ആധിപത്യം
ആധിപത്യം | |
---|---|
സംവിധാനം | ശ്രീകുമാരൻ തമ്പി |
നിർമ്മാണം | സൌപർണ്ണിക ആർട്സ് |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ മധു ലക്ഷ്മി നെടുമുടി വേണു |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | എൽ.ഭൂമിനാഥൻ |
ബാനർ | സൌപർണ്ണിക ആർട്സ് |
വിതരണം | സെന്റ്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആധിപത്യം[1] പ്രേം നസീർ, മധു, ലക്ഷ്മി, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം സൌപർണ്ണിക ആർട്സ് നിർമ്മിച്ചതാണ്.[2] ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് ശ്യാം സംഗീതസംവിധാനം നിർവഹിച്ചു[3][4]
കഥാംശം
[തിരുത്തുക]പോലീസ് ഓഫീസർ രവീന്ദ്രനും(പ്രേംനസീർ) ഭാര്യ വിലാസിനിയും(ലക്ഷ്മി) കോടീശ്വരനായ അവളുടെ അച്ഛൻ മേനോന്റെ(ബാലൻ. കെ. നായർ) വസതിയിലാണ് താമസം, പക്ഷേ ഈ ആർഭാടങ്ങളോട് അയാൾക്ക് താത്പര്യമില്ല. തന്റെ ജോലിയിലാണ് അയാളുടെ ശ്രദ്ധ. അതുകൊണ്ട് തന്നെ അച്ഛനും ഭർത്താവിനുമിടയിൽ വിലാസിനി ഞരുങ്ങുന്നു. സുലൈമാനും(മധു) ആമിനയും(കെ.ആർ. വിജയ) ജോലി അന്വേഷിച്ച് ആ നഗരത്തിലെത്തുന്നു. ഉഡായിപ്പുകാരനായ കുഞ്ഞിരാമനാണ്(കുതിരവട്ടം പപ്പു) അയാളെ അങ്ങോട്ട് കൊണ്ടുവരുന്നത്. അയാൾ രവീന്ദ്രൻ വഴി കമ്പനിയിൽ ഡ്രൈവർ ആകുന്നു. മേനോന്റെ പാർട്ട്ണർ രാജേന്ദ്രനു(ടി.ജി. രവി) പല കള്ളക്കടത്തും ഉണ്ടെന്ന് എസ് ഐ അറിയുന്നു. അതിൽ ഒരാളായ ആന്റണിയെ(നെടുമുടി വേണു) കയ്യിലെടുത്ത് കാര്യങ്ങൾ മനസ്സിലാക്കുന്നു. സുലൈമാന്റെ ഭാര്യ എസ് ഐ യുടെ നാട്ടുകാരനാണ്. അവരെ പറ്റി രാജേന്ദ്രൻ അപവാദം പ്രചരിപ്പിക്കുന്നു. സുലൈമാന്റെ മകൾക്ക് അസുഖം ആകുന്നു. എസ് ഐ സഹായിക്കുന്നു. കുട്ടി മരിക്കുന്നു. സുലൈമാനും ഭാര്യയും ആ നാട്ടി നിന്നും പോകുന്നു. മേനോന്റെ മകൻ ആണെന്ന് അവകാശപ്പെട്ട് മോഹൻ(മോഹൻ ലാൽ) വരുന്നു. കാശുവാങ്ങൗന്നു. മേനോനു രാജേന്ദ്രന്റെ കള്ളത്തരങ്ങൾ മനസ്സിലാകുന്നു. രാജേന്ദ്രൻ അയാളെ കൊല്ലുന്നു. മോഹൻ തിരിച്ചും കൊല്ലുന്നു. പോലീസ് അവരെ അറസ്റ്റ് ചെയ്യുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | രവീന്ദ്രൻ |
2 | ലക്ഷ്മി | വിലാസിനി |
3 | മധു (നടൻ) | സുലൈമാൻ |
4 | കെ.ആർ. വിജയ | ആമിന |
5 | മോഹൻ ലാൽ | മോഹൻ |
6 | വനിത കൃഷ്ണചന്ദ്രൻ | കണം |
7 | നെടുമുടി വേണു | ആന്റണി |
8 | ബാലൻ. കെ. നായർ | പ്രഭാകരമേനോൻ |
9 | കൽപ്പന | ഗ്രേസി |
10 | ജഗതി ശ്രീകുമാർ | കുട്ടപ്പൻ |
11 | ടി.ജി. രവി | രാജേന്ദ്രൻ |
12 | കുതിരവട്ടം പപ്പു | കുഞ്ഞിരാമൻ |
13 | ഷാനവാസ് | പ്രകാശ് |
14 | അനുരാധ | നർത്തകി |
15 | മാസ്റ്റർ വിമൽ | അജയൻ |
16 | ബേബി പൊന്നമ്പിളി | സുഹറ |
17 | അടൂർ ഭാസി | ശങ്കരപ്പിള്ള |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "പരദേശക്കാരനാണ്" | ഉണ്ണി മേനോൻ, ജോളി അബ്രഹാം,എസ്. ജാനകി | |
2 | "ദീപങ്ങൾ എങ്ങുമെങ്ങും" | കെ ജെ യേശുദാസ് , കോറസ് | |
3 | "കഥപറയാം കഥപറയാം" | പി. ജയചന്ദ്രൻ കൃഷ്ണചന്ദ്രൻ , കോറസ് | |
4 | "ഉറങ്ങാത്ത രാവുകൾ" | പി. ജയചന്ദ്രൻ വാണി ജയറാം |
അവലംബം
[തിരുത്തുക]- ↑ "ആധിപത്യം (1983)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 28 ജൂലൈ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ആധിപത്യം (1983)". www.malayalachalachithram.com. Retrieved 2019-07-28.
- ↑ "ആധിപത്യം (1983)". malayalasangeetham.info. Archived from the original on 2014-10-20. Retrieved 2019-07-28.
- ↑ "ആധിപത്യം (1983)". spicyonion.com. Archived from the original on 2014-10-20. Retrieved 2019-07-28.
- ↑ "ആധിപത്യം (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ആധിപത്യം (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ജൂലൈ 2019.
{{cite web}}
:|archive-date=
requires|archive-url=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- CS1 errors: archive-url
- 1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എൽ. ഭൂമിനാഥൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തമ്പി-ശ്യാം ഗാനങ്ങൾ
- നസീർ- ലക്ഷ്മി ജോഡി