കല്യാണരാത്രിയിൽ
കല്യാണരാത്രിയിൽ | |
---|---|
![]() കല്യാണരാത്രിയിലെ ഒരുരംഗം | |
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | എം. രാജു മാത്തൻ |
രചന | തങ്കം മൂവീസ് |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ കൊട്ടാരക്കര വിജയനിർമ്മല ഫിലോമിന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
വിതരണം | സെന്റർ പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 15/7/1966 |
രാജ്യം | ![]() |
ഭാഷ | മലയാളം |
എ സർട്ടിഫിക്കേറ്റ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമാണ് രാജുമാത്തൻ തങ്കം മൂവീസിന്റെ ബാനറിൽ നിർമിച്ചവതരിപ്പിച്ച കല്യാണരാത്രിയിൽ. സെന്റ്ട്രൽ പിക്ചെഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1966 ജൂലൈ 15-ന് പ്രദർശനം തുടങ്ങി.[1]
കഥാസാരം[തിരുത്തുക]
ഒരു മലംഞ്ചരുവിൽ പാശ്ചാത്യ രീതിയിൽ നടന്നു വരുന്ന ഹോട്ടലാണ് “ഹോട്ടൽ ഹിൽ പാലസ്”. ഉടമസ്ഥൻ കെ. ബി. നായരും സേവകനായ പി. കെ. മേനോനും കള്ളനോട്ടു വ്യാപാരത്തിനും കള്ളക്കടത്തിനും മറ്റ് അവിഹിതങ്ങൾക്കും ഈ ഹോട്ടലാണ് മറയായി ഉപയോഗിക്കുന്നത്. വഴിമുടക്കാൻ വരുന്നവരെ കൊന്നു കളയുകയാണ് നായരുടേയും മേനോന്റേയും വഴി. മേനോന്റെ വളർത്തു മകൾ ലീലയെ അയാൾ നിർബ്ബന്ധപൂർവ്വം അവിടത്തെ നർത്തകിയാക്കിയിരിക്കയാണ്. മദ്രാസിൽ നിന്നും ഡോക്റ്റർ കൈമളുടെ ശുപാർശയുമായെത്തിയ രാജഗോപാലനെ കെ. ബി. നായർ തന്റെ എസ്റ്റേറ്റ് മാനേജറായി നിയമിച്ചു. നായരുടെ മരിച്ചു പോയ ചേട്ടന്റെ ഭാര്യ മാധവിയമ്മയും മകൾ രാധയും അവിടെയുണ്ട്. മദ്രാസിൽ വച്ച് രാജനു രാധയെ പരിചയമുണ്ട്. നായരുടെ അകാലചരമമടഞ്ഞ ഭാര്യയുടെ പ്രേതം രാത്രി പന്ത്രണ്ടടിച്ചാൽ ഹോട്റ്റലിലും പരിസരത്തും അലഞ്ഞു തിരിയാറുണ്ടെന്നു കേട്ട രാജൻ ആ രഹസ്യം കണ്ടുപിടിയ്ക്കാൻ തീരുമാനിച്ചു. മലംഞ്ചരിവിലെ ഒരു വീട്ടിനുള്ളിൽ പ്രേതം അപ്രത്യക്ഷമാകുന്നെന്ന് അയാൾ കണ്ടു പിടിച്ചു, വില്ലന്മാർ രാജനു പുറകേയും ആയി. അനാഥയായ ലീലയോട് രാജനു സഹോദരീനിർവ്വിശേഷമായ സ്നേഹമാണുള്ളത്. രാജനും രാധയുമായുള്ള പ്രേമബന്ധത്തെ മാധവിയമ്മ നിശിതമായി എതിർത്തു. എന്നാൽ രാജന്റെ അച്ഛന്റെ ഫോടോ യദൃശ്ചികമായി കാണാനിടവന്ന അവർ തന്റെ സ്വാധീനശക്തി ഉപയോഗിച്ച് കെ. ബി. നായരെക്കൊണ്ടും അവർ തമ്മിലുള്ള വിവാഹത്തിനു സമ്മതിപ്പിച്ചു. കല്യാണരാത്രിയിൽ തന്നെ പ്രേതം രാജൻ-രാധ ദമ്പതിമാരുടെ മണിയറയിൽ കാണപ്പെട്ടു. രാജൻ പ്രേതത്തെ പിൻ തുടർന്നു. രാജനെ വകവരുത്താനായി കെ. ബി. നായരുടേയും മേനോന്റേയും ശ്രമം. അവരുടെ കള്ളനോട്ടു കേന്ദ്രം അയാൾ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. മാധവിയമ്മ ഇതിനിടയ്ക്ക് ചില സത്യങ്ങൾ തുറന്നു പറഞ്ഞു. രാജനും ലീലയും നായരുടെ ചേട്ടന്റെ മക്കളാണ്. സ്വന്തം ചേട്ടനെ പണ്ട് നായർ ധനലാഭത്തിനു കൊന്നു കളഞ്ഞതാണ്. നിരവധി സംഘട്ടനങ്ങൾക്ക് ശേഷം പ്രേതത്തെ രാജൻ പിടികൂടി. നായരുടെ വിശ്വസ്തനായ ഡ്രൈവർ അപ്പുക്കുട്ടനാണ് പ്രേതവേഷം കെട്ടിയിരുന്നത്. രാജനെ വില്ലന്മാർ തടവിലാക്കിയെങ്കിലും അയാൾ സമർത്ഥമായി രക്ഷപെട്ടു. അവസാനം അടിപിടിയ്ക്കിടയിൽ കൊക്കയിലേക്ക് വീണ് നായർ മരിച്ചു. മറ്റ് വില്ലന്മാർ പോലീസ് പിടിയിലുമായി. രാജനും രാധയും ഒന്നിച്ചു. ലീലയ്ക്ക് സ്വന്തം ചേട്ടനെ തിരിച്ചു കിട്ടി.[2]
താരനിര[3][തിരുത്തുക]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | രാജൻ |
2 | വിജയ നിർമ്മല | രാധ |
3 | ടി.എസ്. മുത്തയ്യ | കെ ബി നായർ |
4 | കൊട്ടാരക്കര ശ്രീധരൻ നായർ | പി കെ മേനോൻ |
5 | ഫിലോമിന | മാധവിയമ്മ |
6 | അടൂർ ഭാസി | ഡ്രൈവർ അപ്പുക്കുട്ടൻ/പ്രേതം |
7 | ലത(നടി) | ലീല |
8 | മുതുകുളം രാഘവൻ പിള്ള | |
9 | പറവൂർ ഭരതൻ | |
10 | കടുവാക്കുളം ആന്റണി | |
11 | സച്ചു | |
12 | എൻ. സരോജ |
പിന്നണിഗായകർ[തിരുത്തുക]
അണിയറശില്പികൾ[തിരുത്തുക]
- ബാനർ -- തങ്കം മൂവീസ്
- വിതരണം -- സെൻട്രൽ പിക്ചേഴ്സ്
- തിരക്കഥ, സംഭാഷണം -- എസ് എൽ പുരം സദാനന്ദൻ
- സംവിധാനം -- എം കൃഷ്ണൻ നായർ
- നിർമ്മാണം -- രാജു എം മാത്തൻ
- ഗാനരചന -- വയലാർ രാമവർമ്മ
- സംഗീതം -- ജി ദേവരാജൻ
പാട്ടരങ്ങ്[4][തിരുത്തുക]
ഗാനങ്ങൾ :വയലാർ രാമവർമ്മ
ഈണം : ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മാതളപൂങ്കാവിലിന്നലെ | എസ്. ജാനകി | |
2 | നദികൾ | പി. ലീല | |
3 | ചിലമ്പൊലി | എൽ.ആർ. ഈശ്വരി | |
4 | അല്ലിയാമ്പൽ പൂവുകളേ | പി. ജയചന്ദ്രൻ, എസ്. ജാനകി | നർത്തകി |
5 | ആദ്യത്തെ രാത്രിയിലെന്റെ | എസ്. ജാനകി | |
6 | വൺ ടൂ ത്രീ ഫോർ | എൽ.ആർ. ഈശ്വരി |
അവലംബം[തിരുത്തുക]
- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കല്യാണരാത്രിയിൽ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കല്യാണരാത്രിയിൽ
- ↑ "കല്യാണരാത്രിയിൽ(1966)". malayalachalachithram. ശേഖരിച്ചത് 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കല്യാണരാത്രിയിൽ(1966)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് കല്യാണരാത്രിയിൽ