സാറാ ബെർണാർഡ്
സാറാ ബെർണാർഡ് | |
---|---|
ജനനം | Henriette Rosine Bernard[1] 22/23 October 1844[2] |
മരണം | 26 മാർച്ച് 1923 | (പ്രായം 78)
ദേശീയത | French |
തൊഴിൽ | Actress |
സജീവ കാലം | 1862–1922 |
ജീവിതപങ്കാളി(കൾ) | |
ഒപ്പ് | |
സാറാ ബെർണാർഡ് (ഒക്ടോബർ 23, 1844 – മാർച്ച് 26, 1923) പാരീസിൽ ജനിച്ച ഒരു നാടകനടി ആയിരുന്നു. പലപ്പോഴും ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ നടി എന്ന് സാറാ ബെർണാർഡിനെ വിശേഷിപ്പിക്കാറുണ്ട്. 1870-കളിൽ യൂറോപ്പിലെ രംഗവേദികളിൽ സാറ പ്രശസ്തയായി. പിന്നാലെ യൂറോപ്പിലും അമേരിക്കയിലും സാറയുടെ നാടകങ്ങൾക്ക് ആവശ്യമേറി. ഒരു ഗൗരവമുള്ള നാടകനടി എന്ന ഖ്യാതി സാറ സമ്പാദിച്ചു. ദൈവിക സാറ (ഡിവൈൻ സാറ) എന്ന ഓമനപ്പേര് സാറാ ബെർണാർഡിനു ലഭിച്ചു.
ആദ്യകാലജീവിതം
[തിരുത്തുക]റൊസൈൻ ബെർനാർഡ് (Rosine Bernardt) എന്നായിരുന്നു സാറയുടെ ആദ്യ പേര്. പാരീസിലായിരുന്നു ജനനം.[3] ജൂലീ ബെർണാർഡ് (1821, ആംസ്റ്റ്ർഡാം – 1876, പാരീസ്) എന്നായിരുന്നു അമ്മയുടെ പേര്. അച്ഛൻ ആരാണെന്നതിനെ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. മോറിറ്റ്സ് ബറൂച്ച് ബെർണാർഡ് ജൂതമതക്കാരനായ ഒരു കണ്ണട വ്യാപാരിയുടെ ആറു മക്കളിലൊരാളായിരുന്നു ജൂലി. ഇദ്ദേഹം ഒരു കുറ്റവാളിയുമായിരുന്നുവത്രേ. ജൂലിയുടെ അമ്മയുടെ പേര് സാറ ഹിർഷ് എന്നായിരുന്നു (സാറ പിന്നീട് ജാനറ്റ ഹാരോഗ് എന്നറിയപ്പെട്ടു; ജീവിതകാലം. 1797–1829).[4] ജൂലിയുടെ അച്ഛൻ 1829-ൽ അമ്മയുടെ മരണത്തിന് അഞ്ച് ആഴ്ച്ചകൾക്കുശേഷം പുനർവിവാഹം ചെയ്തു. സാറ കിൻസ്ബെർഗെൻ (1809–1878) എന്ന സ്ത്രീയായിരുന്നു രണ്ടാം ഭാര്യ. ഇദ്ദേഹം 1835-ഓടെ തന്റെ അഞ്ച് പെണ്മക്കളെയും ഒരു മകനെയും രണ്ടാനമ്മയുടെ പക്കൽ ഉപേക്ഷിച്ചു. [4] ജൂലിയും ഇളയ സഹോദരിയായ റോസൈനും പാരീസിലേയ്ക്ക് പോവുകയും അവിടെ ഗണികയായി ജീവിക്കുകയും ചെയ്തു. "യോളെ" എന്നായിരുന്നു ജൂലിയുടെ വിളിപ്പേര്. ജൂലിക്ക് അഞ്ച് പെണ്മക്കളുണ്ടായിരുന്നു. ഇതിലെ രണ്ട് ഇരട്ടകൾ 1843-ൽ കുട്ടിക്കാലത്തുവച്ചുതന്നെ മരണമടഞ്ഞു. സാറാ ബെർണാർഡ് തന്റെ ആദ്യ പേര് മാറ്റുകയും കുടുംബപ്പേരിനൊപ്പം ഒരു എച്ച് കൂട്ടിച്ചേർക്കുകയും ചെയ്തു. 1871-ലെ ഒരു തീപ്പിടുത്തത്തിൽ സാറയുടെ ജനനരേഖകൾ നഷ്ടപ്പെട്ടു. ലീജിയൺ ഡിഓണർ ബഹുമതി ലഭിക്കുന്നതിനായി ഫ്രഞ്ച് പൗരത്വം തെളിയിക്കേണ്ടതുണ്ടായിരുന്നതിനാൽ സാറ ജനനരേഖകൾ കെട്ടിച്ചമച്ചു. ഈ രേഖകൾ പ്രകാരം ലെ ഹാർവെയിൽ നിന്നുള്ള "ജൂഡിത്ത് വാൻ ഹാർഡ്", "എഡ്വോർഡ് ബെർണാർഡ്" എന്നിവരായിരുന്നു സാറയുടെ മാതാപിതാക്കൾ. പിന്നീടുള്ള കഥകളിൽ പിതാവ് നിയമവിദ്യാർത്ഥിയോ, അക്കൗണ്ടന്റോ, നേവൽ കേഡറ്റോ, നേവൽ ഓഫീസറോ ആയി മാറി മാറി വരുമായിരുന്നു. [4][5]
കുട്ടിയായിരുന്ന സാറയെ അമ്മ വെർസൈലിനടുത്തുള്ള ഒരു കോൺവെന്റിലേയ്ക്കയച്ചു. [6] 1860-ൽ സാറ പാരീസിലെ കൺസെർവേറ്റോയ്ർ ഡെ മ്യൂസിക്വെ അറ്റ് ഡെക്ലമേഷൺ എന്ന സ്ഥാപനത്തിൽ പഠനമാരംഭിച്ചു. പിന്നീട് കോമെഡീ ഫ്രാങ്കൈസിലെ ഒരു വിദ്യാർത്ഥിനിയായി. ഇവിടെ 1862 ഓഗസ്റ്റ് 11-നാണ് സാറാ തന്റെ നടനജീവിതമാരംഭിച്ചത്. റാസീനിന്റെ ഇഫിജനി ആയിരുന്നു ആദ്യ നാടകം. ഇതിന്റെ പ്രതികരണം നന്നായിരുന്നില്ല. [7] തന്റെ ഇളയ സഹോദരിയെ ഉന്തിയതിന് മറ്റൊരു നടിയുടെ മുഖത്തടിച്ചതിന് സാറയോട് ഇവിടെ നിന്ന് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. [8]
സാറയുടെ ജീവിതത്തെപ്പറ്റിയുള്ള അനിശ്ചിതത്വത്തിന്റെ പ്രധാനകാരണം വസ്തുതകൾ വളച്ചൊടിക്കാനും ഊതിപ്പെരുപ്പിക്കാനും സാറ നടത്തിയ ശ്രമങ്ങളായിരുന്നുവത്രേ. അലക്സാണ്ടർ ഡ്യൂമാസ് സാറയെ വിശേഷിപ്പിച്ചത് കുപ്രശസ്തയായ നുണച്ചി എന്നായിരുന്നു. [9]
രംഗ ജീവിതം
[തിരുത്തുക]സാറയുടെ നാടകജീവിതം 1862-ൽ ആരംഭിച്ചു. അന്ന് സാറാ ഫ്രാൻസിലെ ഏറ്റവും പ്രശസ്തമായ നാടകവേദിയായ കോമെഡീ-ഫ്രാൻസ്വായിൽ ഒരു വിദ്യാർത്ഥിനിയായിരുന്നു. എങ്കിലും ഇവിടെ അധികമൊന്നും വിജയിക്കാത്ത സാറാ ഇവിടം വിട്ട് 1865-ൽ സ്വന്തമായി ഒരു വിദൂഷിക ആകുവാൻ തീരുമാനിച്ചു. ഈ സമയത്താണ് തന്റെ പ്രശസ്തമായ ശവപ്പെട്ടി സാറാ സമ്പാദിക്കുന്നത്. ഒരു മെത്തയ്ക്കു പകരം പലപ്പോഴും സാറാ ഈ ശവപ്പെട്ടിയിൽ ഉറങ്ങി. ഇത് പല ദുരന്ത കഥാപാത്രങ്ങളെയും മനസ്സിലാക്കുവാൻ തന്നെ സഹായിച്ചു എന്ന് പിന്നീട് സാറാ അവകാശപ്പെട്ടു. 1870-കളിൽ യൂറോപ്പിലെ രംഗവേദികളിൽ സാറാ പ്രശസ്തയായി. ഇതിനു പിന്നാലെ സാറയുടെ നാടകങ്ങൾക്കായി ജനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങി. [10]സാറ പക്വതയുള്ള ഒരു നടി എന്ന പ്രശസ്തി സമ്പാദിച്ചു. പല നാടകനടിമാരെയും ലിയാൻ ദ് പൂജി എന്ന വിദൂഷികയെയും സാറ പരിശലിപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ Larousse, Éditions. "Encyclopédie Larousse en ligne – Henriette Rosine Bernard dite Sarah Bernhardt". www.larousse.fr. Archived from the original on 27 May 2017.
- ↑ "Sarah Bernhardt – French actress". Archived from the original on 10 March 2018.
- ↑ In 1859 she enrolled with that name and a birthdate of 23 October 1844 at the Conservatoire National; this is the only record surviving from before her birth record was lost in 1871. See "Snel, Harmen. The ancestry of Sarah Bernhardt; a myth unravelled, Amsterdam, Joods Historisch Museum, 2007, ISBN 978-90-802029-3-1, pp 9–10". Snel argues that since her birth record was still available and there was little reason to obscure the truth, "this registration can be regarded as founded on facts".
- ↑ 4.0 4.1 4.2 Snel, Harmen. The ancestry of Sarah Bernhardt; a myth unravelled, Amsterdam, Joods Historisch Museum, 2007, ISBN 978-90-802029-3-1
- ↑ Sarah's fictitious father was named after her uncle Édouard Bernardt, youngest (half) brother (born c. 1826) of her mother, who was raised in a boarding school in Tours and emigrated to Chile before 1860 (see Snel, p. 82)
- ↑ Arthur Gold (1991). The Divine Sarah: The Life of Sarah Bernhardt. New York: Knopf. pp. 17–20.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Gold, Arthur (1991). The Divine Sarah: A Life of Sarah Bernhardt. New York: Knopf. pp. 31–32, 41, 47.
{{cite book}}
: More than one of|author=
and|last=
specified (help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Arthur Golf (1991). The Divine Sarah: A Life of Sarah Bernhardt. New York: Knopf. p. 52.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Gottlieb, Robert. "The Drama of Sarah Bernhardt". Retrieved 2007-10-18.
- ↑ ന്യൂയോര്ക്കിൽ