പ്രസാദം (1976-ലെ ചലച്ചിത്രം)
പ്രസാദം | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | ടി.കെ. ബാലചന്ദ്രൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി കെ.പി.എ.സി. ലളിത അടൂർ ഭാസി ഗോവിന്ദൻ കുട്ടി ജനാർദ്ദനൻ ശങ്കരാടി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഛായാഗ്രഹണം | കന്നിയപ്പൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ടീക്ബീസ് |
വിതരണം | റ്റീക്ബീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | Malayalam |
എസ്.എൽ. പുരം സദാനന്ദന്റെ തിരക്കഥയിൽ ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത 1976 ലെ ഒരു മലയാള ചലച്ചിത്രമാണ് പ്രസാദം. പ്രേം നസീർ, ജയഭാരതി, കെ.പി.എ.സി. ലളിത, അടൂർ ഭാസി എന്നിവർ അഭിനയിച്ചതാണ് ഈ കുടുംബചിത്രം. ചിത്രത്തിലെ പി.ഭാസ്കരന്റെ വരികൾക്ക് വി. ദക്ഷിണാമൂർത്തി ഈണം ഒരുക്കി. യേശുദാസും, എസ്. ജാനകിയും ആലപിച്ച അതിമനോഹരങ്ങളായ ഗാനങ്ങൾക്കൊണ്ടും ഈ സിനിമ പ്രസിദ്ധമായിരുന്നു.
കഥാസാരം
[തിരുത്തുക]അനാഥനായ ശങ്കരൻ കുട്ടിയെ വളർത്തി ഒരു ടാക്സിഡ്രൈവറാക്കിയത് മറ്റൊരു ടാക്സിഡ്രൈവറായ ഗോപാലപ്പിള്ളയായിരുന്നു. ശങ്കരൻ കുട്ടി, ഗോപാലപ്പിള്ളയുടെ മകൾ സുമതിയുമായി അടുപ്പത്തിലാണ്. അവരുടെ വിവാഹം ഏകദേശം തീരുമാനിച്ചുറപ്പിച്ചതുമായതുകൊണ്ട് അവർ അടുത്ത് ഇടപഴകുന്നു. അതിനിടയിൽ സമ്പന്നനായ സുകുമാരൻ വിവാഹാലോചനയുമായി വരുമ്പോൾ ഗോപാലപ്പിള്ളയുടെ മനസ് മാറുന്നു. തന്റെ മകളുടെയും തങ്ങളുടേയും നല്ലഭാവിക്കായി ശങ്കരൻ കുട്ടി നാടുവിട്ടു പോകണമെന്ന് അയാൾ ആവശ്യപ്പെടുന്നു. അതനുസരിച്ച് ശങ്കരൻകുട്ടി നാടുവിട്ടു പോകുന്നു. പക്ഷേ സുമതി ഈ സമയം ഗർഭിണിയായിരുന്നു. സുകുമാരനു കുഴപ്പമില്ലെന്നതിനാൽ വിവാഹം നടക്കുന്നു. പക്ഷേ അയാൾ അവളെ ഒരു പെൺ വാണിഭ കേന്ദ്രത്തിലേക്കാണ് കൊണ്ടുവന്നിരിക്കുന്നതെന്നറിഞ്ഞ അവൾ അവിടെനിന്നു രക്ഷപ്പെടുന്നു. പോകുന്നതിനിടയിൽ തങ്ങളുടെ കുഞ്ഞിനെ ഒരു പാമ്പിൽ നിന്നും രക്ഷിച്ചതിൻറെ പേരിൽ ഒരു കുടുംബം തങ്ങളോടൊപ്പം താമസിക്കാൻ അവളെ നിർബന്ധിക്കുന്നു. അവിടെവെച്ച് അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നു. കുറച്ചു കഴിയുമ്പോൽ കുടുംബനാഥന് അവളിൽ മോഹമുണ്ടാകുന്നു. അവിടുന്ന് പുറത്താക്കപ്പെടുന്ന അവൾ ഒരു കാറിനുമുമ്പിൽ ചാടുന്നു. അത് ഡോ. ദുശ്ശാസനന്റെ കാർ ആയിരുന്നു. നാടകഭ്രാന്തനായ ഡോക്ടർ ചന്ദ്രൻ ഡോക്ടർ ദുശ്ശാസനൻ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. താൻ സംവിധാനം ചെയ്യുന്ന ദിഗംബരപാഞ്ചാലി (പാഞ്ചാലീ വസ്ത്രാക്ഷേപം) എന്ന നാടകത്തിലാണ് അയാളുടെ ശ്രദ്ധ മുഴുവൻ. അയാളുടെ നാടകഭ്രാന്തിൽ മടുത്ത് ഭാര്യ ഭാഗീരഥി വീട്ടിൽ പോകുന്നു. പക്ഷെ കുഞ്ഞിനെ കൊണ്ടുപോകാൻ സമ്മതിക്കുന്നില്ല. അവൾ ചില റൗഡി സംഘത്തെകൊണ്ട് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു. അബദ്ധത്തിൽ സുമതിയുടെ കുഞ്ഞിനെയാണ് അവർ തട്ടിയെടുക്കുന്നത്. തെന്റെ കുഞ്ഞല്ലെന്നറിഞ്ഞപ്പോൾ അവളെ റൗഡികൽക്ക് തിരിച്ചേൽപ്പിക്കുന്നു. അവർ കുട്ടിയെ പിച്ചക്കാരുടെ അടുത്ത് ഉപേക്ഷിക്കുന്നു. ശങ്കരൻ കുട്ടിയും നഗരത്തിൽ ഒരു റൗഡിസംഘവുമായി പരിചയപ്പെടുന്നു. ഊച്ചാളി കേശവൻ അയാളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപൊകുന്നു. അവിടെ അയാളുടെ അനുജത്തി മീനാക്ഷി മാത്രമേയുള്ളു. ഇതിനിടയിൽ കേശവൻ സുകുമാരനുമായുള്ള അടിപിടിയിൽ കൊല്ലപ്പെടുന്നു. മീനാക്ഷിയെ അപവാദത്തിൽ നിന്നും രക്ഷിക്കാൻ ശങ്കരൻ കുട്ടി അവളെ വിവാഹം ചെയ്യുന്നു. പ്രസവത്തിൽ മീനാക്ഷി മരിക്കുന്നു. പിച്ചക്കാർ കുഞ്ഞിനെ അന്ധയാക്കുന്നതിനിടയിൽ ശങ്കരൻകുട്ടിയുടെ കയ്യിലെത്തുന്നു. അയാൾ അവരെ രണ്ടുപേരെയും വളർത്തി നർത്തകരാക്കുന്നു. അവരുടെ നർത്തനം കാണാനെത്തിയ സുമതിയെ കണ്ടതോടെ അവർ ഒന്നു ചേരുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | ശങ്കരൻ കുട്ടി |
2 | ജയഭാരതി | സുമതി |
3 | അടൂർ ഭാസി | ഡോ.ദുശ്ശാസനൻ-ചന്ദ്രൻ |
4 | ശങ്കരാടി | ഗോപാലപ്പിള്ള |
5 | കെ.പി.എ.സി. ലളിത | ഭാഗീരഥി |
6 | ശ്രീലത | നഴ്സ് ദിഗംബരപാഞ്ചാലി |
7 | ബഹദൂർ | അറ്റന്റർ കൃഷ്ണൻ |
8 | ജനാർദ്ദനൻ | സുകുമാരൻ |
9 | ഗോവിന്ദൻകുട്ടി | ഊച്ചാളി കേശവൻ |
10 | മുതുകുളം രാഘവൻപിള്ള | ബ്രോക്കർ പാച്ചുപിള്ള |
11 | റീന | മീനാക്ഷി |
11 | രതീദേവി |
സംഗീതം
[തിരുത്തുക]ചിത്രത്തിലെ പി.ഭാസ്കരന്റെ വരികൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം ഒരുക്കുകയും യേശുദാസും, എസ്. ജാനകിയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
നമ്പ്രെ. | ഗാനം | പാട്ടുകാർ | വരികൽ | സംഗീതം |
1 | ഗാനത്തിൻ കല്ലോലിനിയിൽ | വാണി ജയറാം | പി. ഭാസ്കരൻ | വി. ദക്ഷിണാമൂർത്തി |
2 | ഹരിതകാനന | പി. ജയചന്ദ്രൻ, അമ്പിളി | പി. ഭാസ്കരൻ | വി. ദക്ഷിണാമൂർത്തി |
3 | പുലയനാർ മണിയമ്മ | കെ.ജെ. യേശുദാസ് | പി. ഭാസ്കരൻ | വി. ദക്ഷിണാമൂർത്തി |
4 | പുലയനാർ മണിയമ്മ | എസ്. ജാനകി | പി. ഭാസ്കരൻ | വി. ദക്ഷിണാമൂർത്തി |
5 | ഉദരവേദന (വാതം,പിത്തം] | കെ.ജെ. യേശുദാസ് | പി. ഭാസ്കരൻ | വി. ദക്ഷിണാമൂർത്തി |
അവലംബം
[തിരുത്തുക]- ↑ "പ്രസാദം (1976)". malayalachalachithram. Retrieved 2018-05-29.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുവാൻ
[തിരുത്തുക]- Pages using the JsonConfig extension
- 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എ. ബി രാജ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- ഭാസ്കരൻ- ദക്ഷിണാമൂർത്തി ഗാനങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ടി. കെ ബാലചന്ദ്രൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ