കാഞ്ചനസീത
ദൃശ്യരൂപം
(കാഞ്ചന സീത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഞ്ചനസീത | |
---|---|
സംവിധാനം | അരവിന്ദൻ |
നിർമ്മാണം | കെ. രവീന്ദ്രനാഥൻ നായർ[1] |
കഥ | സി.എൻ. ശ്രീകണ്ഠൻ നായർ |
തിരക്കഥ |
|
അഭിനേതാക്കൾ | രാമദാസ് വെങ്കടേശ്വരലു ചിന്ന പുള്ളയ്യ കേശവപ്പണിക്കർ[2] |
സംഗീതം | രാജീവ് താരാനാഥ് |
ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
സ്റ്റുഡിയോ | ജനറൽ പിക്‌ചേഴ്സ്[1] |
റിലീസിങ് തീയതി | 1977 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രാമായണത്തെ ആസ്പദമാക്കി അരവിന്ദൻ സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളസിനിമയാണ് കാഞ്ചനസീത. ഗൗരവകരമായ സമീപനത്തിനു തയ്യാറായ ഇന്ത്യയിലെ ആദ്യത്തെ ഇതിഹാസചിത്രമാണിത്[അവലംബം ആവശ്യമാണ്]. പ്രശസ്ത നാടകകൃത്തായ സി.എൻ.ശ്രീകണ്ഠൻ നായരുടെ നാടകത്തെ ആസ്പദമാക്കിയാണു ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. പ്രകൃതിപുരുഷസംയോഗം എന്ന വേദാന്താശയത്തെ ജി.അരവിന്ദൻ ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു. രാജീവ് താരാനാഥ് ആണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രനാഥൻ നായരാണ് ഈ ചിത്രം നിർമ്മിച്ചത്.[1]
ഈ ചിത്രത്തിലൂടെ 1977-ലെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അരവിന്ദന് ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 സി.എസ്. വെങ്കിടേശ്വരൻ (2009 ജൂൺ 19). "The alchemist of cinema" (in ഇംഗ്ലീഷ്). ദ് ഹിന്ദു. Archived from the original (html) on 2009-06-23. Retrieved 2010 ഫെബ്രുവരി 7.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Indian Films Database - Chaosmag - G Aravindan" (in ഇംഗ്ലീഷ്). ഇന്ത്യൻ ഫിലിംസ് ഡാറ്റാബേസ്. Archived from the original on 2011-09-12. Retrieved 2010 ഫെബ്രുവരി 7.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കാഞ്ചനസീത ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കാഞ്ചനസീത – മലയാളസംഗീതം.ഇൻഫോ