27, 1993 (99 വയസ്സ്) ന്യൂയോർക്ക്, ന്യൂയോർക്ക്, യു.എസ്. |
| മരണകാരണം | ഹൃദയസ്തംഭനം |
| തൊഴിൽ | നടി |
| സജീവ കാലം | 1902–1987 |
| ബന്ധുക്കൾ | ഡൊറോത്തി ഗിഷ് (അനുജത്തി) |
| വെബ്സൈറ്റ് | www |
നിശബ്ദ സിനിമകളുടെ കാലഘട്ടത്തിലെ ഒരു അമേരിക്കൻ ചലചിത്രനടിയും നാടകനടിയുമായിരുന്നു ലില്ലിയൻ ഡയാന ഗിഷ്[1][2] ഒരു സംവിധായകയും എഴുത്തുകാരിയുമായിരുന്നു. 1912-ൽ നിശ്ശബ്ദസിനിമകളുടെ കാലം മുതൽ 1987-വരെ 75 വർഷത്തോളം സിനിമാരംഗത്ത് സജീവമായിരുന്ന അവരുടെ സിനിമാ ജീവിതം 1987 വരെ നീണ്ടുനിന്നു. 1927-ൽ വാനിറ്റി ഫെയർ അമേരിക്കൻ സിനിമയുടെ പ്രഥമ വനിത (First Lady of American Cinema) എന്നു വിശേഷിപ്പിച്ച ലില്ലിയൻ ഗിഷ് സിനിമാരംഗത്തെ അടിസ്ഥാന ആശയങ്ങൾ ആവിഷ്കരിച്ചു.[3] 1999-ൽ, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഗിഷിനെ ക്ലാസിക്കൽ ഹോളിവുഡ് സിനിമയിലെ 17-ാമത്തെ ഏറ്റവും മികച്ച വനിതാ സിനിമാ താരമായി റാങ്ക് ചെയ്തു.[4]
ബാല്യകാലത്ത് സഹോദരിയോടൊപ്പം നാടകങ്ങളിൽ അഭിനയിച്ച് 1912 മുതൽ 1920 വരെ ഒരു പ്രമുഖ ചലച്ചിത്ര താരമായിരുന്ന ഗിഷ്, പ്രത്യേകിച്ച് സംവിധായകൻ ഡി. ഡബ്ല്യു. ഗ്രിഫിത്തിന്റെ സിനിമകളുമായി ബന്ധപ്പെട്ടിരുന്നു. നിശബ്ദ കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഗ്രിഫിത്തിന്റെ ദി ബർത്ത് ഓഫ് എ നേഷൻ (1915) എന്ന ചിത്രത്തിലെ അവരുടെ പ്രധാന വേഷവും ഇതിൽ ഉൾപ്പെടുന്നു. നിശബ്ദ കാലഘട്ടത്തിലെ അവരുടെ മറ്റ് പ്രധാന ചിത്രങ്ങളും പ്രകടനങ്ങളും ഇന്റോളറൻസ് (1916), ബ്രോക്കൺ ബ്ലോസംസ് (1919), വേ ഡൗൺ ഈസ്റ്റ് (1920), ഓർഫൻസ് ഓഫ് ദി സ്റ്റോം (1921), ലാ ബോഹെം (1926), ദി വിൻഡ് (1928) എന്നിവയാണ്.
ശബ്ദ ചിത്രങ്ങളുടെ ആരംഭകാലത്ത്, അവർ നാടക വേദിയിലേക്ക് തിരിച്ചുവരികയും ഇടയ്ക്കിടെ മാത്രം സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു, വെസ്റ്റേൺ സിനിമ, ഡ്യുവൽ ഇൻ ദി സൺ (1946), ത്രില്ലർ സിനിമ ദി നൈറ്റ് ഓഫ് ദി ഹണ്ടർ (1955) എന്നിവയിലെ വേഷങ്ങൾ അവർ ചെയ്തു. ഡ്യുവൽ ഇൻ ദി സൺ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. പോർട്രെയിറ്റ് ഓഫ് ജെന്നി (1948), എ വെഡ്ഡിംഗ് (1978), സ്വീറ്റ് ലിബർട്ടി (1986) എന്നീ ചിത്രങ്ങളിലും ഗിഷ് സഹനടിയുടെ വേഷങ്ങൾ ചെയ്തു.
1950 കളുടെ തുടക്കം മുതൽ 1980 കൾ വരെ അവർ ഗണ്യമായ ടെലിവിഷൻ വേഷങ്ങളും ചെയ്തു, 1987 ൽ പുറത്തിറങ്ങിയ ദി വെയിൽസ് ഓഫ് ഓഗസ്റ്റ് എന്ന സിനിമയിൽ ബെറ്റ് ഡേവിസിനും വിൻസെന്റ് പ്രൈസിനുമൊപ്പം അഭിനയിച്ചതിന് ശേഷം അഭിനയരംഗത്തുനിന്ന് വിരമിച്ചു. പിന്നീടുള്ള വർഷങ്ങളിൽ, ഗിഷ് നിശബ്ദ സിനിമയുടെ വിലമതിക്കൽ, സംരക്ഷണം എന്നിവയ്ക്കു വേണ്ടി സമർപ്പിതയായ ഒരു വക്താവായി മാറി. ചലച്ചിത്ര പ്രവർത്തനങ്ങളിലൂടെ കൂടുതൽ അറിയപ്പെടുന്നെങ്കിലും, അവർ നാടകവേദികളിലും പ്രകടനം കാഴ്ചവയ്ക്കുകയും 1972 ൽ അമേരിക്കൻ തിയേറ്റർ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുകയും ചെയ്തു.[5] 1971-ൽ, അവരുടെ അഭിനയരംഗത്തെ നേട്ടങ്ങൾക്ക് അക്കാദമി ഓണററി അവാർഡ് ലഭിച്ചു. 1982-ൽ പെർഫോമിംഗ് ആർട്‌സിലൂടെ അമേരിക്കൻ സംസ്കാരത്തിന് നൽകിയ സംഭാവനകൾക്ക് കെന്നഡി സെന്റർ ഓണർ ലഭിച്ചു.
ആദ്യകാല ജീവിതം
[തിരുത്തുക]
ഒഹയോ സംസ്ഥാനത്തിലെ സ്പ്രിങ്‌ഫീൽഡിൽ Mary Robinson McConnell (1875–1948) ജെയിംസ് ലെ ഗിഷ് (1872–1912) എന്നിവരുടെ പുത്രിയായി ജനിച്ചു.[7] ഇളായ സഹോദരി ഡോറൊത്തിയും പ്രശസ്ത ചലച്ചിത്ര താരമായിരുന്നു.
അമ്മ എപ്പിസ്കോപ്പാലിയനും അച്ഛൻ ജർമ്മൻ ലൂഥറൻ വംശജനുമായിരുന്നു. ഗിഷിന്റെ ആദ്യ തലമുറകൾ ഡങ്കാർഡ് മന്ത്രിമാരായിരുന്നു. ഗിഷിന്റെ പിതാവ് മദ്യപാനിയായിരുന്നു. കുടുംബം പിന്തുണയ്‌ക്കാനായി ഗിഷിന്റെ അമ്മ അഭിനയം ഏറ്റെടുക്കുകയും കുടുംബം ഇല്ലിനോയിയിലെ ഈസ്റ്റ് സെന്റ് ലൂയിസിലേക്ക് താമസം മാറ്റി, അവിടെ ലില്ലിയന്റെ അമ്മായിയും അമ്മാവനും ആയ ഹെൻറിയും റോസ് മക്കോണലും താമസിച്ചിരുന്നു. അവരുടെ അമ്മ മജസ്റ്റിക് കാൻഡി കിച്ചൻ തുറക്കുകയും പെൺകുട്ടികൾ പോപ്പ്കോണും മിഠായിയും തൊട്ടടുത്തുള്ള പഴയ മജസ്റ്റിക് തിയേറ്ററിന്റെ രക്ഷാധികാരികൾക്ക് വിൽക്കാൻ സഹായിച്ചിരുന്നു. പെൺകുട്ടികൾ സെന്റ് ഹെൻറി സ്കൂളിൽ ചേരുകയും അവിടെ അവർ സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചു.
1910-ൽ പെൺകുട്ടികൾ അമ്മായി എമിലിക്കൊപ്പം ഒഹായോയിലെ മാസിലോണിൽ താമസിക്കുകയായിരുന്നു. അവരുടെ പിതാവ് ജെയിംസ് ഒക്ലഹോമയിൽ ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചപ്പോൾ. പതിനേഴുവയസ്സുള്ള ലിലിയൻ ഒക്ലഹോമയിലെ ഷാവ്നിയിലേക്ക് പോയി, അവിടെ ജയിംസിന്റെ സഹോദരൻ ആൽഫ്രഡ് ഗ്രാന്റ് ഗിഷും ഭാര്യ മൗഡും താമസിച്ചിരുന്നു. അപ്പോഴേക്കും അവളുടെ പിതാവ് ബുദ്ധിഭ്രമത്തിന് നോർമനിലെ ഒക്ലഹോമ ഹോസ്പിറ്റലിൽ ആയിരുന്നു. ഷാവ്നിയിലേക്ക് 35 മൈൽ യാത്ര ചെയ്യുകയും ഇരുവരും വീണ്ടും പരിചയപ്പെടുകയും ചെയ്തു. അമ്മായിയോടും അമ്മാവനോടും ഒപ്പം താമസിച്ച് അവിടെയുള്ള ഷാവ്നി ഹൈസ്കൂളിൽ ചേർന്നു. അവളുടെ പിതാവ് 1912-ൽ ഒക്ലഹോമയിലെ നോർമനിൽ വച്ച് മരിച്ചു. പക്ഷേ ഏതാനും മാസങ്ങൾക്ക് മുമ്പ് അവൾ ഒഹായോയിലേക്ക് മടങ്ങിയിരുന്നു.
മിഠായി കടയുടെ തൊട്ടടുത്തുള്ള തിയേറ്റർ കത്തിയപ്പോൾ, കുടുംബം ന്യൂയോർക്കിലേക്ക് മാറി. അവിടെ പെൺകുട്ടികൾ അടുത്തുള്ള അയൽവാസിയായ ഗ്ലാഡിസ് സ്മിത്തുമായി നല്ല സുഹൃത്തുക്കളായി. ബാലതാരമായിരുന്നു ഗ്ലാഡിസ്, സംവിധായകൻ ഡി. ഡബ്ല്യു. ഗ്രിഫിത്തിന്റെ ചിത്രങ്ങളിൽ അഭിനയിക്കുകയും പിന്നീട് മേരി പിക്ക്ഫോർഡ് എന്ന സ്റ്റേജ് നാമം സ്വീകരിക്കുകയും ചെയ്തു.[8] ലിലിയനും ഡൊറോത്തിയും പ്രായപൂർത്തിയായപ്പോൾ അവർ തിയേറ്ററിൽ ചേർന്നു. പലപ്പോഴും വ്യത്യസ്ത നിർമ്മാണങ്ങൾക്കുവേണ്ടി വെവ്വേറെ യാത്ര ചെയ്തു. മോഡലിംഗ് ജോലികളും അവർ സ്വീകരിച്ചു. ശബ്ദ പാഠങ്ങൾക്ക് പകരമായി ലില്ലിയൻ ആർട്ടിസ്റ്റ് വിക്ടർ മൗറലിന് വേണ്ടി അഭിനയിച്ചിരുന്നു. [9]
1912-ൽ അവരുടെ സുഹൃത്ത് മേരി പിക്ക്ഫോർഡ് സഹോദരിമാരെ ഗ്രിഫിത്തിന് പരിചയപ്പെടുത്തുകയും ബയോഗ്രഫ് സ്റ്റുഡിയോയുമായി കരാർ നേടാൻ സഹായിക്കുകയും ചെയ്തു. ലില്ലിയൻ ഗിഷ് താമസിയാതെ അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറി. തനിക്ക് 16 വയസാണെന്ന് കാസ്റ്റിംഗ് ഡയറക്ടർമാരോട് അന്ന് 19 വയസ്സുള്ള ഗിഷ് പറഞ്ഞിരുന്നു.[10]
കരിയർ
[തിരുത്തുക]ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലം
[തിരുത്തുക]1902-ൽ ഒഹായോയിലെ റൈസിംഗ്‌സണിലുള്ള ലിറ്റിൽ റെഡ് സ്‌കൂൾ ഹൗസിലാണ് ഗിഷ് അരങ്ങേറ്റം കുറിച്ചത്. 1903 മുതൽ 1904 വരെ, ലില്ലിയൻ അമ്മയോടും ഡൊറോത്തിയോടും ഹെർ ഫസ്റ്റ് ഫാൾസിൽ പ്രവർത്തിച്ചു. അടുത്ത വർഷം, ന്യൂയോർക്ക് സിറ്റിയിൽ സാറാ ബെർണാർഡിന്റെ നിർമ്മാണ യൂണീറ്റിൽ നൃത്തം ചെയ്തു.
ഫിലിം സ്റ്റാർഡം ബയോഗ്രഫ് സ്റ്റുഡിയോയിൽ (1912-1925)
[തിരുത്തുക]10 വർഷത്തെ വേദിയിൽ അഭിനയിച്ച ശേഷം ഗ്രിഫിത്തിന്റെ ഹ്രസ്വ ചിത്രമായ ആൻ അൺസീൻ എനിമി (1912) എന്ന ചിത്രത്തിലൂടെ ഡൊറോത്തിയോടൊപ്പം നായികയായി അരങ്ങേറ്റം കുറിച്ചു.
മരണം
[തിരുത്തുക]1993 ഫെബ്രുവരി 27-ന് 99-ാം വയസ്സിൽ ഗിഷ് ഹൃദയാഘാതം മൂലം മരിച്ചു.[11] ന്യൂയോർക്ക് നഗരത്തിലെ സെന്റ് ബർത്തലോമിയോസ് എപ്പിസ്കോപ്പൽ പള്ളിയിൽ അവരുടെ മൃതദേഹം ദഹിപ്പിക്കുകയും ചിതാഭസ്മം സഹോദരി ഡൊറോത്തിയുടെ ചിതാഭസ്മത്തിനടുത്തായി സംസ്കരിക്കുകയും ചെയ്തു.[12] നിരവധി ദശലക്ഷം ഡോളർ വിലയുണ്ടായിരുന്ന അവരുടെ എസ്റ്റേറ്റിന്റെ ഭൂരിഭാഗവും ഡൊറോത്തി ആൻഡ് ലിലിയൻ ഗിഷ് പ്രൈസ് ട്രസ്റ്റിന്റെ രൂപീകരണത്തിനായി ചെലവഴിച്ചു.
അവലംബം
[തിരുത്തുക]- ↑ Although there are unsupported claims that the Gish sisters were born with the surname "de Guiche", in fact their surname at birth was "Gish". According to Lillian Gish: Her Legend, Her Life (2001), a biography by Charles Affron: "The Gish name was initially the source of some mystification. In 1922, at the time of the opening of Orphans of the Storm, Lillian reported that the Gish family was of French origin, descending from the Duke de Guiche ... [S]uch press-agentry falsification was common."
- ↑ Lillian Gish - North American Theatre Online
- ↑ AFI: 1984 Lillian Gish Tribute
- ↑ "AFI's 100 YEARS…100 STARS". American Film Institute (in ഇംഗ്ലീഷ്). Retrieved സെപ്റ്റംബർ 29, 2024.
- ↑ Berke, Annie. "'Never Let the Camera Catch Me Acting': Lillian Gish as Actress, Star, and Theorist," Historical Journal of Film, Radio, and Television 36 (June 2016), 175–189.
- ↑ Dorothy and Lillian Gish (1973), p12
- ↑ "Lillian Gish Biography". Bioandlyrics.com. ഫെബ്രുവരി 27, 1993. Archived from the original on ഫെബ്രുവരി 3, 2009. Retrieved ഒക്ടോബർ 4, 2010.
- ↑ Affron, Charles. (2002). Lillian Gish : her legend, her life. Berkeley: University of California Press. ISBN 0520234340. OCLC 47973433.
- ↑ Oderman, Stuart (2000). Lillian Gish: A Life on Stage and Screen. McFarland & Co. ISBN 9780786406449.
- ↑ Charles Affron (മാർച്ച് 12, 2002). Lillian Gish: her legend, her life. University of California Press. pp. 19–20. ISBN 978-0-520-23434-5.
- ↑ Krebs, Albin (മാർച്ച് 1, 1993). "Lillian Gish, 99, a Movie Star Since Movies Began, is Dead". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved ഒക്ടോബർ 24, 2020.
- ↑ Wilson, Scott (2016). Resting Places: The Burial Sites of More Than 14,000 Famous Persons (3rd ed.). McFarland. p. 281.[ISBN missing]
പുറം കണ്ണികൾ
[തിരുത്തുക]- ലില്ലിയൻ ഗിഷ് at the Internet Broadway Database
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ലില്ലിയൻ ഗിഷ്
- ലില്ലിയൻ ഗിഷ് ടി.സി.എം. മൂവി ഡേറ്റാബേസിൽ
- Lillian Gish at Women Film Pioneers Project
- Lillian Gish papers, 1909–1992, held by the Billy Rose Theatre Division, New York Public Library for the Performing Arts
- Lillian Gish, Helen Hayes, & Mary Martin Interview with Bill Boggs യൂട്യൂബിൽ
- Lillian Gish's silent films on wide screen (Trailer) യൂട്യൂബിൽ
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- Pages with missing ISBNs
- Use mdy dates from March 2012
- Articles with BNE identifiers
- Articles with NLK identifiers
- Articles with MusicBrainz identifiers
- Articles with ULAN identifiers
- Articles with NARA identifiers
- അമേരിക്കൻ നാടകനടിമാർ
- 1893-ൽ ജനിച്ചവർ
- 1993-ൽ മരിച്ചവർ
- അമേരിക്കൻ ചലച്ചിത്ര ബാലികാതാരങ്ങൾ
- അമേരിക്കൻ ടെലിവിഷൻ നടിമാർ
- ജീവചരിത്രകാരികൾ