ഉള്ളടക്കത്തിലേക്ക് പോവുക

കാട്ടുകള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുകള്ളൻ
സംവിധാനംപി. ചന്ദ്രകുമാർ
കഥടി.കെ. ബാലചന്ദ്രൻ
തിരക്കഥജഗതി എൻ.കെ. ആചാരി
നിർമ്മാണംടി.കെ. ബാലചന്ദ്രൻ
അഭിനേതാക്കൾപ്രേം നസീർ
സുകുമാരൻ
സീമ
ജഗതി ശ്രീകുമാർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംഎ.റ്റി. ഉമ്മർ
നിർമ്മാണ
കമ്പനി
Teakebees
വിതരണംTeakebees
റിലീസ് തീയതി
  • 10 April 1981 (1981-04-10)
രാജ്യംIndia
ഭാഷMalayalam

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച് 1981-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാളം ചിത്രമാണ് കാട്ടുകള്ളൻ. പ്രേം നസീർ, സുകുമാരൻ, സീമ, ജഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മങ്കൊമ്പിന്റെ വരികൾക്ക് ഈ ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത് എ.ടി. ഉമ്മർ ആണ്.[1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർഫോറസ്റ്റ് വിജിലൻസ് ഓഫീസർ ബൽറാം
2സുകുമാരൻരവീന്ദ്രൻ
3സീമജലജ, വനജ (ഇരട്ടവേഷം)
4പ്രതാപചന്ദ്രൻപഞ്ചായത്ത് പ്രസിഡന്റ് ഈശ്വരപ്പിള്ള
5പൂജപ്പുര രവികിട്ടുപ്പിള്ള
6ജഗതി ശ്രീകുമാർമല്ലൻ
7വഞ്ചിയൂർ മാധവൻ നായർരാഘവക്കുറുപ്പ്
8വി ടി അരവിന്ദാക്ഷമേനോൻപോലീസ് മേധാവി
9അച്ചൻ‌കുഞ്ഞ്സുന്ദരേശൻ
10തുറവൂർ ചന്ദ്രൻ
11ഹരിപ്പാട് സോമൻകാട്ടിൽ കൊല്ലപ്പെടുന്നയാൾ
12കനകദുർഗ്ഗമേരിക്കുട്ടി
13ധന്യമാധവി
14വെമ്പായം തമ്പികാട്ടിലെ നൃത്തം കാണാനെത്തുന്നയാൾ
15പോൾസൺ
16ബേബി ജിനുജലജ, വനജ എന്നിവരുടെ ബാല്യം
17ജഗ്ഗുബൽറാമിനെ ആക്രമിക്കുന്നയാൾ
18രാഗിണി
19കൃഷ്ണൻ നായർ


ഇതിവൃത്തം

[തിരുത്തുക]

കാര്യക്ഷമതയുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ബൽറാം. "കാട്ടുകള്ളൻ" എന്ന പേരിൽ അറിയപ്പെടുന്നയാൾ നയിക്കുന്ന ഒരു സംഘം വിലയേറിയ വനവിഭവങ്ങൾ കടത്തുന്നത് തടയാൻ മുതിർന്ന ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുന്നു. വിനോദയാത്രയ്‌ക്കായി എത്തുന്ന വിനോദസഞ്ചാരികളുടെ വേഷത്തിൽ രണ്ട് സഹായികളുമായി ബൽറാം ആ സ്ഥലത്തെത്തുന്നു. താമസസ്ഥലം അന്വേഷിക്കുന്നതിനിടെ, ഒരു വൃദ്ധൻ തന്റെ ഇളയ മകളോടൊപ്പം കഴിയുന്ന ഒരു കുടിൽ അവർ കണ്ടെത്തുന്നു. ബൽറാം അവിടെ താമസിക്കുന്നു. രാത്രിയിൽ ഏതാനും ഗുണ്ടകൾ മകളെ ആക്രമിക്കുകയും ബൽറാം അവളെ രക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അവളുടെ പിതാവിനെ ബൽറാമിന്റെ മുന്നിൽവച്ച് അവർ വെടിവച്ചുകൊല്ലുന്നു. ബൽറാം ഇക്കാര്യം പോലീസിനെ അറിയിക്കുന്നു. നിർഭാഗ്യവശാൽ മരിച്ചയാളുടെ മൃതദേഹം കണ്ടെത്താൻ പോലീസിന് കഴിയുന്നില്ല; മകളെയും കാണാതാകുന്നു. ബൽറാം കാട്ടുകള്ളനുവേണ്ടിയുള്ള അന്വേഷണം തുടരുന്നു; രവീന്ദ്രൻ എന്ന യുവാവാണ് കാട്ടുകള്ളൻ എന്ന് അദ്ദേഹത്തിന് വിവരം ലഭിക്കുന്നു.

മറുവശത്ത്, തന്റെ രക്ഷാധികാരിയായ പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരപ്പിള്ളയുടെ മകളും തന്റെ മുറപ്പെണ്ണുമായ ജലജയുമായി രവീന്ദ്രൻ പ്രണയത്തിലാണ്. ഈശ്വരപ്പിള്ളയ്ക്ക് കാടിന്റെ മധ്യത്തിൽ ഒരു എസ്റ്റേറ്റ് ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മാനസികാസ്വാസ്ഥ്യമുള്ള ആളാണ്. കാട്ടുകള്ളനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ രവീന്ദ്രൻ ബൽറാമിനെ സന്ദർശിക്കുന്നു. കാട്ടിൽ നിന്നുള്ള മോഷണം തുടരുന്നതിനാൽ ബൽറാമിന്റെ സേവനം അവസാനിപ്പിച്ച് അദ്ദേഹത്തെ തിരികെ വിളിക്കാൻ നിർബന്ധിതനാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വിളിച്ച് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ താൻ കാട്ടുകള്ളനെ പിടികൂടുമെന്ന് ബൽറാം ഉറപ്പുനൽകുന്നു. രവീന്ദ്രന്റെ കുഴപ്പങ്ങളെക്കുറിച്ച് ബൽറാം ഈശ്വരപ്പിള്ളയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. ഈശ്വരപ്പിള്ളയുടെ രണ്ടാമത്തെ മകളായ വനജയെയും ബൽറാം ദുരൂഹസാഹചര്യത്തിൽ കാണുന്നു.

വനജയെ ഈശ്വരപ്പിള്ള ക്രൂരമായി മർദ്ദിക്കുന്നു. മർദ്ദനമേറ്റ് അവശനിലയിൽ തന്റെ ഡ്രൈവറെ കണ്ടെത്തിയ ബൽറാമിന്, അയാൾ കാട്ടുകള്ളന്റെ ചാരനാണെന്ന് മനസ്സിലാകുന്നു. ആരോ വനജയെ രക്ഷപ്പെടുത്തി ബൽറാമിന്റെ വീട്ടിൽ എത്തിക്കുന്നു. ബൽറാം അവൾക്ക് അഭയം നൽകുന്നു. വനജയുമായുള്ള സംസാരത്തിൽ, പോലീസ് ഉദ്യോഗസ്ഥനായിരുന്ന തന്റെ പിതാവിനെ അന്ന് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായിരുന്ന ഈശ്വരപ്പിള്ള എങ്ങനെ കൊലപ്പെടുത്തി എന്ന് വനജ വെളിപ്പെടുത്തുന്നു.

ഈശ്വരപ്പിള്ള നൽകിയ, മകളെ കാണാനില്ലെന്ന ഹേബിയസ് കോർപ്പസ് കേസിന്റെ ഭാഗമായി പോലീസ് വനജയെ പിടികൂടുന്നു. വനജയെ പിടികൂടിയത് വ്യാജ പോലീസാണെന്ന് മനസ്സിലാക്കിയ ബൽറാം അവരെ പിന്തുടരുന്നു. ഒടുവിൽ അയാൾ വനജയെ രക്ഷിക്കുന്നു; എന്നാൽ അപ്പോഴേക്കും അവൾക്ക് വെടിയേൽക്കുന്നു. ബൽറാമിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് താനെന്ന് രവീന്ദ്രൻ വെളിപ്പെടുത്തുന്നു. ഈശ്വരപ്പിള്ള കാട്ടുകള്ളന്റെ സഹായിയാണെന്നും വെളിപ്പെടുന്നു. ബൽറാമിന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് കാട്ടുകള്ളൻ എന്ന് അവസാനം വ്യക്തമാകുന്നു.

ഗാനങ്ങൾ

[തിരുത്തുക]

ചിത്രത്തിന് സംഗീതം നൽകിയത് എ.ടി. ഉമ്മറും വരികൾ രചിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനുമാണ്.

ക്ര.നം. ഗാനം ഗായകർ വരികൾ ദൈർഘ്യം (മി:സെ)
1 "കാർത്തിക പൂർണമി" ബി. വസന്ത, കോറസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 "ശ്രിംഗാരം" വാണി ജയറാം മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 "സുരുമ വരാചോരു" പി. ജയചന്ദ്രൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 "വസന്ത മാലിക" കെ.ജെ. യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ

അവലംബം

[തിരുത്തുക]
  1. "കാട്ടുകള്ളൻ (1981)". www.malayalachalachithram.com. Retrieved 2014-10-17.
  2. "കാട്ടുകള്ളൻ (1981)". malayalasangeetham.info. Archived from the original on 2014-10-17. Retrieved 2014-10-17.
  3. "കാട്ടുകള്ളൻ (1981)". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-17.
  4. "കാട്ടുകള്ളൻ (1981)". മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ്. Retrieved 17 ഒക്ടോബർ 2023.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാട്ടുകള്ളൻ&oldid=4653516" എന്ന താളിൽനിന്ന് ശേഖരിച്ചത്