സപ്തസ്വരങ്ങൾ‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സപ്തസ്വരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ശാസ്ത്രീയസംഗീതത്തിലെ സ്വരസ്ഥാനങ്ങളാണ് (മ്യൂസിക്കൽ നോട്ട്) സപ്തസ്വരങ്ങൾ എന്നു അറിയപ്പെടുന്നത്. രാഗങ്ങൾ ഏഴോ അതിൽകുറവോ സ്വരങ്ങളാൽ നിർവചിക്കപ്പെട്ടിരിക്കുന്നു. സ, പ എന്നിവയൊഴികെ മറ്റുള്ളവയ്ക്കു ഒന്നിലേറെ രൂപങ്ങളുണ്ടാകാം. രി, ഗ, ധ, നി എന്നിവയ്ക്ക് ശുദ്ധരൂപവും കോമള രൂപവുമാണുള്ളത്. മധ്യമത്തിനാകട്ടെ ശുദ്ധരൂപവും തീവ്രരൂപവുമുണ്ട്. സപ്തസവരങ്ങൾ താഴെപറയുന്നവയാണ്.

സപ്തസ്വരങ്ങളെ ഒന്നാകെ സർഗം എന്നു പറയുന്നു. ആദ്യത്തെ നാലുസ്വരങ്ങളുടെ (സ,രി,ഗ,മ) ചുരുക്കെഴുത്തായി സർഗം എന്ന പദത്തിനെ കണക്കാക്കാം. പാടുമ്പോൾ ഈ സ്വരങ്ങളെ യഥാക്രമം സ, രി, ഗ, മ, പ, ധ, നി എന്നിങ്ങനെയാണ്‌ ഉപയോഗിക്കുന്നത്.

സ്വരവൈവിദ്ധ്യങ്ങൾ[തിരുത്തുക]

ഭാരതീയസംഗീതത്തിൽ ഏഴു സ്വരങ്ങളാണുള്ളതു് എന്നു സാധാരണ പറയുമെങ്കിലും ഇവയിൽ ചില സ്വരങ്ങളുടെ യഥാർത്ഥ സ്വരസ്ഥാനം നേരിയ തോതിൽ വ്യത്യാസപ്പെടാം. ഇങ്ങനെ 16 വ്യത്യസ്ത പേരുകളിൽ ഈ സ്വരസ്ഥാനങ്ങൾ അറിയപ്പെടുന്നു.

ഐതിഹ്യം[തിരുത്തുക]

ബ്രഹ്മാവാണ് സംഗീതത്തിന്റെ കർത്താവ് എന്ന് സാമവേദത്തിൽ പറയുന്നു. ആദ്യം ഒരു സ്വരത്തിൽ തുടങ്ങി പിന്നീട് മൂന്നായും അഞ്ചായും ഒടുവിൽ ഏഴ് സ്വരങ്ങൾ ഉണ്ടാവുകയായിരുന്നു.

സ്വരങ്ങൾ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദത്തിൽ നിന്ന് പ്രചോദിതമായതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. താഴെ നൽകിയിരിക്കുന്ന രീതിയിലാണ്‌ സ്വരങ്ങളും മറ്റ് ജീവജാലങ്ങളും ആയി ഉള്ള ബന്ധം[1].

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=സപ്തസ്വരങ്ങൾ‌&oldid=2913971" എന്ന താളിൽനിന്ന് ശേഖരിച്ചത്