വിജയ നിർമ്മല
വിജയ നിർമ്മല | |
---|---|
ജനനം | 1946 ഫെബ്രുവരി 20 |
മരണം | 27 ജൂൺ 2019 | (പ്രായം 73)
മരണ കാരണം | വാർദ്ധക്യസഹജം |
ജീവിതപങ്കാളി(കൾ) | ഘട്ടമനേനി കൃഷ്ണ 1969 മുതൽ |
കുട്ടികൾ | നരേഷ് (നടൻ) |
ഇന്ത്യൻ ചലച്ചിത്രരംഗത്തെ അഭിനേത്രിയും സംവിധായകയുമായ വിജയ നിർമ്മല (തെലുഗു - విజయ నిర్మల) 1946 ഫെബ്രുവരി 20-നു ജനിച്ചു. ഏറ്റവു കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത എന്ന ബഹുമതിനേടി 2002-ൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. ഇവർ 47 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.[1]
തൊഴിൽജീവിതം
[തിരുത്തുക]ഇവർ 1957-ൽ 11-ആമത്തെ വയസിൽ ബാലനടിയായി പാണ്ടുരംഗ മാഹാത്മ്യം എന്ന ഫിലിമിലൂടെ രംഗപ്രവേശം ചെയ്തു. പ്രേം നസീറിന്റെ നായികയായി മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ ഭാർഗ്ഗവീനിലയത്തിൽ അഭിനയിച്ചു.[2] തെലുഗു ഫിലിം രംഗുല രത്നംത്തിലൂടെ അവർ അരങ്ങേറ്റം നടത്തി.[3] എങ്കവീട്ടുപെൺ എന്ന തമിഴ്ഫിലിമിൽ അഭിനയിച്ചുകൊണ്ട് അവർ തമിഴിൽ അരങ്ങേറ്റം കുറിക്കുകയും തുടർന്ന് പണമാ പാശമാ, എൻ അണ്ണൻ,ഞാണൊലി, ഉയിരാ മാനമാ എന്നീ ചിത്രങ്ങളിലും അഭ്നയിച്ചു.[1] അവരുടെ രണ്ടാമത്തെ തെലുഗു ഫിലിമായ സാക്ഷിയുടെ സെറ്റിൽ നിന്നാണ് രണ്ടാം ഭർത്താവായ കൃഷ്ണയെ കണ്ടുപിടിച്ചത് (1967). കൃഷ്ണയുമായി 47 ഫിലിമിൽ അഭിനയിച്ചു. തുടർന്ന് സംവിധാനത്തിലേക്കു കടന്നു [1] 1973ൽ ഐ വി ശശിയുടെയും ആനന്ദിന്റെയും നിർമ്മാണത്തിൽ കവിത എന്ന മലയാളം സിനിമ സവിധാനം ചെയ്തു. അടൂർ ഭാസി,വിൻസന്റ്, തിക്കുറിശ്ശി, വിജയ നിർമ്മല, മീന, ഫിലോമിന,കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ചു.[4]
മലയാളത്തിലും തമിഴിലുമായി 25 വീതവും ചിത്രങ്ങളിൽ അഭിനയിച്ചു. തെലുഗു ചിത്രങ്ങൾ ഉൾപ്പെടെ ഇവർ 200-ൽ പരംചലച്ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചു കഴിഞ്ഞു.[1] ബാലാജി ടെലിഫിലിംസിന്റെ പെല്ലി കനുക എന്ന ടെലിഫിലിമിലൂടെ വിജയനിർമ്മല മിനിസ്ക്രീനിൽ പ്രവെശിച്ചു. വളരെ പെട്ടെന്നു തന്നെ അവർ വിജയ കൃഷ്ണ മൂവിസ് എന്ന സ്വന്തം ബാനറിൽ 15 ഓളം ചിത്രങ്ങൾ നിർമിച്ചു. മൂന്നു ലക്ഷം രൂപയുടെ ബഡ്ജറ്റുമായി അവരുടെ സംവിധാനത്തിന്റെ തുടക്കം മലയാളചിത്രത്തിലായിരുന്നു. തെലുഗിൽ 40 ചിത്രങ്ങൾ സവിധാനം ചെയ്ത അവരുടെ തുടക്കം മീന 1973 ചിത്രത്തോടുകൂടിയായിരുന്നു. 2019 ജൂണ് 26 അവർ അന്തരിച്ചു.[5]
വിജയ നിർമ്മലയുടെ ആദ്യവിവാഹത്തിൽ ജനിച്ച മകനാണ് നരേഷ് അദ്ദേഹവും ഒരു നടനാണ്. 1969 അവർ ഒരു നടനായ കൃഷ്ണയെ വിവാഹം കഴിച്ചു. കൃഷ്ണയുടെ ആദ്യഭാര്യ ഇന്ദിരയുടെയെയും അവരുടെ മക്കളുടെയും പ്രിയങ്കരിയാണ് വിജയ നിർമ്മല.[6]
തെലുഗു ചലച്ചിത്രവ്യവസായത്തിന് വിജയ നിർമ്മല നൽകിയ സേവനത്തിന് 2008-ൽ അവരെ രഘുപതി വെങ്കയ്യ അവർഡ് നൽകി ആദരിച്ചു.[7]
2019 ജൂൺ 26 ന് അർദ്ധരാത്രി തൻറെ 75 ആമത്തെ വയസിൽ ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദിലെ ഗച്ചിബൗളിയിലെ കോണ്ടിനെന്റൽ ആശുപത്രിയിൽവച്ച് വിജയ നിർമ്മല അന്തരിച്ചു.[8][9]
ചലച്ചിത്രസംഭാവന
[തിരുത്തുക]നമ്പർ | വർഷം | സിനിമ | ഭാഷ | കഥാപാത്രം |
---|---|---|---|---|
1 | 1957 | പാണ്ഡുരംഗമഹത്യം | തെലുഗു | ബാല കൃഷ്ണുഡു |
2 | 1958 | ഭൂകൈലാസ് | തെളുഗു | ദേവി സീത |
3 | 1964 | ഭാർഗ്ഗവീനിലയം | മലയാളം[10] | ഭാർഗവി |
4 | 1965 | എങ്ക വീട്ടു പെൺ | തമിഴ്l | |
5 | 1965 | മാഞ്ചി കുടുംബം | തെളുഗു | |
6 | 1965 | റോസി | മലയാളം | |
7 | 1965 | കന്യാകുമാരി | മലയാളം | |
8 | 1966 | ചിത്തി | തമിഴ് | |
9 | 1966 | പൂച്ചക്കണ്ണി (ചലച്ചിത്രം) |പൂച്ചക്കണ്ണി | മലയാളം | |
10 | 1966 | രംഗുളരത്നം | തെളുഗു | |
11 | 1967 | പൂളരംഗുഡു | തെളുഗു | പദ്മ |
12 | 1967 | സാക്ഷി | തെളുഗു | |
13 | 1967 | പൂജ | മലയാളം | |
14 | 1967 | ഉദ്യോഗസ്ഥ | മലയാളം | |
15 | 1967 | അന്വേഷിച്ചു കണ്ടെത്തിയില്ല | മലയാളം | |
16 | 1968 | കറുത്ത പൗർണ്ണമി | മലയാളം | |
17 | 1968 | അസാധ്യഡു | തെളുഗു | രാധ |
18 | 1968 | ബംഗലു ഗജലു | തെളുഗു | രാധ |
19 | 1968 | സോപ്പു ചീപ്പു കണ്ണാടി | Tamil | ലത |
20 | 1969 | ആത്മീയുലു | തെളുഗു | സരോജ |
21 | 1970 | നിശാഗന്ധി | മലയാളം | |
22 | 1970 | വിവാഹം സ്വർഗ്ഗത്തിൽ | മലയാളം | |
23 | 1970 | അക്ക ചെല്ലീലു | തെളുഗു | വക്കീൽ വിജയ |
24 | 1971 | ബൊമ്മ ബരുസ | തെളുഗു | |
25 | 1971 | മൊസഗല്ലഗു മൊസഗുദു | തെളുഗു | രാധ |
26 | 1971 | ആന വളർത്തിയ വാനമ്പാടിയുടെ മകൻ | മലയാളം | |
27 | 1972 | റ്റാറ്റാ മനവദു | തെളുഗു | റാണി |
28 | 1972 | പണ്ഡത്തി കാപുരം | തെളുഗു | |
29 | 1972 | കളിപ്പാവ | മലയാളം | |
30 | 1972 | പുള്ളിമാൻ | മലയാളം | |
31 | 1972 | പോസ്റ്റ്മാനെ കാണ്മാനില്ല | മലയാളം | Nalini |
32 | 1973 | തേനരുവി | മലയാളം | |
33 | 1973 | കാറ്റുവിതച്ചവൻ | മലയാളം | |
34 | 1973 | പൊന്നാപുരം കോട്ട | മലയാളം | |
35 | 1973 | കവിത | മലയാളം | |
36 | 1973 | ദേവുഡു ചെസിന മനുഷലു | തെളുഗു | |
37 | 1973 | സാഹസമെ നാ ഊപിരി | തെളുഗു | |
38 | 1973 | പിന്നി | തെളുഗു | |
39 | 1973 | ബുധിമന്തുഡു | തെളുഗു | |
40 | 1973 | പട്ടനവാസം | തെളുഗു | |
41 | 1973 | മറിന മനിഷി | തെളുഗു | |
42 | 1973 | മീന | തെളുഗു | |
43 | 1974 | ദുർഗ്ഗ | മലയാളം | |
44 | 1974 | അല്ലൂരി ശ്രീരാമരാജു | തെളുഗു | സീത |
45 | 1976 | പാടിപന്തലു | തെളുഗു | |
46 | 1977 | കുരുക്ഷേത്രമു | തെളുഗു | ദ്രൗപദി |
47 | 1989 | പിന്നി | തെളുഗു | ലക്ഷ്മി |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 2003-11-14. Retrieved 2013-06-23.
- ↑ B. Vijayakumar (2009-11-16). "Bhargavi Nilayam 1948". Chennai, India: The Hindu. Archived from the original on 2011-06-29. Retrieved 2013-06-23.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-11. Retrieved 2013-06-23.
- ↑ http://www.m3db.com/film/940
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-11. Retrieved 2013-06-23.
- ↑ "Bestowed with bliss". The Hindu. Chennai, India. 2007-08-04. Archived from the original on 2009-05-03. Retrieved 2013-06-23.
- ↑ Ragupathi Venkaiah Award to Vijaya Nirmala[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.thenewsminute.com/article/vijaya-nirmala-veteran-director-actor-and-mahesh-babu-s-mother-passes-away-73-104358
- ↑ https://www.ndtv.com/entertainment/actress-director-vijaya-nirmala-dies-at-73-2059943
- ↑ http://www.malayalachalachithram.com/movieslist.php?a=7428