ഹരോൾഡ് ലോയിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harold Lloyd എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹരോൾഡ് ലോയിഡ്
Harold Lloyd in 1928
Harold Lloyd in 1928
പേര് ഹരോൾഡ് ക്ലെയ്റ്റൻ ലോയിഡ്
Born (1893-04-20)ഏപ്രിൽ 20, 1893
Burchard, Nebraska,
United States
Died മാർച്ച് 8, 1971(1971-03-08) (പ്രായം 77)
Beverly Hills, California,
United States
Medium Motion pictures (silent and sound)
Nationality അമേരിക്കൻ
Years active 1913–1963
Genres Slapstick
Influences ചാർളി ചാപ്ലിൻ
Influenced Buster Keaton,[1] ജാക്കി ചാൻ
Spouse Mildred Davis
(m. Feb. 10, 1923 - Aug. 18, 1969; her death)
Notable works and roles Safety Last! (1923)
The Freshman (1925)
The Kid Brother (1927)

ഇംഗ്ലീഷ് സിനിമയിൽ പഴയകാല ഹാസ്യത്തിന്റെ മുഖമായിരുന്നു ഹരോൾഡ് ലോയിഡ്. വട്ടക്കണ്ണാടിയും, വട്ടത്തൊപ്പിയും, അണിഞ്ഞാണ് ഇദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇന്നും വിദേശ നാടുകളിൽ ഏറെ പ്രശസ്തനായ ഒരു ഹാസ്യ താരമാണ് ഇദ്ദേഹം. തന്റേതായ ശൈലിയും ഭാവവിശേഷതയും കൊണ്ടാണ് ഇദ്ദേഹം അഭിനയജീവിതം നയിച്ചത്. പഴയ ബ്ലാക്ക് അൻഡ് വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് ഇദ്ദേഹം സിനിമാരംഗത്തെ നിറം പിടിപ്പിച്ചു. പ്രശസ്ത ഹാസ്യ താരം ബസ്റ്റർ കീറ്റൻ ഇദ്ദേഹത്തിന്റെ സമകാലികനാണ്. ഇദ്ദേഹം അഭിനയിച്ചിരുന്ന പല സിനിമകളും ഇന്നും മാർക്കറ്റിൽ സുലഭവും ഡിമാന്റുള്ളതുമാണ്. സംഭാഷണങ്ങൾ ഇല്ലാത്ത ഇത്തരം സിനിമകളിലൂടെ ഹരോൾഡ് ലോയിഡ് നടത്തിയ ഹാസ്യത്തിന്റെ വിപ്ലവ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഹാസ്യ അഭിനേതാക്കൾക്ക് പകർന്ന ഊർജ്ജം അനിർവജനീയമാണ്.

അവലംബം[തിരുത്തുക]

  1. Documentary: Harold Lloyd — The Third Genius.
"https://ml.wikipedia.org/w/index.php?title=ഹരോൾഡ്_ലോയിഡ്&oldid=2787637" എന്ന താളിൽനിന്ന് ശേഖരിച്ചത്