തുലാഭാരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തുലാഭാരം
സംവിധാനംഎ. വിൻസന്റ്
നിർമ്മാണംഹരിപോത്തൻ
രചനതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ശാരദ
മധു
ഷീല
തിക്കുറിശ്ശി സുകുമാരൻ നായർ
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംഭാസ്കർ റാവു
റിലീസിങ് തീയതി1968
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.പി.എ.സി. യുടെ തുലാഭാരം എന്ന പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് തോപ്പിൽ ഭാസി രചിച്ച് എ.വിൻസെന്റ് സംവിധാനം ചെയ്ത തുലാഭാരം.

വിജയ, വത്സല എന്നീ രണ്ട് കൂട്ടുകാരികളുടെ കഥയാണിത്. വത്സലയുടെ പിതാവായ പ്രശസ്ത അഭിഭാഷകൻ വിജയയുടെ അച്ഛനായ ബിസിനസ്സുകാരനെ ഒരു കേസിൽ തോല്പിക്കുകയും അത് അദ്ദേഹത്തിന്റെ മരണത്തിനിടയാക്കുകയും ചെയ്യുന്നു. തുടർന്നുണ്ടായ സാഹചര്യങ്ങൾ മൂലം വിജയ ഒരു ട്രേഡ് യൂണിയൻ നേതാവായ രാമുവിനെ വിവാഹം കഴിക്കാൻ നിർബന്ധിതയാവുകയും രാമു സമരമുഖത്തുവച്ച് മരണമടയുകയും ചെയ്യുന്നു. പട്ടിണികിടന്ന കുട്ടികളെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിജയ അറസ്റ്റു ചെയ്യപ്പെടുകയും അപ്പോഴേക്കും ഒരു പ്രശസ്ത അഭിഭാഷകയായി മാറിയ വത്സല അവരെ തൂക്കുമരത്തിലേക്കയയ്ക്കുന്നതുമാണ് ഇതിവൃത്തം. വിൻസെന്റ് - തോപ്പിൽഭാസി കൂട്ടുകെട്ടിന്റെ ഒരു ഉത്തമസൃഷ്ടിയാണ് ഈ ചിത്രം.

സുപ്രിയ ഫിലിംസിനു വേണ്ടി ഹരിപോത്തൻ ആണ് ചിത്രം നിർമ്മിച്ചത്. തിരക്കഥയും സംഭാഷണവും തോപ്പിൽഭാസിയുടേതാണ്. ഗാനരചന വയലാർ രാമവർമ്മയും സംഗീതം ദേവരാജനും ക്യാമറ ഭാസ്ക്കർറാവുവും നിർവഹിച്ചു. പ്രേംനസീർ, മധു, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർഭാസി, നെല്ലിക്കോട് ഭാസ്ക്കരൻ, പരവൂർ ഭരതൻ, തോപ്പിൽഭാസി, ശാരദ, ഷീല, അടൂർ ഭവാനി തുടങ്ങിയവരാണ് അഭിനയിച്ചത്. നടി ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു തുലാഭാരം. 1969-ൽ മധുസൂദനറാവു തെലുഗു ഭാഷയിലും (മനസ്സിലുമരാളി) 1970-ൽ ഹിന്ദിയിലും (സമാജ് കോ ബദൽ ഡാലോ), തമിഴിലും ഈ ചിത്രം പുനഃസൃഷ്ടിക്കപ്പെട്ടു. ഈ മൂന്ന് ചിത്രങ്ങളിലും ശാരദയാണ് വിജയയുടെ വേഷത്തിൽ അഭിനയിച്ചത്.

മലയാളം, തെലുങ്ക്, ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ നിർമ്മിച്ച തുലാഭാരത്തിന് എല്ലാ ഭാഷയിലും വമ്പിച്ച പ്രദർശനവിജയം നേടാൻ കഴിഞ്ഞുവെങ്കിലും മലയാളത്തിൽ കിട്ടിയ അംഗീകാരം മറ്റു ഭാഷാചിത്രങ്ങൾക്ക് നേടാൻ കഴിഞ്ഞില്ല.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
  • ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം[1]
  • മികച്ച സംവിധായകനുള്ള കേരളസംസ്ഥാന പുരസ്ക്കാരം - (എ. വിൻസെന്റ്)
  • മികച്ച കഥാകൃത്തിനുള്ള കേരളസംസ്ഥാന പുരസ്ക്കാരം - (തോപ്പിൽഭാസി)

അവലംബം[തിരുത്തുക]

  1. B. VIJAYAKUMAR (2010 October 10). "Thulabharam 1968". The Hindu. ശേഖരിച്ചത്: 2010 December 22.
"https://ml.wikipedia.org/w/index.php?title=തുലാഭാരം_(ചലച്ചിത്രം)&oldid=3067161" എന്ന താളിൽനിന്ന് ശേഖരിച്ചത്