അൾത്താര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൾത്താര
പരസ്യഫലകം
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനപൊൻകുന്നം വർക്കി
തിരക്കഥപൊൻകുന്നം വർക്കി
അഭിനേതാക്കൾപ്രേം നസീർ
എസ്.പി. പിള്ള
കൊട്ടാരക്കര ശ്രീധരൻ നായർ
അടൂർ ഭാസി
പറവൂർ ഭരതൻ
മേരി
ഷീല
എൻ എസ് ഇട്ടൻ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനതിരുനയിനാർകുറിച്ചിം മാധവൻ നായർ
വിതരണംഎ കുമാർസ്വാമി രിലീസ്
റിലീസിങ് തീയതി24/12/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

1964-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അൾത്താര. പി. സുബ്രഹ്മണ്യം നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം, എ. കുമാരസ്വാമി റിലീസ് വിതരണം ചെയ്തു. അൾത്താരയുടെ കഥയും തിരക്കഥയും സംഭാഷണവും സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടേതായിരുന്നു. തിരുനയിനാർ കുറിച്ചി രചിച്ച ഈ ചിത്രത്തിലെ ഒമ്പത് ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം നൽകി. 1964 ഡിസംബർ 24-ന് ഈ ചിത്രം പ്രദർശനത്തിനെത്തി.[1]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനങ്ങൾക്ക് തിരുനയിനാർകുറിച്ചി മാധവൻ നായർ രചന നിർവ്വഹിക്കുകയും എം.ബി. ശ്രീനിവാസൻ ഈണം നൽകുകയും ചെയ്തു.[2]

നമ്പർ. പാട്ട് പാട്ടുകാർ
1 അച്ചായൻ കൊതിച്ചതും കെ.പി. ഉദയഭാനു ,കോറസ്‌
2 ദീപമേ നീ നടത്തുക യേശുദാസ്, കോറസ്
3 കണ്ണെഴുതി പൊട്ടുംതൊട്ട് എസ്. ജാനകി
4 കന്യാമറിയമേ പുണ്യപ്രകാശമേ പി. സുശീല,എസ്. ജാനകി
5 ഓണത്തുമ്പീ വന്നാട്ടേ എൽ.ആർ. ഈശ്വരി
6 പാതിരാപ്പൂവൊന്ന് കൺ തുറന്നാൽ (ശോകം) കമുകറ പുരുഷോത്തമൻ ,എസ്. ജാനകി,എൽ.ആർ. ഈശ്വരി
7 പരിഹാരമില്ലാത്ത കമുകറ പുരുഷോത്തമൻ
8 പാതിരാപ്പൂവൊന്നു കൺതുറക്കാൻ കമുകറ പുരുഷോത്തമൻ ,എസ്. ജാനകി


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൾത്താര_(ചലച്ചിത്രം)&oldid=3831817" എന്ന താളിൽനിന്ന് ശേഖരിച്ചത്